💘മായകണ്ണൻ 5 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ഇതിപ്പോ റൊമാന്റിക് മാറി ആക്ഷൻ ആവുവാണല്ലോ. ഏതായാലും നന്നായി. കൈയൊക്കെ ഒന്നാനങ്ങിയിട്ട് കുറെ കാലമായി.

“കണ്ണനെന്താ അലോചിക്കുന്നെ??”

“ഏയ് അപ്പോ അവരുടെ അടുത്ത ഇര ഞാനാണല്ലേ??”

ഞാനൊരു ചിരിയോട് കൂടി ചോദിച്ചു. അവളും ഒന്നും പറഞ്ഞില്ല.

“ഞാൻ വരാം.”

അവളെന്റെ മുഖത്തേക്ക് നോക്കി.

“എനിക്കീ ലോകത്ത് ആകെ പേടിയിലുള്ളത് ബലൂൺ പൊട്ടുന്നത് മാത്രാ. വേറെയൊന്നിനേം എനിക്ക് പേടിയില്ല. ഞാൻ വരാം. കുറെയേറെ കുഞ്ഞുങ്ങൾക്ക് സഹായത്തിന് വേണ്ടിയല്ലേ?? ഞാനുണ്ടാവും. എന്നും.”

അവളൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു.

“പക്ഷെ അറിയാലോ ഞാൻ പാട്ടൊന്നും പഠിച്ചിട്ടില്ല. അതുകൊണ്ട് എന്നില് കൂടുതല് വിശ്വാസം ഒന്നും വെക്കരുത്!”

“ആ കാര്യത്തിൽ കണ്ണനെ പോലെ തന്നെയാ ഞാനും. ഞാനും പാട്ടൊന്നും പഠിച്ചിട്ടില്ല.”

“മായയണല്ലേ female പാടുന്നെ??”

ചേച്ചി പറഞ്ഞറിയാം എങ്കിലും ഞാൻ വെറുതെ ചോദിച്ചു.

“ഓഹ് ഞാനത് പറയാൻ മറന്നു. ഞാനാ പാടുന്നെ. അപ്പൊ പിന്നെ നമ്മക്ക് അങ്ങോട്ട് പോയാലോ??”.

“എവിടാ സ്ഥലം??”

“ഇവിടുന്ന് കുറച്ച് പോണം. ഞാൻ എന്റെ വണ്ടിലാ വന്നേ. നമ്മക്ക് അതീ പോവാം!”

“അഹ്.”

അവൾ എടുക്കേണ്ട ബുക്കും എടുത്ത് പുറത്തേക്കിറങ്ങി. പിറകെ ഞാനും. വീണ്ടും ആ കിളവൻ എന്നെ നോക്കി ചിരിച്ചു. പോടോ കോപ്പെ എന്ന് മനസ്സിൽ പറഞ്ഞ് റോഡിലേക്കിറങ്ങി. അവിടെ ഒരു മഞ്ഞ dio പാർക്ക് ചെയ്തിട്ടിരുക്കുന്ന കണ്ടു. അവളതിനടുത്തേക്കാണ് പോയത്. സീറ്റ് പൊക്കി ബുക്ക് അതിനകത്ത് വച്ചു. എന്തോ വണ്ടി കണ്ടപ്പോ ഓടിക്കാനൊരു കൊതി. എങ്ങനെ ചോദിക്കും. നാണക്കേട് അല്ലെ?? അവള് മുൻസീറ്റിൽ കേറി വണ്ടി start ചെയ്തു. എന്നോട് കേറാൻ പറഞ്ഞു. എങ്ങനേലും ചോദിക്കണം.

“മായാ ബുദ്ധിമുട്ട് ഇല്ലേ ഞാൻ ഓടിച്ചോട്ടെ??”

നാണത്തിനെ കണ്ടം വഴിയോടിച്ച് ഞാൻ ചോദിച്ചു.

“ഓഹ് അതിനെന്ത് ബുദ്ധിമുട്ട്?? ദാ ഓടിച്ചോ.”

ഒട്ടും ആലോചിക്കാതെ അവൾ മറുപടി തന്നു. എന്നിട്ട് വണ്ടി സ്റ്റാൻഡ് ഇട്ടിറങ്ങി. ഞാൻ സന്തോഷത്തോടെ മുൻസീറ്റിൽ കേറി.

“വണ്ടിയോടിക്കാൻ ഒരുപാട് ഇഷ്ട്ടാ അല്ലെ??”

Leave a Reply

Your email address will not be published. Required fields are marked *