“അന്ന് എനിക്ക് പനി പിടിച്ച് കെടന്നപ്പോ നമ്മള് സൂര്യടെ ഒരു സിനിമ കണ്ടില്ലേ?? അതില് സൂര്യ ഓടിക്കണ ഒരു ബൈക്ക് ഉണ്ടല്ലോ?? ബിൾണ്ടിങ്കിന്റെ മണ്ടെന്ന് എടുത്ത് ചാടണ.”
“പൊക്കോണം. ഒരു duke. കാലന്റെ വണ്ടിയാ അത്. അച്ഛൻ ബജാജിന്റെ നല്ലൊരു വണ്ടി മക്കക്ക് വേടിച്ച് തരാം.”
“ബജാജ് ആണേ NS വേണം. അതിലിനി ഒരു മറ്റോം ഇല്ല.”
“ഏത് അപ്പറത്തെ ശിവന്റെ മോന്റെ ഇരിക്കണ വണ്ടിയോ??”
“അഹ് അത് തന്നെ.”
“അച്ഛൻ കുറച്ച് പൈസ മാറ്റി വച്ചിട്ടുണ്ട്. അടുത്ത മാസത്തെ ചിട്ടി കൂടെ കിട്ടുവാണേ നമ്മക്ക് ലോണിനൊരു വണ്ടി എറക്കം.”
“എന്റെ പൊന്ന് അച്ഛാ ഉമ്മ.”
“മതി മതി. സോപ്പിട്ടത്. നിന്നെ എവിടെയാ ഇറക്കണ്ടേ??”
“ലൈബ്രറി.”
“എന്നാ മോൻ ഇവിടെ ഇറങ്ങിക്കോ. ദേ ആ കാണുന്നതാ ലൈബ്രറി. എനിക്ക് വേറൊരാളെ കാണാനുണ്ട്.”
അച്ഛൻ വണ്ടി സൈഡ് ഒതുക്കി. ഞാനിറങ്ങി.
“ഇറങ്ങുമ്പോ അച്ഛനെ വിളിച്ച മതി.”
“അഹ്.”
അച്ഛൻ വണ്ടി തിരിച്ച് വേറൊരു റോഡിലേക്ക് കേറി. എന്ത് പാവ എന്റെ അച്ഛൻ. മനസ്സിലുള്ളത് വാങ്ങിച്ച് തരൂന്ന് ഉറപ്പില്ലാഞ്ഞിട്ടും ചോദിച്ചു. പക്ഷെ ഇത്രപെട്ടന്ന് എനിക്ക് വണ്ടി വാങ്ങി തരൂന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല. ഇപ്പൊ മനസ്സിന് വല്ലാത്ത സന്തോഷം. നേരെ ലൈബ്രറിയിലേക്ക് നടന്നു. ഇവിടെ ജനിച്ച് വളർന്നവനാ ഞാൻ. ആ എനിക്ക് ഇവിടുള്ള ഒരു ലൈബ്രറി അറിയില്ല. അല്ലെങ്കിൽ തന്നെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു?? ചേച്ചി പറഞ്ഞത് പോലെ എനിക്ക് വായിക്കാൻ ഇഷ്ട്ടേ അല്ല. ലൈബ്രറിയുടെ മുന്നിൽ എത്തിയപ്പോ തന്നെ അവിടെയൊരു കിളവനെ കണ്ടു. അങ്ങേര് എന്നെ ഒരേ നോട്ടം.
“അതേ membership ഉണ്ടോ??”
ഞാൻ അങ്ങേരെ might ചെയ്യാതെ അകത്തേക്ക് കേറി പോവാൻ ഒരുങ്ങിയതും അങ്ങേര് തന്നെ ഇങ്ങോട്ട് ചോദിച്ചു. membership അതും എന്നോട്! ഈ ലൈബ്രറിയെ ആദ്യയിട്ടാ കാണണേ.
“വാഹിദേട്ടാ അതെന്റെ ഫ്രണ്ടാ.”