സുഖമായിട്ടിരിക്കണം. ആഹാ അന്തസ്സ്.
“ടാ കണ്ണാ….”
“Mm”
“നിന്റെ അച്ഛന്റെ കൂട്ടുകാരൻ രാധാകൃഷ്ണന്റെ വർക്ക്ഷോപ്പിൽ പോണ നീ??”
“ബൈക്ക് വർക്ക്ഷോപ്പ് ആണോ??”
ഞാൻ ആവേശത്തോടെ തിരക്കി.
“അഹ് പോവോ നീ??”
എന്റെ ആവേശം കണ്ട് ഞാനവിടെ പോവോന്ന് വിചാരിച്ച് അമ്മ തിരക്കി.
“അയ്യേ ബൈക്ക് വർഷാപ്പ് ആണാ അതെനിക്ക് ഇഷ്ട്ടല്ല. വെൽഡിങ് വർഷാപ്പ് ആയിരുന്നെ പോവായിരുന്ന്.”
ഇതാണ് ഞാൻ. ജോലി കാര്യം പറഞ്ഞ് കഴിഞ്ഞാൽ ഏത് വിധേനയും അതീന്ന് ഒഴിഞ്ഞ് മാറും. സത്യത്തിൽ മടിയാ പണിക്ക് പോവാൻ.
“നീ പണിക്ക് പോയിട്ട് വേണം അച്ഛന് വിശ്രമിക്കാൻ.”
“എങ്കി പിന്ന അച്ഛൻ വിശ്രമിച്ചത് തന്നെ!”
“നീ നന്നാവില്ലടാ ഒരു കാലത്തും നന്നാവില്ല.”
പിന്നെ ഇതൊക്കെ ഞാൻ ഒരുപാട് കേട്ടിട്ടുള്ളതാ.
“നിങ്ങള് രണ്ടാളും കൂടി എന്റെ വാവയെ കുറ്റപ്പെടുത്തുന്ന എന്തിനാ??”
“ഓഹ് വന്നല്ലോ രണ്ടാനമ്മ.”
“അഹ് ഞാൻ രണ്ടാനമ്മ തന്നെയാ. ഏതായാലും അമ്മെയെക്കാളും അവനിഷ്ടം എന്നെ തന്നെയാ.”
അതും പറഞ്ഞ് അവളൊന്ന് തലയുയർത്തി കിടന്നു..
“Mm നീയാ ഈ കാളയെ ഇങ്ങനെ വശളാക്കുന്നെ.”
“എന്നാ അമ്മേം അച്ഛനും എന്റെ ചെവീ നുള്ളിക്കോ. ഇവൻ നാളെ തൊട്ട് നിങ്ങളൊക്കെ വിചാരിക്കുന്നതിലും ഉയരത്തിൽ എത്തിയിരിക്കും. നാളെ മുതൽ ഇവൻ വെറും കണ്ണനല്ല. ഗാനഗന്ധർവ്വൻ കാളിദാസ് ആഹ്.”
ഇവളിത് എന്ത് കണ്ടിട്ടാണ് ഈ തള്ളണത്?? അവസാനത്തെ മാസ്സ് ഡയലോഗ് കൂടെയായപ്പോ വയറും പൊത്തി ചിരിക്കുന്ന രണ്ട് പേരെയാണ് ഞാനും പിന്നെ ഇത്രക്ക് തള്ളി കേറ്റിയ എന്റെ പുന്നാര പെങ്ങളും കാണണത്.
“നിങ്ങള് രണ്ടാളും എന്തോത്തിനാ ഇങ്ങനെ കിണിക്കണെ??”
അവള് അവരോട് ചോദിച്ചു.
“നിങ്ങടെ രണ്ടുപേരുടേം കല്യാണം കണ്ടിട്ട് വേണം ഞങ്ങൾക്ക് സ്വസ്തമായിട്ട് ഒന്ന് മരിക്കാൻ. അതാ ഞങ്ങടെ ആഗ്രഹം. അതിന് മുന്നേ ഈ ഗാനഗന്ധർവ്വൻ ഞങ്ങളെ ചിരിപ്പിച്ച് കൊല്ലൊടി??”
അത്രയും പറഞ്ഞ് അമ്മ എന്നെ നോക്കി വീണ്ടും പൊട്ടിച്ചിരിച്ചു. അപ്പോഴും അമ്മ എന്താ പറഞ്ഞത് എന്ന് മുഴുവനായും എനിക്ക് മനസ്സിലായില്ല.
“വാവേ വാടാ ഇവരിപ്പൊ ചിരിക്കും. പക്ഷെ നാളെ നിനക്ക് വേണ്ടി