വശത്തേക്ക് തന്നെ ചാടി. എന്റെ കണ്ണുകളിൽ ബോളും ധീരജിന്റെ കൈകളും. അപ്പോഴാണ് സ്റ്റേഡിയം ഒട്ടാകെ എന്റെ ഫോണിലെ ring tune കേക്കാൻ തുടങ്ങിയത്. പെട്ടന്ന് ഞാൻ കണ്ണ് തുറന്നു.
എന്റെ ഈശ്വരാ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കണേ?? ഏത് അലവലാതിയാടാ ഈ നേരത്ത്?? എന്റെ സ്വപ്നത്തെ ഇല്ലാതാക്കിയത് ആരായാലും ഇന്ന് രണ്ട് പറഞ്ഞിട്ടേ ബാക്കി കാര്യവുള്ളൂ.
“ഹലോ….”
ദേഷ്യം കൊണ്ട് വിറച്ചാണ് ഞാൻ ഫോൺ എടുത്തത്.
“ഹാലോ കണ്ണാ ഞാൻ മായയാ.”
സബാഷ്. ഒരു നിമിഷം ഞാൻ എന്നെ തന്നെ തലേ കൈവച്ച് ശപിച്ചു.
“ഹലോ കണ്ണാ ഹലോ….”
മറുവശത്ത് നിന്ന് അവളുടെ മൃദുലമായ ശബ്‌ദം കേൾക്കുന്നുണ്ടെങ്കിൽ പോലും എനിക്ക് ഒന്നും മറുപടി കൊടുക്കാൻ സാധിച്ചില്ല.
“കണ്ണാ ഹലോ…”
“അഹ് മായ ഒന്ന് ഹോൾഡ് ചെയ്യണേ.”
അവസാനം ഞാൻ സൗമ്യമായി പറഞ്ഞു. അവൾടെ മറുപടിക്ക് കാത്തുനിക്കാതെ ഞാൻ ഫോൺ ബെണ്ടിൽ വച്ച് എന്റെ തലക്കിട്ട് കൊട്ടാൻ തുടങ്ങി. എന്റെ രണ്ട് കവിളിലും മാറി മാറി അടിച്ചു.
വൃത്തിക്കെട്ടവൻ, കച്ചറ, പട്ടി, തെണ്ടി ഒരു പെണ്ണിനോട് അതും നീ ഇഷ്ട്ടപ്പെടുന്ന പെണ്ണിനോട് എങ്ങനെ തോന്നിടാ ഇങ്ങനെ ദേഷ്യപ്പെടാൻ?? തുഫ്!
ഇതെല്ലാം എന്റെ മനസ്സിനോട് ഞാൻ തന്നെ ചോദിച്ചതാ. ഇനിയും ഫോൺ എടുത്തില്ലേ അവള് വച്ചിട്ട് പോവോന്ന് പേടിച്ച് ഞാൻ ഫോൺ എടുത്തു.
“ഹലോ മായ…”
“അഹ് കണ്ണാ ഞാൻ വിളിച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയോ??”
“ഏയ്യ് മായ എന്താ ഇങ്ങനൊക്കെ പറയുന്നേ?? എനിക്കെന്ത് ബുദ്ധിമുട്ട്??”
“ഉറങ്ങുവായിരുന്നോ??”
“അഹ് ചെറുതായിട്ട്! എങ്ങനെ മനസ്സിലായി??”
“അത് ആദ്യം ഹലോ പറഞ്ഞപ്പോളേ മനസ്സിലായി.”
“സോറി മായാ. പെട്ടന്ന് ഉറക്കം പോയ വിഷമത്തില്., ഞാനാണെങ്കിൽ നമ്പറും സേവ് ചെയ്ത് ഇട്ടിട്ടില്ല.”
“ഏയ്യ് അതൊന്നും സാരല്ല. ശെരിക്കും സോറി പറയെണ്ടത് ഞാനാ. സമയോം കാലോം നോക്കാതെ വിളിച്ചതിന്!”
“അതിന് മണി 10 അല്ലെ ആയുള്ളൂ!”
“ഞാൻ കിടക്കുമ്പോ 11 മണിയൊക്കെ കഴിയും. ഞാൻ വിചാരിച്ചു കണ്ണൻ കിടന്ന് കാണില്ലെന്ന്.”