“””വാ കേറ്””””
സുധി തിരക്ക് കൂട്ടിയതും ഞാൻ അവന്റെ പുറകിൽ കയറി ഇരുന്നു, അതോടെ അവൻ വേലുപാറ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി….. മീനാക്ഷിപുരത്ത് ഏറ്റവും സ്വയമ്പൻ വാറ്റ് കിട്ടുന്നത് വേലുപാറയിലാണ്, ശര്‍ക്കരയും കാരീഞ്ചപ്പട്ടയും ഇട്ടുള്ള നല്ല അസ്സൽ സാധനം….
അങ്ങനെ രാവിലെ ഏട്ടത്തിയ്ക്ക് കൊടുത്ത വാക്ക് മറന്നുക്കൊണ്ട് ഞാൻ വേലുപാറയിലേക്ക് പോയി…. നേരം ഇരുട്ടി തുടങ്ങിയത് കൊണ്ട് നാട്ടിലെ പേര് കേട്ട കുടിയന്മാരൊക്കെ അവിടെ ഹാജരായിരുന്നു….. ഞാനും സുധിയും അത്ര പ്രകൽഭരായിട്ടില്ലെങ്കിലും അവർക്കൊപ്പം കൂടി വേലുപാറയിലെ ചാത്തനേ അല്പാൽപമായി അകത്താക്കി….. നാട്ടിലെ ഏറ്റവും തലമൂത്ത പാമ്പ് പിള്ളേച്ഛന്റെ നാടൻ പാട്ടും സഹിച്ചോണ്ട് ഞങ്ങൾ നേരം ഇരുട്ടുന്നത് വരെ കുടിച്ചു…. കാല് നിലത്തുറയ്ക്കാത പരുവത്തിലെത്തി…
“””കാശി വാ പോവാ……”””
സുധിയാണെന്ന് തോന്നുന്നു എന്നെ വിളിക്കുന്നത്…..
“””മ്മ്……”””
“””വാ””””
“””മ്മ്…..””””
“”””നമ്മള് പോവണ്ട വഴി ഏതെര്ന്ന്??”””
“””മൈരേ വന്ന വഴി മറക്കരുത്….. ദാ ഇതില്ലേ…. വാ”””
വന്ന വഴി വരെ മറന്ന് പോയി മണ്ടൻ… ഞാൻ അവനെയും താങ്ങി നടന്നു….അവൻ ആടുന്നുണ്ട്