കൈയടിക്കും.”
“അതേ ഗാനഗന്ധർവ്വാ ചായ കുടിച്ചിട്ട് പോവാം.”
അവളേം എടുത്ത് റൂമിലേക്ക് പോകാനൊരുങ്ങിയ എന്നോടമ്മ പറഞ്ഞു. സത്യം പറഞ്ഞാൽ ഇങ്ങോട്ട് വന്നതെ ചായ കുടിക്കാനാ.
“ഞങ്ങൾക്ക് വേണ്ട.”
എടുത്തടിച്ചത് പോലെ അവള് മറുപടി കൊടുത്തു.
“എന്താ വാവേ??”
എന്നിട്ടും അവിടെ നിക്കുന്ന കണ്ട അവളെന്നോട് ചോദിച്ചു.
“മ്ച്യൂ”
ഒന്നും ഇല്ലാന്ന് ചുമൽക്കൂച്ചി ഞാൻ അവളേം കൊണ്ട് റൂമിലേക്ക് പോയി. അപ്പോഴും ചെറുതായി അവരുടെ ചിരിയെനിക്ക് കേക്കമായിരുന്നു. ബെണ്ടിൽ അവളെ കൊണ്ട് കിടത്തുമ്പോഴും എന്റെ ചിന്ത നാളത്തെ കുറിച്ചായിരുന്നു.
“നീ പിന്നും അത് തന്നെ ആലോചിക്കാണ്ട് വേറെ വല്ലതും നോക്ക് ചെക്കാ.”
എന്റെ മനസ്സ് അതേ പടി വായിച്ച് അവൾ പറഞ്ഞു.
“എന്നാലും എനിക്കെന്തോ പേടിപ്പോലെ.”
“അതിന് നാളെ തന്നെ നിന്നെ സ്റ്റേജിൽ കേറ്റി പടിക്കത്തൊന്നും ഇല്ല. അവൾടെ ഫ്രണ്ട്സിനെ just പരിചയപ്പെയപ്പെടുന്നു. തിരിച്ച് പോരുന്നു.”
“അവളെ ഫ്രണ്ട്സിനെ പരിചയപ്പെടുത്താൻ ആണെന്ന് അവള് പറഞ്ഞോ??”
“അഹ്.”
“പിന്ന കൊഴപ്പോല്ല.”
അത് കേട്ടപ്പോ ഒരു ആശ്വാസം തോന്നി. പിന്നെ രാത്രിലത്തെ ഫുഡും കഴിച്ച് good night ഉം പറഞ്ഞ് ഒരുമ്മേം കൊടുത്ത് ഞാൻ എന്റെ റൂമിലേക്കും പോയി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രദേവിക്ക് ഒരുലോഡ് പുച്ഛം മാത്രം. ഉച്ചക്ക് ഒരുപാട് കിടന്ന് ഉറങ്ങി അതായിരിക്കും കാരണം. അൽസമയം നേരെയും ചരിഞ്ഞും കിടന്നു. അവസാനം പുച്ഛം മാറ്റി വച്ച് നിദ്രദേവി എന്നെ അനുഗ്രഹിച്ചു. നല്ലൊരു സ്വപ്നം ഞാനെന്റെ കൈക്കുള്ളിൽ ആക്കി. ഷൈജു ഏട്ടന്റെയും ജോപ്പോൾ ഏട്ടന്റെയും കമന്ററി. ചുറ്റും കൈയടികളോടെ മഞ്ഞപ്പട. ചുറ്റിനും എന്നിൽ പ്രതീക്ഷ വച്ചിരിക്കുന്ന എന്റെ ടീംസ്. റെഫറിയുടെ വിസിലിന്റെ ശബ്‌ദം എന്റെ കാതിലേക്ക് നുഴഞ്ഞു കേറി.
എന്റെ കഴുകൻ കണ്ണുകൾ ഞാൻ ഗോൾ പോസ്റ്റിൽ ലക്ഷ്യം വയ്പ്പിച്ചു. ശ്വാസം ഒന്നാഞ്ഞു വലിച്ചു. എന്റെ കാലിലെ മസ്സിൽസും എന്റെ കണ്ണിലെ തിക്ഷ്ണതയും ഗോവയുടെ ഗോൾ
കീപ്പർ ധീരജ് സിങിനെ അടിമുടി വിറപ്പിച്ചു.
“കണ്ണൻ………….”
അങ്ങ് കമന്ററി ബോക്സിൽ ഇരിക്കുന്ന ഷൈജു ഏട്ടന്റെ തൊണ്ട കിറിയുള്ള അലർച്ച ഇങ്ങ് സ്റ്റേഡിയത്തിൽ കളിക്കുന്ന എന്നെപ്പോലും ഞെട്ടിച്ചു. ഇനിയൊട്ടും സമയം പാഴക്കാനില്ല. ഞാൻ ഗോൾ പോസ്റ്റിന്റെ വലത് വശത്ത് എന്റെ ഇടത് കാലുകൊണ്ട് ഒരു ബുള്ളറ്റ് ഷോട്ട്. ധീരജ് മുൻകൂട്ടി കണ്ടത് പോലെ വലത്