അണിയിച്ചൊരുക്കി എന്നെ നേരെ അമ്മയുടെ മുറിയിലേക്ക് കൊണ്ട്പോയി…. ഉണ്ണി അവടെ നിൽപ്പുണ്ടായിരുന്നു, ഞാൻ അവളെ നിർവികാരനായി ഒന്ന് നോക്കി….. എന്റെയീ അവസ്ഥ കണ്ടിട്ടാവും അവളും ആകെ സങ്കടത്തിലാണ്…..
“””അല്ല ഈ കല്യാണം എന്നൊക്കെ പറഞ്ഞാ….. മുഹൂർത്തം ഒക്കെ നോക്കണ്ടേ”””
എന്നെ രക്ഷിക്കാൻ ഒരു അവസാന ശ്രമം പോലെ ഉണ്ണി കൂടിനിന്നവർക്ക് മുന്നിലേക്ക് ഒരു സംശയമിട്ടു….
“”””ചമ്പച്ചോട്ടിൽ തൈവയ്ക്കാനും ചേട്ടന്റെ ഭാര്യയെ വിവാഹം ചെയ്യാനും മുഹൂർത്തം നോക്കണ്ട എന്നാണല്ലോ……..”””””
ഉണ്ണിയുടെ സംശയത്തെ മുളയിലേ നുള്ളി കൊണ്ട് അവളുടെ തള്ള ദേവകി ഞാൻ ഇന്നേവരെ കെട്ടിട്ടില്ലാത്തൊരു പഴംചൊലെടുത്തിട്ടു….. പെഴച്ച തള്ള
“”””അല്ല അപ്പോ ഗൗരിയേച്ചിയുടെ വീട്ടില് അറിയിക്കണ്ടേ””””
‘”””ഏയ്….. അതിന്റെ ആവശ്യമില്ല””””
ഉണ്ണിയുടെ അടുത്ത ഇടംകോല് തട്ടി തെറിപ്പിച്ചത് എന്റെ ഏട്ടൻ എന്ന കാട്ടുപോത്തിന്റെ ഉറച്ച വാക്കുകളാണ്, ഒപ്പം ഉണ്ണിയുടെ തള്ള അവളെ പിടിച്ച് പിച്ചുന്നതും മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടുന്നതും കണ്ടു…… അതോടെ അവളും എന്നെ ഒരു നോട്ടം നോക്കി, അതിൽ എനിക്ക് അവസാനത്തെ പിടിവള്ളിയും വിട്ട് കൊക്കയിലേക്ക് വീഴുന്നത് പോലെയായി….
പെട്ടെന്ന് ഒരു ശബ്ദം കേട്ട് മുറിയുടെ വാതിൽക്കലേക്ക് നോക്കിയപ്പോൾ കാണുന്നത് അമ്മായി ഏട്ടത്തിയെ അണിയിച്ചൊരുക്കി കൊണ്ടുവരുന്നതാണ്…. ഏട്ടത്തി അവരുടെ ആദ്യവിവാഹത്തിന് ഉടുത്ത അതേ ചുവപ്പ് സാരിയും ഉടുത്തോണ്ടാണ് വന്നത്, തല താഴ്ത്തി ആരുടേയും മുഖത്ത് നോക്കാതെ നിന്ന അവരെ അമ്മായി പിടിച്ച് എന്റെ അടുത്ത് കൊണ്ടുവന്ന് നിർത്തി……
തൊട്ടടുത്ത നിമിഷം ഗോവിന്ദമാമ്മ ഒരു താലി ചരട് കൊണ്ടുവന്ന് എന്റെ കയ്യിൽ തന്നു, കൊളുത്താനുള്ള തീ ശവത്തിനെ തന്നെ ഏൽപ്പിച്ചത് പോലെ….
ഞാൻ വിറയ്ക്കുന്ന കൈകളിൽ താലിമാലയും പിടിച്ചോണ്ട് ചുറ്റുമൊന്ന് നോക്കി, ഉണ്ണിയുടെ മുഖത്ത് മാത്രം സങ്കടം കാണാം… ബാക്കി എല്ലാരുടെ മുഖത്തും ചിരിയാണ്…. എന്റെ ഏട്ടൻ പോത്തിന്റെ മുഖത്ത് പിന്നെ പതിവ് പോലെ പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ല….. കിടക്കയിൽ നിവർന്നു കിടക്കുന്ന അമ്മയെ നോക്കി, കണ്ണിലൂടെ ആനന്താഷുവും ഒലിപ്പിച്ച് കിടക്കുന്നു…..