പറയാനുണ്ടായിരുന്നത്…..അവൾ വിളിച്ചപ്പോൾ ഞാൻ ആദ്യം ഫോൺ എടുക്കാതിരുന്നതിനും പിന്നെ ഫോണിൽ അവളോട് ദേഷ്യപ്പെട്ടതിന് ഭദ്രയാകെ സങ്കടത്തിലാണെന്നും അമ്മയും ഏട്ടത്തിയും പറഞ്ഞു……..
“”ഡാ നീ സൂക്ഷിച്ചോ….പെണ്ണ് ഇച്ചിരി കലിപ്പിലാണെന്നാ തോന്നുന്നേ….”’
സീൻ ഡാർക്ക് ആയിരിക്കുമോ എന്ന് ഭയന്ന് പതിയെ സ്റ്റെയർ കേസ് കേറുമ്പോൾ ഏട്ടത്തി താഴെ നിന്നും വിളിച്ചു പറഞ്ഞു…..എന്തും നേരിടാൻ തയ്യാറായി കൊണ്ട് ഞാൻ മുന്നോട്ട് നടന്നു….. മുറിയിൽ ചെല്ലുമ്പോൾ കുഞ്ഞിനേയും മടിയിലിരുത്തി കളിപ്പിച്ചോണ്ടിരിക്കുകയാണ് അവൾ… എന്നെ കണ്ടതും പെണ്ണിന്റെ മുഖം വീർത്തു….ചുറ്റുമുള്ള സകല ശ്വാസവും കയറ്റിപ്പിടിച്ചോണ്ട് അവൾ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ചിരി പൊട്ടി….ഞാൻ ചിരിക്കുന്നത് കണ്ടതും പെണ്ണിന്റെ കലി കൂടി….എപ്പോഴത്തെയും പോലെ ഞാനിപ്പോൾ സോറിയും പറഞ്ഞ് കൊഞ്ചിച്ചോണ്ട് തന്റെ അടുത്തേക്ക് വരുമെന്ന് കരുതിയാണ് പെണ്ണിന്റെ ഇരുപ്പ്… പക്ഷേ ഇത്തവണ പെണ്ണിനെയൊന്ന് വട്ട് കളിപ്പിക്കാമെന്ന് കരുതി ഞാൻ അവളെ മൈൻഡ് ചെയ്യാത്ത പോലെ പെരുമാറി….ഭദ്രയുടെ മടിയിൽ കിടന്ന് എന്നെ നോക്കി കൈകാലിട്ടടിച്ചു ചിരിക്കുന്ന മോളെ ഞാൻ തലോടി കൊണ്ട് ആ കുഞ്ഞ് കാലടികളിൽ മുത്തിയപ്പോൾ പോലും അവളൊരാൾ അവിടെ ഉണ്ടെന്ന ഭാവം പോലും ഞാൻ കാണിച്ചില്ലായിരുന്നു….എന്റെ ആ പെരുമാറ്റത്തിൽ ആകെ കിളിപ്പോയ അവസ്ഥയിലിരിക്കുന്ന പെണ്ണിന്റെ മുഖം ഡ്രസ്സ് മാറുമ്പോൾ കാബോർഡിന്റെ അരികിലെ കണ്ണാടിയിൽ കൂടി അവൾ കാണാതെ ഞാൻ നോക്കുന്നുണ്ടായിരുന്നു….അന്തം വിട്ട് കുന്തം വിഴുങ്ങിയപ്പോലെയിരിക്കുന്ന ഭദ്രയെ കണ്ട് ഞാൻ ചിരിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു…. എന്റെ ഭാഗത്തു നിന്നുള്ള അവഗണന അവളെ ശരിക്കും നോവിക്കുന്നുണ്ടെന്ന് മടിയിലിരിക്കുന്ന കുഞ്ഞിനെപ്പോലും മൈൻഡ് ചെയ്യാതെയുള്ള പെണ്ണിന്റെ ഇരുപ്പ് കണ്ടപ്പോഴേ ഞാൻ മനസ്സിലാക്കി….. അപ്പോഴും ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഡ്രസ്സ് മാറി പുറത്തോട്ട് നടന്നു….ഞാൻ മിണ്ടുന്നില്ലന്ന് കണ്ടിട്ടും ഇതുവരെയും ഭദ്ര എന്നോട് ഇങ്ങോട്ട് മിണ്ടാതിരുന്നത് എന്നെ തെല്ല് അത്ഭുതപ്പെടുത്താതിരുന്നില്ല….അപ്പോൾ അവളും നല്ല വാശിയിലാണെന്ന് സാരം… ഞാൻ ഉറപ്പിച്ചു…താഴെ ഹാളിലേക്ക് ചെല്ലുമ്പോൾ അമ്മയും ഏട്ടത്തിയും ഉറങ്ങിയിട്ടില്ലായിരുന്നു….. ദേവൂട്ടിയും ഉറങ്ങിയിട്ടില്ല….അവൾ സോഫയിലിരുന്ന് ഏതോ കാർട്ടൂൺ കാണുന്നു…..
ഏട്ടത്തി എനിക്ക് ഭക്ഷണം വിളമ്പി തന്നു….. എന്നോട് കുറച്ച് നേരം സംസാരിച്ചിട്ട് അമ്മ ഉറങ്ങാൻ പോയി….. ഭദ്ര ഇത് വരെയും ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഏട്ടത്തി പറഞ്ഞപ്പോൾ എനിക്കെന്തോ സങ്കടം തോന്നി….ഒന്നുമില്ലെങ്കിലും ഞാൻ താഴേക്ക് പോരുമ്പോൾ അവളെക്കൂടി വിളിക്കേണ്ടതായിരുന്നു….അവൾ കഴിച്ചോ എന്ന് കൂടി ഞാൻ അന്വേഷിച്ചില്ല….ടിവി ഓഫ് ചെയ്ത് ദേവൂട്ടി ഓടി വന്ന് എന്റെ മടിയിൽ കയറിയിരുന്നു….രണ്ട് കഷ്ണം ചപ്പാത്തി കറിയിൽ മുക്കി ഞാൻ ദേവൂട്ടിയുടെ വായിൽ വച്ചു കൊടുത്തു… ആ കുഞ്ഞ് വയറ് നേരത്തെ നിറഞ്ഞതിനാൽ അവൾക്ക് അത്രയും മതിയായിരുന്നു….ഇത് പിന്നെ എന്റെ കയ്യിൽ നിന്നും വാങ്ങി കഴിക്കാനുള്ള കൊതി കൊണ്ട് വന്നിരുന്നതാണെന്ന് മാത്രം….എന്നെ നോക്കി കിന്നരിപ്പല്ലുകൾ കാണിച്ചു ചിരിച്ച ആ കൊച്ചു സുന്ദരി എന്റെ താടി രോമങ്ങളിൽ പതിയെ തലോടി കൊണ്ട് എഴുന്നേറ്റു പോയി….ഞാൻ കഴിച്ചു മതിയാക്കി എഴുന്നേറ്റു.. ഒരു ചപ്പാത്തി കൂടി തിന്നാൻ ഏട്ടത്തി നിർബന്ധിച്ചു….വിശപ്പുണ്ടായിരുന്നെങ്കിലും എന്തോ കഴിക്കാൻ തോന്നുന്നില്ലായിരുന്നു….. ഞാൻ വേണ്ടാന്നു പറഞ്ഞ് കൈ കഴുകി…..
മുറിയിലേക്ക് ചെല്ലുമ്പോൾ ഭദ്ര കുഞ്ഞിനേയും തോളത്തിട്ട് മുറിയിൽ നിന്നും എൻട്രൻസ് ഉള്ള ബാൽക്കണിയിലെ സിറ്റ് ഔട്ടിലൂടെ നടക്കുന്നുണ്ടായിരുന്നു….എന്നെയൊന്ന് നിസ്സംഗമായി നോക്കികൊണ്ട് അവൾ മുഖം തിരിച്ചു….ഞാനും വിട്ട് കൊടുത്തില്ല….. ഒന്നും സംഭവിക്കാത്ത മട്ടിൽ യാതൊരു കൂസലുമില്ലാതെ പെരുമാറി….ടവലുമെടുത്ത് ഞാൻ ബാത്‌റൂമിലേക്ക്