അറിഞ്ഞുടെ അത്…..””
എന്നെ നോക്കിയൊന്ന് കണ്ണിറുക്കി കൊണ്ട് കാബോർഡിൽ നിന്നും ഒരു മാക്സിയുമെടുത്ത് ഭദ്ര ബാത്റൂമിലേക്കു കയറി….
“”ഞാനിന്ന് ഓഫിസിലേക്ക് പോണോ മോളെ….??””
കുളിച്ചിറങ്ങി വന്ന ഭദ്രയെ ഞാൻ സങ്കടത്തോടെ നോക്കി….
“”ഓഫീസിൽ പോവാതിരിക്കാൻ മാത്രം ഇവിടിപ്പോ എന്താ ഉണ്ടായേ ഏട്ടാ….??”‘
“”അതല്ല അമ്മൂസേ നീ ഇങ്ങനെ വയ്യാതെ ഇരിക്കുമ്പോൾ എനിക്ക് പോകാൻ തോന്നുന്നില്ല….””
“”ആഹാ കൊള്ളാം… ഡ്രെസ്സിന്റെ ബാക്കില് കുറച്ചു രക്തക്കറ കണ്ടിട്ടാണോ അനന്തേട്ടൻ ഇങ്ങനെ ടെൻഷനടിക്കുന്നത്…””
ബെഡിലിരുന്നിരുന്ന എന്റെ അരികിലേക്ക് ചേർന്നു നിന്ന് ഭദ്ര മുടിയിൽ അരുമയായി തലോടി….ഇരു കയ്യും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച ഞാൻ അവളുടെ വയറിൽ ചുംബിച്ചു… പിന്നെ അവിടം മുഖം പൂഴ്ത്തി ഇരുന്നു….
“”ഇതൊക്കെ ഞങ്ങൾ പെണ്ണുങ്ങൾ എല്ലാ മാസവും അനുഭവിക്കുന്നതല്ലേ ഏട്ടാ….കാര്യം ഈ വേദനയും നീറ്റലുമൊക്കെ ഞങ്ങൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെയാ….ഈ സാനിറ്ററി നാപ്കിന്റെ പരസ്യത്തിലൊക്കെ വെറുതെ ഓരോന്ന് കാണിക്കുന്നതാ….ശരിക്കും ഈ പീരിയഡ്‌സ് സമയത്ത് എന്തൊക്കെ കഷ്ട്ടപ്പാടും വേദനയുമാണെന്നറിയോ….ഓരോ നാല് മണിക്കൂറിലും പാഡ് മാറണം… എപ്പോഴും കുളിച്ച് വൃത്തിയായിരിക്കണം….അതിന് പുറമേ നടുവേദനയും പുറം വേദനയും… പാഡ് വച്ച് തുടയിടുക്കിലും അവിടെയും ഉണ്ടാകുന്ന നീറ്റലും പുകച്ചിലും സഹിക്കണം….ഈ സമയത്തുണ്ടാകുന്ന ഹോർമോൺ മാറ്റത്തിന്റെ ഭാഗമായുള്ള പെട്ടന്ന് വരുന്ന കരച്ചിലും ദേഷ്യവും നിയന്ത്രിക്കണം….എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ നേരത്തെ സംഭവിച്ച പോലെ ബ്ലഡ് ലീക്കായൊന്ന് നോക്കണം….പുറത്തെവിടെയെങ്കിലും പോകേണ്ടി വന്നാൽ നല്ലൊരു ടോയ്‌ലെറ്റ് സൗകര്യം കിട്ടിയില്ലെങ്കിലോ ഈ പറഞ്ഞതിന്റെയൊക്കെ മൂന്നിരട്ടി അനുഭവിക്കണം….അല്ല ഞാനിതൊക്കെ മുൻപും അനന്തേട്ടന് പറഞ്ഞു തന്നിട്ടുള്ളതല്ലേ…..””
വയറിൽ നിന്നും മുഖമടർത്തിയ എന്റെ നെറുകയിലൊന്ന് മുത്തിക്കൊണ്ട് ഭദ്ര വാത്സല്യത്തോടെ ചിരിച്ചു….എന്നെ വിട്ട് ഉറങ്ങി കിടക്കുന്ന മോളുടെ അരികിൽ ചെന്നിരുന്ന അവൾ കുഞ്ഞിന്റെ നെറുകയിൽ തലോടി കൊണ്ട് എന്നെ നോക്കി….
“”എന്തായാലും ഞാനിന്ന് ഓഫീസിൽ പോകുന്നില്ല… ഞാൻ നോക്കിക്കോളാം കുഞ്ഞിനെ….. ഈ വേദനയും അനുഭവിച്ചോണ്ട് നീ കഷ്ട്ടപ്പെടണ്ടാ….””
ഭദ്രയുടെ അരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് ഞാനവളെ ചേർത്ത് പിടിച്ചു….
“”അയ്യടാ അതൊന്നും വേണ്ടാ… മുൻപും ഈ സമയത്ത് ഞാൻ തന്നെയല്ലേ എല്ലാം നോക്കിയിരുന്നത്….ഇനിയും അങ്ങനെ തന്നെ മതി….അനന്തേട്ടൻ വേഗം റെഡിയായി ഓഫീസിൽ പോകാൻ നോക്കിയേ….””
“”അല്ല മോളെ,, എന്നാലും…””
ഞാൻ തെല്ലു മടിയോടെ ഭദ്രയെ നോക്കി….
“”ഒരു എന്നാലുമില്ല….ഞങ്ങൾ സ്ത്രീകൾ ഇതൊന്നും കാര്യമാക്കാറില്ല… സ്വന്തം ഭർത്താവിനും കുട്ടികൾക്കും വേണ്ടി എന്ത് വേദനയും മറന്ന് ജോലി ചെയ്യാനുള്ള ഒരു കഴിവ് ദൈവം ഞങ്ങൾക്ക് തന്നിട്ടുണ്ട്…
മാത്രമല്ല ആ ഉലുവ വെള്ളം കുടിച്ചതോടെ വയറ് വേദനയ്ക്ക് കുറച്ച് കുറവുണ്ട്….പിന്നെ വേദനയ്ക്കുള്ള പതിവ് മരുന്ന് കുറച്ച് മുന്നെ അനന്തേട്ടൻ എനിക്ക് തന്നല്ലോ….””
അവളുടെ വയറിൽ തഴുകി കൊണ്ടിരുന്ന എന്റെ കയ്യിന് മുകളിലൂടെ ചേർത്ത് പിടിച്ചു കൊണ്ട് ഒരു കുസൃതി ചിരിയോടെ പെണ്ണ് കണ്ണിറുക്കി….