“ഉണ്ടല്ലോ ചെക്കാ എന്തേയ്?”
“ഹേയ് നിന്റെ കണ്ണൊക്കെ എഴുതി കാണാൻ ഒരാഗ്രഹം ..അതാ ചോദിച്ചേ”
“ആഹാ ആഗ്രഹം കൊള്ളാല്ലോ ”
അഞ്‌ജലി അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
അനന്തു പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് സമീപം ഇരുന്നു.
അഞ്‌ജലി വീണ്ടും ക്യാൻവാസിലേക്ക് കണ്ണും നട്ടിരുന്നു.
അനന്തു അന്നേരം അരുണിമയെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു.
ആ പൂച്ചക്കണ്ണിൽ ഇതുപോലെ കരിമഷി എഴുതിയിട്ടുണ്ടായിരുന്നേൽ കാണാൻ നല്ല ചേലായേനെ.
ഒരു നോക്ക് അങ്ങനെ കാണാൻ എപ്പോഴാണോ പറ്റുക.
അനന്തു നെടുവീർപ്പെട്ടു.
“ആരാ നന്ദുവേട്ടാ ആ പെണ്ണ്?”
“ഏത് പെണ്ണ് ?”
അവൻ ഒന്നും മനസിലാകാതെ അഞ്ജലിയെ നോക്കി.
“അല്ലാ ഇപ്പൊ നന്ദുവേട്ടന്റെ മനസിൽ വന്ന പെണ്ണില്ലേ ?അതാരാന്നാ ചോദിച്ചേ’
“അ…അത്..പ്..പിന്നെ അഞ്ജലിക്ക് എങ്ങനെ അറിയാം”
“എന്റെ നന്ദുവേട്ടാ ആ മനസിൽ എന്തൊക്കെ തോന്നിയാലും ഈ നീലക്കണ്ണുകളിലൂടെ എനിക്ക് അത് തെളിഞ്ഞു കാണും ..ഇപ്പൊ മനസ്സിലായോ?”
“ഹോ ഭയങ്കരം തന്നെ”
അനന്തു അത്ഭുതത്തോടെ അവളെ നോക്കി.
“അപ്പൊ പറ മോനെ.. ഏതാ ആ പെണ്ണ്?”
“അതോ …അതൊക്കെയുണ്ട്’
“ആരാ ?മീനാക്ഷി ചേച്ചി ആണോ?”
‘ദേ എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ?”
“ശോ അപ്പൊ എന്റെ ഗസ്സിങ് തെറ്റിയോ?”
“ആഹ് തെറ്റി ”
അനന്തു ഗൗരവത്തോടെ പറഞ്ഞു.
“ആഹാ നന്ദുവേട്ടനും കലിപ്പോ ..ഞാൻ ചുമ്മാ പറഞ്ഞതല്ലേ ..ആരാ കക്ഷി?”
അഞ്ജലിയുടെ ചോദ്യം കേട്ടിട്ടും കേൾക്കാത്ത മട്ടിൽ അവൻ മുഖം വീർപ്പിച്ചിരുന്നു.
“ഓഹ് ഇങ്ങനൊരു കലിപ്പൻ ..ഞാൻ ചുമ്മാ പറഞ്ഞതാ നന്ദുവേട്ടാ”
അഞ്‌ജലി ചിണുങ്ങിക്കൊണ്ട് അവന്റെ കവിളുകൾ പിച്ചി.
“ആാാഹ് ‘₹