അനന്തു നിസാര മട്ടിൽ പറഞ്ഞു.
“ഓഹോ എന്നാൽ നന്ദുവേട്ടൻ പറയ് ഏതൊക്കെ കളറാ അടിക്കണ്ടേ എന്നു ”
അഞ്‌ജലി സന്തോഷത്തോടെ അവനെ നോക്കി.
“ബാക്ക്ഗ്രൗണ്ടിൽ കറുപ്പ് അടിക്ക്.. പിന്നെ മനുഷ്യന് ബ്രൗൺ കളർ അടിക്ക് ..അതുപോലെ തിരമാലയ്ക്ക് ചുവപ്പ് അടിക്ക് ..പിന്നെ വ…..”
“എന്തോന്നാ എന്തോന്നാ.. തിരമാലയ്ക്ക് ചുവപ്പ് കളറോ ? ”
അഞ്‌ജലി അന്തം വിട്ട് കുന്തം വിഴുങ്ങിയപോലെ നിന്നു.
ചിത്രകലാബോധം ഏട്ടന് ഇത്തിരി കൂടുതലാണെന്ന് അഞ്‌ജലി ചിരിയോടെ ഓർത്തു.
“അതിനെന്താ തിരമാലക്ക് ചുവപ്പ് കളർ അടിച്ചൂടെ ?’
അനന്തു പുരികം കൂർപ്പിച്ച് അവളെ നോക്കി.
“ഹെന്റെ നന്ദുവേട്ടാ ഇങ്ങനാണോ ഏട്ടൻ പിള്ളേരെ പഠിപ്പിക്കാൻ പോകുന്നേ?”
“അതും തിരമാലയും തമ്മിലെന്ത് ബന്ധം?”
“കുന്തം… ശോ ഈ നന്ദുവേട്ടന്റെ ഒരു കാര്യം”
അഞ്ജലി തലക്കടിച്ചു കൊണ്ട് പറഞ്ഞു.
അവൾ ഒരു നീല മിഡിയും ചാര നിറമുള്ള ടോപ്പും ആയിരുന്ന ധരിച്ചിരുന്നത്.
അത് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.
“ആഹാ ഇന്ന് സുന്ദരിക്കുട്ടി ആയിട്ടുണ്ടല്ലോ.. എന്താ വിശേഷം ?”
അനന്തു അവളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് ചോദിച്ചു.
“ഏയ് ചുമ്മാ ഒരാഗ്രഹം കൊണ്ട് ഇട്ടു നോക്കിയതാ കൊള്ളാവോ? ”
അവൾ പ്രതീക്ഷയോടെ നോക്കി.
ആ നോട്ടം കണ്ടതും അനന്തു പുഞ്ചിരിയോടെ പറഞ്ഞു.
“ഹ്മ് മ്മ് നന്നായിട്ടുണ്ട് ”
അവന്റെ മറുപടി കേട്ടതും അഞ്ജലിയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.
നാണം കൊണ്ട് ചുവപ്പ് രാശി പടർന്ന കവിളിണകളിൽ നുണക്കുഴികൾ എടുത്തു നിന്നു.
അനന്തു അവളെ ഇമവെട്ടാതെ നോക്കി.
ആ നോട്ടം താങ്ങാനാവാതെ അവളുടെ മുഖം താഴ്ന്നു.
എപ്പോഴും ഈ മുഖം ഇങ്ങനെ ഉയർന്നു നിക്കണം.
ആർക്കു മുന്നിലും താഴാൻ പാടില്ല കേട്ടോ.
അഞ്ജലിയുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് അനന്തു പറഞ്ഞു.
അവൾ കണ്ണുകൾ ചിമ്മിക്കൊണ്ട് അവനെ നോക്കി.
“നീ കണ്ണൊന്നും എഴുതാറില്ല പെണ്ണെ?”