അഥർവ്വനെ കുറിച്ച് അദ്ദേഹം പുകഴ്ത്തി പറഞ്ഞത് ജയശങ്കർക്ക് അത്രത്തോളം പിടിച്ചില്ല.
അയാൾ മുഖവും വീർപ്പിച്ചു കയ്യും കെട്ടി നിന്നു.
“നീ പിണങ്ങാൻ വേണ്ടി പറഞ്ഞതല്ല ജയാ..ഒരു സത്യം പറഞ്ഞു എന്ന് മാത്രം ..കാമ പൂവുമായി ദക്ഷ മോൾക്ക് എന്താണ് ബന്ധം എന്നറിയണം.. അതുപോലെ അഥർവ്വന്റെ പുനർജ്ജന്മം സംഭവിച്ചിട്ടുണ്ടെങ്കിൽ അയാളുമായി മോൾക്ക് ഏതുവിധേനയുള്ള ബന്ധമാണുള്ളതെന്ന് കണ്ടെത്തണം അതു പോ…..”
“എന്റെ അമ്മാവാ ആരോ പറഞ്ഞു തന്ന നാടോടി കഥയും വിശ്വസിച്ചോണ്ടിരിക്കുവാണോ ഇപ്പോഴും കഷ്ട്ടം തന്നെ ഇത് ഇരുപതാം നൂറ്റാണ്ട് അല്ലേ പുനർജന്മവും കാമപൂവും കേട്ടിട്ട് കലി വരുന്നു ”
ജയശങ്കർ മുഷ്ടി ചുരുട്ടി പിടിച്ചു ക്രോധിതനായി.
“എന്റെ കണക്ക് കൂട്ടലുകൾ ഒന്നും തെറ്റാറില്ല ജയാ.. ഈശ്വരൻ എന്നെക്കൊണ്ട് ഓരോന്ന് തോന്നിപ്പിക്കണതാ ”
രുദ്രൻ തിരുമേനി മിഴികൾ പൂട്ടി നെഞ്ചിൽ കൈ വച്ചുകൊണ്ട് പറഞ്ഞു.
ജയശങ്കറിന്റെ അമിതമായ ആത്മവിശ്വാസം അദ്ദേഹത്തെ തെല്ലൊന്ന് ആശങ്കയിലാഴ്ത്തി.
കേട്ട് പഠിച്ചില്ലേൽ അവസാനം അവൻ കൊണ്ടു പഠിക്കേണ്ടി വരും.
അതിനു മുൻപ് ഭൂമി പൂജയ്ക്ക് അവന്റെ വിജയത്തിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും ചെയ്യണം.
“എന്താ അമ്മാവാ ആലോചിക്കുന്നേ?”
“ഒന്നുമില്ല ജയാ”
“ആഹ് പിന്നെ അമ്മാവാ നമ്മൾ അയച്ച ആളുകൾ വിളിച്ചിരുന്നു..മാലിനിയുടെ ചെക്കനെ അങ്ങ് പൊക്കാൻ നോക്കി അവർ”
“ഏത് ശങ്കരന്റെ മോളോ?”
“അത് തന്നെ ”
“എന്നിട്ട്”
“എന്നിട്ട് അവന്മാർ പൊക്കാൻ ചെന്നതും ആ ചെക്കൻ അവരെ അടിച്ചൊടിച്ചെന്നു..എല്ലാം പരിക്ക് പറ്റി നമ്മുടെ ആശുപത്രിയിൽ തന്നെ കിടപ്പുണ്ട്”
ജയശങ്കർ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
“അത്രയും പേരെ അവൻ ഒറ്റക്ക് നേരിട്ടെന്നോ?”
“ഹ്മ്മ്മ് അതേ ”
“വിശ്വസിക്കാനാവുന്നില്ല..പുതിയതായിട്ട് ആരേലും ഇരു ഗ്രാമങ്ങളിലും വന്നോ?”
“ആകെ വന്നത് മാലതിയും അതിന്റെ സന്തതികളുമാ”
“ഓഹോ ആ സന്തതിയെ അവര് കണ്ടോ?”
“കണ്ടു അമ്മാവാ “