“കണ്ണൻ എന്നെ ഒന്ന് സഹായിക്കണം.”
ഈശ്വരാ എന്താണോ ആവോ??
“എന്താ മായാ എന്താ കാര്യം??”
“അത്, ഞാനും എന്റെ കുറച്ച് ഫ്രണ്ട്സും കൂടെ ഒരു music ഗ്രൂപ്പ് തുടങ്ങിട്ടുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം പാവപ്പെട്ട കുട്ടികളെ സഹായിക്കുക എന്നതാണ്. എന്റെ ഒരു കൂട്ടുകാരി വഴി ഞങ്ങൾക്ക് ഒരു പ്രോഗ്രാം കിട്ടിട്ടുണ്ട്. ഇതൊന്ന് ക്ലിക്ക് ആയി കിട്ടണം.”
“ഇതില് ഞാനെന്താ ചെയ്യേണ്ടത്??”
“ഞങ്ങൾക്ക് ഒരു male singer വേണം. കണ്ണന്റെ പാട്ട് കെട്ടിട്ടില്ലേലും ചേച്ചി പറഞ്ഞ് എനിക്ക് വിശ്വസാ. Plz കണ്ണന് ഒന്ന് സഹായിച്ചൂടെ?? വെറുതെ വേണ്ട നല്ലൊരു തുക തരാം. പാവപ്പെട്ട കുട്ടികൾക്ക് വേണ്ടിട്ടല്ലേ??”
“മായ എനിക്കൊന്ന് ആലോചിക്കണം.”
പറ്റില്ല എന്ന് തീർത്ത് പറയാൻ എനിക്ക് തോന്നില്ല. ഒരു കണക്കിന് എനിക്ക് ചിരിയാ വന്നേ. സംഗീതത്തിന്റെ abcd അറിഞ്ഞൂടാത്ത ഞാൻ music ഗ്രൂപ്പിൽ പാടണോന്ന്. ഞാൻ മൂറിയിലേക്ക് കേറി. പിന്നിന്ന് അവളും. ഞങ്ങള് വരുന്നത് കണ്ട് ചേച്ചി ചിരിക്കുന്നുണ്ടായിരുന്നു. ആ ചിരിയുടെ അർത്ഥം മനസ്സിലാക്കാൻ വല്യ പാട്പെടേണ്ടി വന്നില്ല.
“ഒരിക്ക എന്നെയും ഇതുപോലെ മോൻ സ്റ്റേജിൽ കേറ്റി പാടിച്ചതല്ലേ?? ഇത്തവണ മോനും ഒന്ന് സ്റ്റേജിൽ കേറ്.”
എന്റെ മുഖം കണ്ടതും അവള് ഒരു കളിയാക്കൽ ട്യൂണിൽ പറഞ്ഞു.
“നീ പക പൊക്കുവാണല്ലേ??”
അപ്പൊ എന്റെ വായിൽ വന്നത് ആ ഡയലോഗാ. അത് കേട്ട് അവൾ കുണുങ്ങി ചിരിച്ചു.
“എന്നാ ഞാനിറങ്ങട്ടെ മായേച്ചി, അത്യാവശ്യായിട്ട് ഒന്ന് രണ്ട് സ്ഥലത്തൂടെ പോവാനുണ്ട്.”
“ആണോ എന്ന ശെരി മോളെ. എനിയെന്നെ മോളെ നമ്മള് ഒന്ന് കാണുവാ??”
“ഇനി ഒരു ദിവസം ഞാൻ വീട്ടിലോട്ട് വരാം ചേച്ചി. അത് ചേച്ചിക്കൊരു സർപ്രൈസ് ആവും.”
അത് കേട്ടപ്പോ അവൾക്ക് സന്തോഷം. അതിനെക്കാളേറെ എനിക്ക് സന്തോഷം.
“പിന്നെ മോളെ ഇവന്റെ കാര്യം ഞാൻ ശെരിയാക്കിക്കോളം. ഇനിയൊരു പുതിയ singer നെ തപ്പി നടക്കണ്ട.”
അവളിറങ്ങാൻ നേരം ചേച്ചി അതൂടെ വിളിച്ച് പറഞ്ഞു. അത് കേട്ടപ്പോ മായയുടെ മുഖം 100 w ആയി പ്രകശിച്ചത് ഞാൻ കണ്ടു. അതുകൊണ്ട് തന്നെ ഒന്നും എതിർത്ത് പറയാൻ എനിക്ക് തോന്നില്ല.
“നീ എന്ത് ഉദ്ദേശിച്ച ചേച്ചി ഇതൊക്കെ ചെയ്യുന്നേ??”
അവളിറങ്ങിയതും ഞാൻ ചേച്ചിയോട് തിരക്കി.