ഗൗരിയേട്ടത്തി 1 [Hyder Marakkar]

Posted by

വേലുപാറയിൽ എത്തിയപ്പോൾ എന്റെ സൈക്കിൾ അവിടെ ചെരിഞ്ഞ് തൂങ്ങി നിൽപ്പുണ്ട്, പാവം ഇന്നലെ തുടങ്ങിയ നിർത്തമല്ലേ….. അവനെ ഒന്ന് തലോടിയിട്ട് ഞാൻ വാസുഅണ്ണനോട് രണ്ട് ഗ്ലാസ് ചാത്തൻ ഒഴിക്കാൻ പറഞ്ഞു, സാധനം മുന്നിൽ എത്തിയതും ഒട്ടും സമയം കളയാതെ ഞാൻ അതെടുത്ത് ഒറ്റവലിക്ക് അകത്താക്കി……ഹൂ…. കുടല് കത്തിയ പോലെ തോന്നി, ആദ്യത്തേത് ഇങ്ങനെയാണ്…ഇനി പ്രശ്‌നമില്ല, അടുത്തത് തൊട്ട് പച്ചവെള്ളം പോലെ ഇറങ്ങിക്കോളും….

 

“”””ഇനി പറാ…. എന്താ പ്രശ്‌നം??””””
നെഞ്ഞ് തടവികൊണ്ട് സുധിയേ നോക്കിയതും ഇത്രയും നേരം നാക്കിൻ തുമ്പിൽ കിടന്നിട്ട് പെട്ടെന്ന് തെന്നി വീണത് പോലെ ചോദ്യം വന്നു….

 

“””ശിവേട്ടനും അവരെക്കൂടെയാടാ…. ഞാൻ ഇനിയെന്ത് ചെയ്യും??”””

 

“”””ശിവേട്ടൻ ആരെക്കൂടെ?? എന്ത് ചെയ്യുന്ന കാര്യാ നീയീ പറയണേ??”””
ഒന്നും മനസ്സിലാവാതെ തലചൊറിഞ്ഞുകൊണ്ട് സുധി ചോദിച്ചു…..

 

“””എടാ ശിവേട്ടൻ ഇന്നെന്നോട് ഏട്ടത്തിയെ കെട്ടാൻ പറഞ്ഞു….””””

 

“””ഏഹ്…. എന്നിട്ട് നീയെന്ത് പറഞ്ഞ്??”””

 

“””എന്ത് പറയാൻ….. ഏട്ടൻ ഉറപ്പിച്ച മട്ടാ….. എതിർത്തിട്ട് കാര്യമില്ല””””
ഞാൻ ഒന്ന് നെടുവീർപ്പിട്ടു….

 

 

“””അപ്പോ നീ ഗൗരിയെച്ചിയേ കെട്ടാൻ തീരുമാനിച്ചോ??”””

 

“””കോപ്പാണ്……. എന്തേലും കാരണമുണ്ടാക്കി മുടക്കിയേ പറ്റു”””
എന്നും പറഞ്ഞ് ഞാൻ സുധിയേ നോക്കുമ്പോ കക്ഷി കാര്യമായ ചിന്തയിലാണ്….. മുടക്കാൻ വല്ല വഴിയും ആലോചിക്കുകയാവും…..

 

“”””എന്നാലും ശിവേട്ടൻ ഇതിന് കൂട്ട് നിൽക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല””””
അല്പനേരത്തെ മൗനത്തിന് ശേഷം സുധി കാര്യമായി പറഞ്ഞു…. അപ്പോഴേക്കും വാസുഅണ്ണൻ അടുത്ത ഗ്ലാസ് കൊണ്ടുവന്നിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *