കയറുന്നത് കണ്ടതും ഭദ്ര മുറിയിലേക്ക് കടന്ന് സിറ്റ് ഔട്ടിലേക്കുള്ള ഡോർ അടച്ചു കുറ്റിയിട്ടു…..
കുളി കഴിഞ്ഞിറങ്ങുമ്പോൾ ഭദ്ര ബെഡിൽ കിടപ്പുണ്ടായിരുന്നു….എനിക്ക് പുറം തിരിഞ്ഞ് കിടന്ന് കൊണ്ട് കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു അവൾ….ബാത്ത്ടവൽ മാറ്റി ഒരു കാവി മുണ്ട് മാത്രം എടുത്ത് ഉടുത്തു കൊണ്ട് ഞാൻ ബെഡിന്റെ മറുവശം വന്ന് കിടന്നു….അഞ്ചു മിനിറ്റ് കഴിഞ്ഞതും ഭദ്ര എഴുന്നേറ്റ് കുഞ്ഞിനെയെടുത്ത് തൊട്ടിലിൽ കൊണ്ട് പോയി കിടത്തി….അൽപ്പനേരം അടുത്തുള്ള സോഫയിലിരുന്ന് അവൾ തൊട്ടിലാട്ടി കൊടുത്തു….എന്നിട്ട് കുഞ്ഞ് ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയതിന് ശേഷം റൂമിന്റെ ഡോർ ലോക്ക് ചെയ്ത് ബെഡിൽ വന്ന് കിടന്നു….. ഭദ്ര സോഫയിലിരുന്നിരുന്ന നേരമത്രയും ഞാൻ അവൾക്ക് നേരെ ചരിഞ്ഞു കിടന്ന് കൊണ്ട് അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു… ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായിട്ടും ഒരു നോട്ടം കൊണ്ട് പോലും അവളെന്നെ ഗൗനിക്കാതിരുന്നത് എന്നെ അമ്പരപ്പെടുത്തി…..ബെഡിന്റെ രണ്ടറ്റത്തുമായി ഞങ്ങൾ മലർന്നാണ് കിടക്കുന്നത്… അല്പം നേരത്തെ നിശബ്ദത കൂടി കഴിഞ്ഞപ്പോൾ ഞാൻ തന്നെ വാശി കളയാൻ തീരുമാനിച്ചു…..
“”എന്തടോ ഇപ്പോഴും പിണക്കമാണോ….””
ഞാൻ ചോദിച്ചതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല….കണ്ണ് തുറന്ന് മുകളിലോട്ട് നോക്കി കിടപ്പു തന്നെയാണ് കക്ഷി….
“”അമ്മൂസേ നീ എന്താ മിണ്ടാത്തെ….വാശിയാണോ….??””
അവളുടെ ഇടതു കൈത്തണ്ടയിൽ ഞാൻ തൊട്ടതും അവളെന്റെ കൈ തട്ടി മാറ്റി..…
“”എനിക്കാരോടും വാശിയില്ല….വാശിയും ദേഷ്യവും കാണിക്കുന്നത് ഞാനല്ലല്ലോ….””
എനിക്ക് പുറംതിരിഞ്ഞു കിടന്നു കൊണ്ട് അത് പറയുമ്പോൾ ഭദ്രയുടെ സ്വരം ഇടറിയിരുന്നു… അവൾ തിരിഞ്ഞു കിടന്നപ്പോൾ ഒപ്പം കിലുങ്ങി കേട്ട കാലിലെ പൊന്നിൻ പാദസരത്തിന്റെ കിലുക്കം എന്റെ മനസ്സിൽ തൊട്ടു….. എന്റെ വാശിയും ഈഗോയും അതിൽ അലിഞ്ഞില്ലാതായി…
“”സോറി ടാ വാവേ….ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്……അറിയാതെ പറഞ്ഞു പോയതാ… എന്നോട് ക്ഷമിക്ക് നീ….””
ബെഡിൽ എഴുന്നേറ്റിരുന്ന ഞാൻ അത് പറയുന്നതിന് മുൻപേ എന്റെ ചുണ്ടുകൾ പെണ്ണിന്റെ കാൽപാദങ്ങളിൽ അമർന്നിരുന്നു…… തന്റെ കാലുകളിൽ മുഖമമർത്തി ഞാൻ കിടക്കുന്നത് അറിഞ്ഞതും ഭദ്ര പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞു എഴുന്നേറ്റ് ഇരുന്നു…..
“”എന്താ അനന്തേട്ടാ ഈ കാണിക്കുന്നേ….ഇങ്ങ് എഴുന്നേറ്റെ…””
ഭദ്ര കാൽക്കൽ നിന്നും എന്നെ വലിച്ച് മാറിലേക്ക് ചേർത്ത് പിടിച്ചു….
“”അതൊന്നും സാരല്ല്യ ഏട്ടാ…. എനിക്ക് മനസ്സിലാകും….ഇവിടെ വീട്ടിൽ വന്നിട്ടും ഏട്ടനെന്നോട് മിണ്ടാതിരുന്നപ്പോഴാ എനിക്ക് ശരിക്കും സങ്കടം വന്നേ….എനിക്ക് ഇപ്പൊ വിഷമൊന്നൂല്ല്യാ…””
എന്റെ നെറുകയിൽ മുത്തിയ ഭദ്രയുടെ കണ്ണുകൾ ഈറനനണിഞ്ഞിരുന്നു… ആ നനവ് ചുണ്ടുകളാൽ ഒപ്പിയെടുത്ത ഞാൻ അവളുടെ പിടുത്തം വിടുവിച്ചു കൊണ്ട് പതിയെ താഴേക്ക് ഊഴ്ന്നിറങ്ങി….എന്റെ പെണ്ണിന്റെ അരക്കെട്ടിലേക്ക് മുഖം പൂഴ്ത്തി കിടന്നു….. ഭദ്രയുടെ വിരലുകൾ എന്റെ മുടിയിഴകളെ അരുമയായി തലോടി കൊണ്ടിരുന്നു….
“”ഞാനെന്തിനാ വിളിച്ചേന്ന് ഏട്ടന് മനസ്സിലായോ…””