“കുറുമ്പ് ഇച്ചിരി കൂടുന്നുണ്ടേ ..മനുഷ്യന്റെ ചെവി പോയി.”
അനന്തു ചെവിയിലെ തടവൽ തുടർന്നു.
“വേദനിച്ചോ നന്ദുവേട്ടാ ?”
ദയനീയമായ മുഖ ഭാവത്തോടെ അവൾ ചോദിച്ചു.
അത് കണ്ടതും അനന്തുവിന് പാവം തോന്നി.
“ഏയ് അത് വിട്ടുകളാ ..എനിക്ക് വേദനയൊന്നുമില്ല.”
അത് കേട്ടതും അഞ്ജലിയുടെ മുഖം വിടർന്നു.
“എന്നാലും നല്ല കാമുകൻ തന്നെ അവളുടെ മുൻപിൽ ചെല്ലുമ്പോ മുട്ടിടിക്കും അല്ലേ ?’
വായ് പൊത്തി പിടിച്ചുള്ള അഞ്ജലിയുടെ ചിരി കണ്ട് അനന്തുവിന് ചൊറിഞ്ഞു കയറി.
“ഓഹ് നീ ഇവിടിരുന്നോ ഞാൻ പോകുവാ”
അനന്തു പോകാൻ എണീറ്റതും അഞ്‌ജലി അവനെ പിടിച്ചു ബലമായി അവിടെ ഇരുത്തി.
“ശോ അങ്ങനെ പോകാതെ …എനിക്കും അരുണിമയെ എപ്പോഴാ കാണാൻ പറ്റുക?”
അത് കേട്ടതും അനന്തു തല പുകഞ്ഞു ആലോചിച്ചു.
പക്ഷെ നല്ലൊരു ബുദ്ധി അവനും തോന്നിയില്ല.
“അറിഞ്ഞൂടാ അഞ്ജലികുട്ടി നല്ല ഐഡിയ ഒന്നും കിട്ടുന്നില്ല.”
“അതിന് വഴിയുണ്ട് നന്ദുവേട്ടാ ”
“എന്ത് വഴി ?’
അനന്തു പ്രതീക്ഷയോടെ അവളെ നോക്കി.
നന്ദുവേട്ടൻ അവളെ കുറിച്ച് പറയ് ഞാൻ വരയ്ക്കാം ….എപ്പടി”
“സെമ്മയാര്ക്ക് ”
അനന്തു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഒരു മിനിറ്റേ ”
അഞ്‌ജലി അവിടെ കിടന്നിരുന്ന ഡ്രൊയിങ് ബുക്ക് കയ്യിലെടുത്തു.
കൂട്ടത്തിൽ ഒരു പെൻസിലും എടുത്തു കയ്യിൽ പിടിച്ച ശേഷം അവൾ അനന്തുവിനെ നോക്കി.
അത് കണ്ട അനന്തുവിന്റെ കണ്ണുകൾ തിളങ്ങി.
അവന്റെ കണ്ണുകളിലൂടെ ആ തിളക്കം അഞ്‌ജലി തിരിച്ചറിഞ്ഞു.