അനന്തു വേദനയോടെ അവളെ തുറിച്ചു നോക്കി.
അത് കണ്ടതും അഞ്‌ജലി പൊട്ടിച്ചിരിച്ചു.
ആ ചിരിയുടെ അഴകിൽ അനന്തുവും അലിഞ്ഞില്ലാണ്ടായി.
അവനും പുഞ്ചിരിയോടെ അവളെ നോക്കി.
രണ്ടു പേരും കണ്ണുകളിൽ നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ടിരുന്നു.
“അപ്പൊ പറ ആരാ ആ ഭാഗ്യവതി? ”
അഞ്ജലി തന്റെ കാതുകളിൽ കൂർപ്പിച്ചു
‘അരുണിമ എന്നാ പേര് ..നല്ല കുട്ടിയാ .. പൂച്ചക്കണ്ണൊക്കെ ഉണ്ട് അവൾക്ക് ..ഈ നാട്ടിലുള്ളതാ ”
“ഈശ്വരാ നന്ദുവേട്ടനും ലബ്ബോ എനിക്ക് വയ്യ”
“പിന്നല്ലാന്ന്”
“ഉം എന്നിട്ട് നന്ദുവേട്ടനെ അവൾക്കും ഇഷ്ട്ടായോ?”
“എവിടുന്ന് ..അതൊരു കാട്ടുപോത്തല്ലേ എന്നെ അടുപ്പിക്കുന്നതു പോലുമില്ല ”
അനന്തു സങ്കടത്തോടെ പറഞ്ഞു.
അവന്റെ മുഖം മങ്ങിയതും അഞ്ജലിയുടെ മനസ് നീറി.
“എങ്ങനാ ഏട്ടാ അവളെ കണ്ടേ ..ഫുൾ സ്റ്റോറി പറയ് ”
അഞ്‌ജലി പറഞ്ഞത് കേട്ട് അനന്തു ഒന്നു ശ്വാസം വലിച്ചു വിട്ടു.
അതിനു ശേഷം അവൻ പതിയെ തന്റെ ഓർമകളിലേക്ക് ഊളിയിട്ടു.
അതിലൂടെ ഒരു പരൽ മീനിനെ പോലെ അവൻ സഞ്ചരിച്ചു.
അരുണിമയെ കണ്ടു മുട്ടിയപ്പോൾ തൊട്ട് ഇന്ന് രാവിലെ വരെ സംഭവിച്ച കാര്യങ്ങൾ ഒന്നിട വിടാതെ അനന്തു പറഞ്ഞു തീർത്തു.
ഇതൊക്കെ കേട്ട് അഞ്‌ജലിയുടെ കണ്ണ് മിഴിച്ചു വന്നു.
അവൾ താടിക്ക് കൈ കൊടുത്തിരുന്നു.
“എടാ കള്ളാ ഇത്രയൊക്കെ ഒപ്പിച്ചു വച്ചിട്ട് ഒരു വാക്ക് പോലും എന്നോട് പറയാതെ പൂച്ചയെ പോലെ പതുങ്ങി നടന്നല്ലേ …ഞാൻ കണ്ടു പിടിക്കില്ലെന്ന് വിചാരിച്ചല്ലേ ”
അഞ്‌ജലി അനന്തുവിന്റെ ചെവിയിൽ പിടുത്തമിട്ടു.
“ഹോ എന്റെ അഞ്‌ജലിക്കുട്ടി സോറി സോറി എന്റെ ചെവി വേദനിക്കുന്നു പിടി വിട് പിടി വിട് ”
“ഹ്മ്മ്മ് ഞാൻ സോറി വരവ് വച്ചിരിക്കുന്നു
അതും പറഞ്ഞുകൊണ്ട് ചെവിയിലെ പിടുത്തം അവൾ വിട്ടു.
അനന്തു ചെവി തിരുമ്മിക്കൊണ്ട് അവളെ നോക്കി.