ഡാ അപ്പു എത്ര കാലമായി മോനെ നിന്നെ കണ്ടിട്ട് നിനക്ക് എന്നെഓർമ്മയുണ്ടോ?. അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് രാജേഷ് ചോദിച്ചു…
ദേവ് : യെസ് ..ഓർമ്മയുണ്ട് രാജേഷ് ഏട്ടാ…നാട്ടിൽ വെച്ച് കുഞ്ഞാകുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്.എത്രകാലായി ല്ലേ?.
അതെ രാജേഷ് തല കുലുക്കി.അവന്റെ ബാഗ് ലഗേജ് ഒക്കെയും പാകിസ്താനി ഡ്രൈവർ കാറിലേക്ക് കയറ്റി.സാബ് ആഗയാ നാ ആപ് കാ ബച്ചാ ജൽദി ജായെങേനാ ഹം?.ഡ്രൈവർ പച്ച ചോദിച്ചു…ഓക്കേ രാജേഷ് പറഞ്ഞു …
കാർ ദമ്മാമിലേക്കു കുതിച്ചു പാഞ്ഞു.എങ്ങനെ ഉണ്ടായിരുന്നു യാത്ര രാജേഷ് ചോദിച്ചു?.
ഇറ്റ് വാസ് ടെറിബിൾ ഏട്ടാ… ഇങ്ങോട്ടു നേരിട്ട് ഫ്ലൈറ്റ് ഇല്ലാലോ. ഇന്നലെ രാത്രി സിംഗപ്പൂർ -ദുബായ് ഫ്ളൈറ് സിംഗപ്പൂർ എയർ ലൈൻസ് ആയിരുന്നു .പിന്നെ ദുബായിൽ എത്തിയപ്പോൾ ട്രാൻസിറ്റ് ദുബായിൽ നിന്നും CODE SHARE WITH എമിരേറ്റ്സ് ആണ്. അവർ എന്തോ അവർ കുറച്ചു ലാഗ് ആയി…. എന്നാലും രണ്ടു എയർ ലൈനും സൂപ്പർ സർവീസ് ആയിരുന്നു ട്ടാ ഏട്ടാ…!!
സാരമില്ല മോൻ ഭക്ഷണം കഴിച്ചില്ലെടാ?.രാജേഷ് ചോദിച്ചു..
കഴിച്ചുഏട്ടാ അവൻ തലയാട്ടി ..ജെറ്റ് ലാഗ് അവനെ തളർത്തിയ പോലെ രാജേഷിനു തോന്നി..മൊത്തം 9 .30 മണിക്കൂർ (സിംഗപ്പൂർ ദുബായ് ശരാശരി 8 മണിക്കൂർ എടുക്കും ദുബായ് ദമാം ഒന്നര മണിക്കൂർ മാത്രമേയുള്ളു ) .യാത്ര ചെയ്താണ് അവൻ എത്തിയിട്ടുള്ളത് പോരാത്തതിന് ദുബായ് എയർപോർട്ടിലെ ട്രാൻസിറ്റും ..പാവം രാജേഷ് മനസ്സിൽ ഓർത്തു..
സുഹൃത്തുക്കളെ ഇന്നത്തെ പോലെ ആയിരുന്നില്ല അന്നൊക്കെ ഫ്‌ളൈറ്റിൽ ഭക്ഷണം സമൃദ്ധിയായിരുന്നു.യാത്രക്കാർക്ക് നല്ല സൗകര്യങ്ങൾ നൽകാൻ അന്ന് എയർ ലൈനുകൾ മത്സരിച്ചിരുന്നു .ഇന്ന് ലോ കോസ്റ്റ് എയർലൈൻ വന്നു വോൾവോ ബസ്സിൽ പോലും കയറാത്തവർ പോലും ചീപ്പ് ടിക്കറ്റു വാങ്ങി ഫ്‌ളൈറ്റിൽ കയറുന്നു .സിംഗപ്പൂർ എയർലൈനും എമിറേറ്റിസും എത്തിഹാതും ഖത്തർ എയർവേസിസും പോലുള്ള ടോപ് ടെൻ എയർലൈൻസ് ഒഴിച്ചാൽ അമേരിക്കയിലും യൂറോപ്പിലും പോലും ഫ്‌ളൈറ്റിൽ എല്ലാം കൊണ്ടും ഏറെ ദാരിദ്ര്യമാണ്..നമ്മുടെ നാട്ടിലെയൊക്കെ കഞ്ഞി എയർ ലൈൻസ് ആയ എയർ ഇന്ത്യ ,സ്‌പൈസ് ജെറ്റ് ,ഇൻഡിഗോ…ഇതിന്റെയൊക്കെ കാര്യം പറയാതെ ഇരിക്കുന്നതാകും നല്ലതു. വെറുതെ നിങ്ങളുടെ മൂഡ് ഞാൻ കളയുന്നില്ല..!!
കാർ അതിവേഗം പാഞ്ഞു ക്ഷീണിച്ച കണ്ണോടെ ദേവാനന്ദ് ദമാം സിറ്റി കാറിൽ നിന്നും കണ്ടു കൊണ്ടിരുന്നു .ഒടുവിൽ കാർ ഫ്ലാറ്റിൽ എത്തുമ്പോൾ സമയം രാത്രി 7.15 ആയിട്ടുണ്ടായിരുന്നു.രാജേഷ് കോളിംഗ്ബെൽ അടിച്ചു.കുളിച്ചു സുന്ദരിയായ അംബിക വാതിൽ തുറന്നു അതിഥിയെ സ്വീകരിച്ചു.