അംബികാന്റിയുടെ സ്വന്തം അപ്പൂസ് 3 [ദേവ് MAX 7]

Posted by

അംബികാന്റിയുടെ സ്വന്തം അപ്പൂസ് 3

Ambikantiyude Swantham Appoos Part 3 | Author : Dev Max 7

[ Previous Part ]

 

 

അന്നൊരു വ്യാഴാഴ്ചയായിരുന്നു സ്ഥലം ദഹറാൻ ഇന്റർനാഷണൽ എയർ പോർട്ട്. ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം കാത്തു രാജേഷ് ടെർമിനലിന് പുറത്തു നിന്നു.സമയം വൈകീട്ട് നാലു മണി ആയിക്കാണും.(1999 ലാണ് ദമാമിൽ ഇന്നത്തെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട് ഓപ്പണാകുന്നത് .അതിനു മുമ്പ് ദമാമിൽ നിന്നും ഏതാണ്ടു മുപ്പതു കിലോമീറ്റർ തെക്കുള്ള ദഹറാനിൽ ആയിരുന്നു അന്നത്തെ എയർ പോർട്ട്.

 

ഇന്നത് SAUDI AIRFORCE ന്റെ കിംഗ് അബ്ദുൽ അസീസ് DEFENSE എയർ ബേസാണ്).FLIGHT ലാൻഡ് ചെയ്തതായുള്ള അറിയിപ്പ് ഇംഗ്ളീഷിലും അറബിയിലും മുഴങ്ങി . രാജേഷ് ഉടനെ തന്നെ ഇന്റർനാഷണൽ അറൈവലിലേക്ക് നടന്നു നീങ്ങി.അന്ന് ഇന്നത്തെ പോലെ മൊബൈൽ ഫോൺ വ്യാപകമല്ല എത്തിയോ ഇല്ലയോ എന്നറിയാൻ മെസ്സേജോ മിസ് കൊളോ ഒന്നും സാധ്യമല്ല ന്യൂ ജെൻ കുഞ്ഞുങ്ങളെ ..അത് കൊണ്ട് ”വെൽകം ദേവ്” എന്ന ബോർഡുമായി രാജേഷ് കാത്തു നിന്നു.യാത്രക്കാരുടെ ഇടയിൽ കഷ്ടിച്ച് 15 വയസ്സു തോന്നുന്ന ഒരു കൊച്ചു പയ്യൻ ഡാർക്ക് ചോക്കലേറ്റ് നിറമുള്ള ബ്ലേസറുമിട്ടു രാജേഷിനെ കൈ കാണിച്ചു.ദേവ് എന്ന ദേവാനന്ദ് അഥവാ അപ്പൂസ്…….. രാജേഷ് പുഞ്ചിരിച്ചു അവനെ കെട്ടി പിടിച്ചു…!!

Leave a Reply

Your email address will not be published. Required fields are marked *