ചെറിയച്ഛനും……. അവർ രണ്ടുപേരിൽ ആരാണ് ശരിക്കും എന്റെ പിതാവെന്ന് എനിക്കറിയില്ല, എനിക്ക് പറഞ്ഞ് തരാൻ അമ്മയ്ക്കും അറിയില്ലായിരുന്നു എന്നതാണ് യാഥാർഥ്യം….. അതും ഒത്തൊരുമ്മയുടെ ഭാഗമാണെന്നാണ് പറയുന്നത്…… കുട്ടിയുടെ പിതാവാരാണെന്ന് ഭാര്യയ്‌ക്കും ഭർത്താക്കന്മാർക്കും ഒരൂഹവും പാടില്ല, എന്നിട്ട് എല്ലാവരും ഒരു കുടുംബമായി എല്ലാ പിതാക്കന്മാരും കുട്ടികളെ എല്ലാം സ്വന്തം മക്കളായി തന്നെ കാണും…… പുറമെന്ന് കേൾക്കുന്നവർക്ക് ചിരിച്ചു മറിയാനുള്ള വകുപ്പാണെങ്കിലും അനുഭവിക്കുന്നവനേ അറിയൂ അതിന്റെ വിഷമം…..
പക്ഷെ ഇപ്പോ കാലം മാറി, ഈ തലമുറയിൽ കുറച്ചുപേരൊക്കെ അതിനെ എതിർത്ത് വേറെ വേറെ കല്യാണം കഴിക്കുന്നുണ്ട്… അതൊക്കെയാണ് ഒരു ആശ്വാസം…
***
“””അതാ വരണു നിന്റെ ചങ്ങായി””””
ഉണ്ണി അത് പറഞ്ഞപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്…. നോക്കുമ്പോൾ സുധിയും എന്റെ അമ്മേം കൂടി മെല്ലെ മെല്ലെ എന്തോ കഥയും പറഞ്ഞോണ്ട് നടന്നു വരുന്നുണ്ട്….
സുധി എന്റെ അമ്മയുടെ ആങ്ങളമാരായ ഗോവിന്ദന്മാമയുടെയും കൃഷ്ണമാമയുടെയും ഒരേയൊരു പുത്രനാണ്…. അവനാണ് എന്റെ ഏറ്റവും വലിയ കൂട്ട്….
“””ഡീ മായേ…… നിന്നെ കച്ചോടാക്കിയെന്ന് കേട്ടു””””
മുറ്റത്തെത്തിയതും സുധി ഉണ്ണിയോട് ചോദിച്ചു….
“”””അത് അങ്ങനെയാടാ……. നല്ല ഉല്‍പ്പന്നങ്ങൾ പെട്ടെന്ന് വിറ്റുപോവും……. നിന്നെ ഒക്കെ വിൽക്കാൻ വെച്ച കാണാം, അവസാനം കേട് വന്നിട്ട് എടുത്ത് കളയേണ്ടി വരും””””
അവന് വേണ്ടത് അവൻ ചോദിച്ച് വാങ്ങി…..
“””കിട്ടേണ്ടത് കിട്ടീല്ലേ……ഇനി പോവാ””””
ഇഞ്ചി കടിച്ച അണ്ണാനെ പോലെ നിൽക്കുന്നത് കണ്ട് ഞാൻ അവനോട് ചോദിച്ചു….
“”””ഓ……””””
അപ്പോഴേക്കും പുറത്തെ സംസാരം കേട്ട് ഏട്ടത്തിയും ഉമ്മറത്തേക്കെത്തി…
“”””ആ സുധിയോ…..വാടാ….വാ കേറ്, ചായ എടുക്കാം””””