“ഹലോ ഇറങ്ങിയോ കണ്ണാ??”
“ദേ ഇപ്പൊ ഇറങ്ങിയെയുള്ളൂ.”
“അഹ് ശെരി. ഞാനും ഇറങ്ങുവാ. അവിടെത്തിട്ട് കാണാം.”
“Ok”
ഞാൻ ഫോൺ cut ചെയ്തു.
“അച്ഛനിന്ന് ഓട്ടം ഉണ്ടോ??”
“അഹ് ഒരു ട്രിപ്പ് ഉണ്ട്. ഒന്ന് രണ്ട് അമ്പലങ്ങളിൽ. എന്തേ??”
“ഇപ്പളാ??”
“Night അഹ്.”
“രാത്രി ആരെങ്കിലും അമ്പലത്തിൽ പോവോ??”
“എടാ മണ്ട ഇത് ഇവിടെ എങ്ങും ഉള്ള അമ്പലം അല്ല. ഇന്ന് രാത്രി ഇവിടുന്ന് തിരിച്ച നാളെ വെളുക്ക വെളുക്ക അവിടെയെത്തും.”
“അഹ് അങ്ങനെ പറ.”
“അല്ല എന്താ ഇപ്പൊ ഒരു കാര്യം അന്വേഷിക്കല്??”
“അല്ല, എന്തായാലും 18 വയസ്സ് ഒക്കെ കഴിഞ്ഞല്ലോ??”
“അത് കഴിയും. എന്നും 5 വയസ്സിൽ തന്നെ നിക്കുലല്ലോ. അടുത്ത വർഷം 19 ആവും പിന്നെ 20 ആവും.”
“അതല്ല അച്ഛാ. ഇനിയൊരു 3 മാസം കൂടി കഴിഞ്ഞ എനിക്ക് 19 വയസ്സാവൂല്ലോ!”
“അതിന്??”
“എനിക്കൊരു ബൈക്ക്!”
“ഓഹ് അതാണ് കാര്യം.”
“Mm”
“ആദ്യം മോൻ licence എട്ക്ക്. എന്നിട്ട് നമ്മക്ക് ആലോചിക്കാം.”
“Licence എടുക്കാനുള്ള പൈസ??”
“സംഘടിപ്പിക്കാം., ആട്ടെ ഏത് ബൈക്കാ വേണ്ടേ??”
“Duke.”
“ഡ്യൂക്കോ അതേത്.??”