കൈകാര്യം ചെയ്തു.
അവസാനം തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയും പോലെ ഇത്രയും നേരം എന്താണോ അന്വേഷിച്ചു കൊണ്ടിരുന്നത് അത് രുദ്രൻ തിരുമേനി കണ്ടത്തി.
വിടർന്ന കണ്ണുകളോടെ ഒരു കുഞ്ഞിനെയെടുക്കുന്ന പോലെ അദ്ധേഹം ഉള്ളംകൈയിൽ ആ താളിയോല ഗ്രന്ഥം കോരിയെടുത്തു.
ആ വിരലുകൾ പയ്യെ അതിലൂടെ ഓടി നടന്നു.
അല്പം മങ്ങിയ പ്രാകൃതമായ മലയാള അക്ഷരങ്ങൾ അതിൽ കുറിക്കപ്പെട്ടത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.
നാരായം കൊണ്ട് എഴുതിയവ ആയതിനാലും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുകൊണ്ടും അതിലെ മിക്ക അക്ഷരങ്ങളും ദ്രവിക്കുകയോ മാഞ്ഞു പോകുകയോ ചെയ്തിട്ടുണ്ടായിരുന്നു.
രുദ്രൻ തിരുമേനി ആ കെട്ടഴിച്ച് താളിയോലകൾ ഓരോന്നായി വിടർത്തി.
അതിലൂടെ അദ്ധേഹത്തിന്റെ കണ്ണുകൾ പാഞ്ഞു.
പുറംചട്ടയിൽ എന്തോ രേഖപ്പെടുത്തിയത് അദ്ധേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടതും അതു ഉറക്കെ വായിച്ചു.
.
.
“വൈരജാതൻ”
.
.
അത് വായിച്ചതും തിരുമേനിയിൽ വല്ലാത്ത ആകംക്ഷ നിറഞ്ഞു വന്നു.
അതിന്റെ സംഗ്രഹം കൂടുതലായി അറിയാൻ അതിലേക്ക് മുഖം പൂഴ്ത്തി.
വൈരജാത വംശജരുടെ കഥയായിരുന്നു അത്.
വൈരജാതനായ വില്ലാളി വീരൻ അഥർവ്വന്റെ കഥ.
നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കഥ.
എന്തിന് വേണ്ടിയാണോ തിരഞ്ഞത് അത് കൈവശം കിട്ടിയതിന്റെ ചാരിതാർത്ഥ്യത്തിൽ ആ താളിയോലയുടെ സാരാംശത്തിലേക്ക് അദ്ധേഹം കടന്നു.