“എന്താ വാവേ നാറുന്നുണ്ടോ??”
ഞാനൊന്ന് ആഞ്ഞു വലിച്ചു.
“നല്ല മണം.”
“അയ്യേ വൃത്തിക്കെട്ടത്.”
ചേച്ചിയെന്നെ അടിക്കാൻ കൈയൊങ്ങി. പക്ഷെ ബാലൻസ് തെറ്റി. വീഴാനായി പോയ അവളെ ഞാൻ ചേർത്തു പിടിച്ചു.
“വല്ലാത്ത എതക്കേട് തന്നല്ലേ ചേച്ചി നിനക്ക്??”
അവള് ചമ്മി ചിരിച്ചു. ഞാനവളെ ക്ലോസറ്റിലേക്ക് ചാരിയിരുത്തി. ബക്കറ്റിൽ വെള്ളം പിടിച്ചു. എന്നിട്ട് അവൾടെ മുടി പിടിച്ച് കെട്ടിവച്ചു. അവള് പറഞ്ഞത് നേരാ, മുടിയൊക്കെ ജട പിടിച്ച് ഒരു കോലമായി കിടക്കുന്നു. സാധാരണ കൂടിപ്പോയ പത്തോ പതിനഞ്ചോ മിനിറ്റ് കുളി. അത്രേ ഉണ്ടാവുള്ളൂ. പക്ഷെ ഇന്ന് കൃത്യം ഒരുമണിക്കൂർ അഹ് അവളെ കുളിപ്പിച്ചെടുത്തെ. ദേഹം മൊത്തം സോപ്പ് തേച്ച് അത് കഴുകി കളയുമ്പോ പിന്നേം അവള് സോപ്പ് തേക്കും. അങ്ങനെ ഒരു സോപ്പിന്റെ മുക്കാഭാഗവും അങ്ങനെ തീർന്നു. ടൗവല് കൊണ്ട് ദേഹം മൊത്തം ഒപ്പിയെടുത്തു. എന്നിട്ടത് തന്നെ ചുറ്റി അവളേം എടുത്ത് നേരെ മുറിയിലേക്ക് കേറി. നല്ലൊരു ഷർട്ടും പാവാടയും അവൾക്കിട്ടു കൊടുത്തു. ഇപ്പൊ സുന്ദരിയായി എന്റെ ചേച്ചി.
“വാവേ…”
“ഓ…”
“മുടി.”
“അതിപ്പോ ശെരിയാക്കിത്തരം.”
ഞാനതും പറഞ്ഞ് അവളുടെ മേക്കപ്പ് സാധാനങ്ങൾ വച്ചിരിക്കുന്ന മേശമേലിരിക്കുന്ന പാരഷൂട്ട് ജാസ്മിൻ ഹയർ ഓയിൽ എടുത്തു. കുറച്ച് കയ്യിൽ എടുത്ത ശേഷം അത് രണ്ട് കൈയിലുമായി തേച്ചു പിടിപ്പിച്ചു. എന്നിട്ട് അവൾടെ മുടിയിൽ നല്ല രീതിയിൽ തേച്ചു. ഉടക്കൊക്കെ എടുത്ത് വൃത്തിയാക്കി. മുടി വിരിച്ചങ്ങ് ഇട്ടു. അങ്ങനെ അതും കഴിഞ്ഞു. ഇനി ഒന്ന് നടു നിവർക്കണം.
“എന്താ വാവേ ഉറക്കം വരുന്നുണ്ടോ?? വാ ചേച്ചീടെ മടി കിടന്നോ.”
ഇതെന്റെ ചേച്ചി മാത്രോല്ല. എന്റെ അമ്മേം കൂടിയാ. എനിക്ക് കിടക്കാനായി അവൾ നേരെ ഇരുന്നു. ഒരു അർത്ഥത്തിൽ അമ്മയുടെ മടിയിൽ കിടന്നതിനെക്കാൾ കൂടുതൽ ഞാനെന്റെ ചേച്ചിയുടെ മടിയിൽ കിടന്നിട്ടുണ്ട്. കിടക്കാൻ ആഗ്രഹിക്കുന്നുമുണ്ട്. അവള് വിളിക്കണ്ട താമസം ഞാൻ പോയി മടി കിടന്നു. എല്ലാവരും ചെയ്യുമ്പോലെ അവളും എന്റെ തലയിൽ തലോടി.
“കുറെ കഷ്ടപ്പെട്ടല്ലേ എന്റെ വാവ??”
“പിന്നെ ഞാനാകെ തളർന്നു. കുളിപ്പിക്കുന്നെന് ഇത്രയും പാടാണെന്ന് ഇപ്പള മനസ്സിലായെ. ചകിരിക്ക് പിടിച്ച് എന്റെ കൈ തേഞ്ഞ്. ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൾടെ മേത്തുള്ള അഴ്ക്ക് പോവാൻ ചവിരിക്ക തേച്ചേ. അഴുക്ക് പോവുന്നതിനൊപ്പം എന്റെ കൈയിലെ തൊലിയും പോയി.