“എന്റെ അനിയൻ ചോദിച്ചു അവളോട് എങ്ങനാ ഇഷ്ട്ടം തുറന്ന് പറയ്യ എന്ന്. ഞാൻ പറഞ്ഞു വഴിയുണ്ടാക്കാം എന്ന്. ആ വഴിയാ ഈ വഴി.”
അവളൊരു നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു.
“ഇതൊരുമാതിരി ഇടിഞ്ഞ വഴിയായി പോയി.”
“ടാ ചെക്കാ ഇതീ വല്യ ഐഡിയ ഒന്നും എന്റെ ഇല്ല.”
“സത്യത്തിൽ ഈയൊരു ഐഡിയ എങ്ങനാ കിട്ടിയേ??”
അതറിയാനുള്ള ആകാംഷ കൊണ്ട് ഞാൻ ചോദിച്ചു.
“ഞങ്ങള് ഓരോന്ന് സംസാരിക്കുവായിരുന്നു. അങ്ങനെ സംസാരിച്ചിരുന്നപ്പോ അവൾ തന്നെ പറഞ്ഞതാ, ഒരു music ഗ്രൂപ്പ് തുടങ്ങിട്ടുണ്ടെന്നും അതിന് ഒരു male singer നെ ആവശ്യം ഉണ്ടെന്നും ഒക്കെ. അപ്പൊ എനിക്ക് തോന്നിയ ഐഡിയാ ഇത്.”
“എന്നിട്ടിതൊന്നും ഞാൻ കേട്ടില്ലല്ലോ.”
“അഹ് എങ്ങനെ കേക്കാനാ?? ബോധം പോയത് പോലല്ലേ ഇവിടിരുന്നെ!”
അതും പറഞ്ഞവള് എന്നെ കളിയാക്കി ചിരിച്ചപ്പോ എനിക്കും ഒരു ചമ്മിയ ചിരി പാസാക്കാനെ ആയുള്ളൂ.
“അല്ലെടി ചേച്ചി നീ എന്ത് ധൈര്യത്തിലാ ഞാൻ നന്നായിട്ട് പാടൂന്നും ഞാൻ തന്നെ വരോന്നും ഒക്കെ പറഞ്ഞേ??”
“ഓഹ് ഇവനെ കൊണ്ട് തോറ്റല്ലോ ദേവി. എടാ മണ്ട, നീ നന്നായിട്ട് പാടൂന്ന് എന്റെ മുന്നീ വച്ചല്ലേ തെളിയിച്ചേ?? പിന്നെ ഇത്‌നല്ലൊരു അവസരം ആയിട്ട് വേണം നീ കാണാൻ. നീ നന്നായിട്ട് പാടി പാടി അവൾടെ മനസ്സിനുള്ളിൽ കേറി കൂടണം.”
“കേക്കാനൊക്കെ കൊള്ളാം. പക്ഷെ സംഗീതത്തിന്റെ abcd അറിഞ്ഞൂടാത്ത ഞാൻ തന്നെ?? നമ്മക്ക് ഗോഗുല് ചേട്ടനെ വിട്ടാലോ??”
“ദേ ചെക്കാ എന്റെ കൈന്ന് നല്ലത് വേടിക്കും നീ. അവളെ ഇഷ്ടപ്പെട്ടത് നിയോ അതോ ആ ഗോകുല് ചേട്ടാനോ??”
ഞാനൊന്ന് ആലോചിച്ചു, പാട്ട് കേക്കാൻ ഇഷ്ട്ടം ഉള്ളത് കൊണ്ട് തന്നെ കേട്ട പാട്ടുകള് വീണ്ടും വീണ്ടും കേക്കും. അങ്ങനെ കാണാപാഠം പഠിച്ചത് പോലെ അതെന്റെ മനസ്സിൽ തന്നെ ഉണ്ട്. വരികള് തെറ്റാണ്ട് പാടാനും അറിയാം. ഇത് വരെ ട്യൂണ് മനസ്സിലാ ഇട്ടേ. ഇനിയിപ്പോ അതും വേണ്ട, ട്യൂണ് ഇടാനും ആളുണ്ട്.
“നീ എന്താ അലോചിക്കുന്നെ??”
“ഇതിനെ പറ്റി തന്നെയാ.”
“ഇതിനെ പറ്റി കൂടുതലൊന്നും ആലോചിക്കാനില്ല. നീ പോവുന്നു. ഇതിനിനി വേറെ അഭിപ്രായം ഇല്ല.”
അവള് ഓർഡർ ഇട്ടു. പിന്നെ അപ്പീല് ഇല്ല. അഹ് ഒരു വിധത്തിൽ പറഞ്ഞാൽ പാടാൻ എനിക്കും വല്യ താല്പര്യം ആണ്. പക്ഷെ എന്തോ ഒരു പേടി.
“പിന്നെ വേറൊരു കാര്യം കൂടെയുണ്ട്. ഈ ഗ്രൂപ്പിന്റെ female singer ആരാന്ന് അറിയോ?? മായ.”
നല്ല വെടിപ്പായിട്ട് ഞാൻ ഞെട്ടി. ഈ ഗ്രൂപ്പിന്റെ female singer ആരാന്ന് അറിയോ?? മായ. ചേച്ചിയുടെ ശബ്‌ദം കാതുകളിലേക്ക് എക്കോ പോലെ കേട്ടുകൊണ്ടിരുന്നു.
“വാവേ….”