ഇവൾടെ തീറ്റയെ പറ്റി ഞാൻ ആരോടെങ്കിലും പറഞ്ഞ അപ്പൊ തള്ളാന്ന് പറയും എല്ലാരും. അവരൊക്കെ വന്ന് ഇതൊക്കെ ഒന്ന് കണ്ട് നോക്കണം. തീറ്റ മത്സരത്തിന് കൊണ്ടിരുത്തിയ first അഹ്. ഏതായാലും 2 മിനിറ്റ് കൊണ്ട് തന്നെ finishd. അപ്പോഴും എന്റെ പ്ളേറ്റിൽ ഒന്ന് ബാക്കിയുണ്ട്. അവള് കഴിച്ച് കഴിഞ്ഞ് എന്നെ ഒരു പുച്ഛം നിറഞ്ഞ നോട്ടം. അതിന്റെ അർത്ഥം എന്താണോ ആവോ.
“അതേ ഇനി കൈ എന്തിനാണാവോ കഴുകണേ??”
എല്ലാം കഴിഞ്ഞ് കൈ കഴുകനായി അവളെഴുന്നേറ്റപ്പോ ഞാൻ ചോദിച്ചു. അവളെന്നെ സംശയത്തോടെ നോക്കി.
“അല്ല കൈ മൊത്തം നക്കി വടിച്ച് വൃത്തിയാക്കിയല്ലോ. ഇനി കഴുകാണോന്നൊന്നും ഇല്ല.”
ഒരു കളിയാക്കൽ രീതിയിൽ ഞാൻ പറഞ്ഞു.
“ഇത് കണ്ടോ അച്ഛാ….”
ഞാൻ കളിയാക്കി എന്ന് മനസ്സിലായതും അവൾ കുഞ്ഞു കുട്ടികളെ പോലെ അച്ഛനെ വിളിച്ചു.
“ടാ അടി. മോള് പോയി കൈ കഴുക്.”
എന്റെ നേരെ അടിക്കാൻ കൈ ഓങ്ങിക്കൊണ്ട് അച്ഛൻ പറഞ്ഞു. ഞാൻ ചിരിച്ചു. അവിടെന്നിറങ്ങി നേരെ ഓട്ടോ സ്റ്റാന്റിലേക്ക്. കേറിയപാടെ പെണ്ണെന്റെ തോളിൽ ചാഞ്ഞു. ചെറുതായിട്ട് മയങ്ങി. പിന്നെ വീട്ടിൽ എത്തിയപ്പളാ തട്ടി എഴുന്നേല്പിക്കണെ.
“നിന്നെ, നിന്നെ.”
അവളേം എടുത്ത് നേരെ റൂമിലേക്ക് നടക്കാനൊരുങ്ങിയ എന്നെ അവൾ തടഞ്ഞു. ഞാൻ എന്തേ എന്നര്ഥത്തിൽ അവളെ നോക്കി.
“എങ്ങോട്ടാ??”
“നിനക്ക് കിടക്കണ്ടേ??”
” ബാത്റൂമിലേക്ക് പോ.”
“അവള് order ഇട്ടു.”
പാവം അത്യാവശ്യം ആയിരിക്കും. ഞാൻ അവളെ കൊണ്ട്പ്പോയി ക്ലോസെറ്റിൽ കൊണ്ടിരുത്തി. എന്നിട്ട് അവളെ സപ്പോർട്ട് ചെയ്യാനായി കൈയിലും പിടിച്ചു.
“ഇതെന്താ??”
“എഹ് അപ്പൊ അതിനല്ലേ??”
“ഇങ്ങോനൊരു മണ്ടൻ! എന്റെ പൊന്ന് വാവേ കുളിപ്പിക്കാനാടാ.”
“ഇപ്പഴേ കുളിക്കണോടി??”