മാതസ്ത്രിയുടെ സ്ഥിരം കളിയാക്കൽ!
“നീയൊന്ന് പോയേ യശു. എന്താ മക്കളെ എവിടേലും പോവുന്നുണ്ടോ??”
അല്ലേലും അച്ഛൻ ഇങ്ങനെയാ. അമ്മ ഞങ്ങളെ കളിയാക്കിയാൽ അച്ഛനത് സഹിക്കുലാ. ഈ അമ്മയെ പേര് ചുരുക്കി യശുന്നാ അച്ഛൻ വിളിക്കണേ. പക്ഷെ ചില സമയങ്ങളില് യേശു മാറി യൂദാസ് ആവൂന്നുണ്ട്.
“അഹ് പോവുന്നുണ്ട്. ഞങ്ങൾ അല്ല ഇവൻ മാത്രം.”
എന്റെ കൈക്കുള്ളിൽ കിടന്ന ചേച്ചി അശരീരി പോലെ പറഞ്ഞു. ഞാനവളെ സോഫായിലേക്ക് ഇരുത്തി.
“നീ എങ്ങോട്ടാ കണ്ണാ??”
അച്ഛൻ ചോദിച്ചു.
“ഒരാളെ കാണാനുണ്ട്. ഇന്നലെ ഇവള് പറഞ്ഞപ്പോലെ ചിലപ്പോ ഞാനും ഒരു പാട്ട്ക്കാരൻ ആയാലോ??”
കുറച്ച് ഗമയിൽ ഞാൻ പറഞ്ഞു.
“അപ്പൊ ഇന്നലെ വെറുതെ പറഞ്ഞതല്ലേ ഇവള്??”
“അല്ല. ഈ ലക്ഷ്മി അങ്ങനെ ഒന്നും വെറുതെ പറയാറില്ല.”
“എന്നാലും മോനെ നീ പാടാൻ പോവാന്ന് വച്ച?? അതും പാട്ട് പോലും പടിച്ചിട്ടില്ലാത്ത നീ??”
അമ്മ എന്നെ തളർത്തിയിരുത്തി.
“ദേ അമ്മേ വെറുതെ ഓരോന്ന് പറയല്ലേ. എന്റെ വാവ നന്നായിട്ട് പാടും. അതെനിക്കുറപ്പാ. വാവേ നീ അമ്മ പറയണ കേട്ട് അതാലോചിച്ചോണ്ട് നിക്കണ്ട. വെറുതെ എന്റെ കൊച്ചിന്റെ ധൈര്യം കളയാനായിട്ട്!”
എന്നോടും അമ്മയോടുമായി ചേച്ചിയത് പറയുമ്പോ തളർന്നിരുന്ന എനിക്ക് അത് വലിയൊരു ആശ്വാസമായി. പിന്നെയൊരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അമ്മ പതിവ് തെറ്റിച്ചില്ല, ഇന്നും പുട്ടും കടലേം. കഴിക്കുമ്പോഴും ഇത് തന്നെയായിരുന്നു സംസാരവിഷയം. അമ്മ ഓരോന്ന് പറഞ്ഞ് ഇതിൽ നിന്നും എന്നെ പിൻന്തിരിപ്പിക്കാൻ നോക്കുമ്പോ എന്റെ രണ്ടാനമ്മ എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഇതിനിടയിൽ എപ്പഴോ ഉള്ളിൽ പതിഞ്ഞുപ്പോയ ഒരു കാര്യമായിരുന്നു എനിക്ക് നല്ലൊരു പാട്ട്ക്കാരൻ ആവണം എന്നുള്ളത്. പാട്ട് പടിച്ചിട്ടില്ലാത്ത എത്രയോ പേർ പാട്ട് പടിച്ചിട്ടുള്ളവരെക്കാൾ നന്നായ് പാടുന്നുണ്ട്. എന്നാ പിന്നെ എനിക്കെന്തേ പടിക്കൂടാ??
“എന്താ വാവേ ആലോചിക്കുന്നെ??”
“ഒന്നൂല്ല.”
കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം കൂടി അവിടേം ഇവിടേം ഒക്കെ ചുറ്റി പറ്റി നിന്നു. പിന്നീട് എല്ലാരോടും യാത്രയും പറഞ്ഞ് പുറത്തേക്കിറങ്ങി. സൈക്കിള് എടുക്കാൻ ഷെണ്ടിൽ പോയി നോക്കിയപ്പോളാ അന്നത്തെ കാര്യം ഓർമ വന്നേ. സൈക്കിള് ഗോകുല് ചേട്ടന്റെ വീട്ടിൽ ഇരിക്കുവാണല്ലോ. പിന്നെ അച്ഛനെ സോപ്പിട്ട് അച്ഛന്റെ വണ്ടിയിൽ കേറി കൂടി. Main road കടന്നതും ഞാനെന്റെ love വിന്റെ നമ്പർ dial ചെയ്തു. എന്തോ എന്റെ call കാത്ത് നിന്നപ്പോലെ ഒറ്റ റിങിൽ തന്നെ അവൾ ഫോണെടുത്തു.