അവളുടെ അടുത്ത് ഇനിയും മടി കാണിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായതോടെ ഞാൻ ഓഫീസിലേക്ക് പോകാൻ റെഡിയായി…..
ഉച്ചയ്ക്ക് ഓഫീസിൽ ലഞ്ച് ബ്രേക്കിന് ഊണ് കഴിക്കാൻ കാന്റീനിലേക്ക് പോയി….വയ്യാതിരുന്ന ഭദ്രയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ രാവിലെ ലഞ്ച് ബോക്സ് എടുക്കാതെയാണ് വീട്ടിൽ നിന്നും പോന്നത്….ഭക്ഷണം കഴിച്ചു തിരിച്ചു വന്ന് എന്റെ ക്യാബിനിലെ സീറ്റിൽ ഇരുന്നു….ലഞ്ച് ബ്രേക്ക് തീരാൻ ഇനിയും അരമണിക്കൂർ കൂടി ഉണ്ട്….ഞാൻ ഫോണെടുത്ത് ഫേസ്ബുക്ക് തുറന്നു….കൂട്ടുകാരുടെ പോസ്റ്റുകൾക്ക് ലൈക്കും കമന്റും ഇട്ട് പോകുമ്പോഴാണ് ഫ്രണ്ട് ലിസ്റ്റിലുള്ള ഒരു പെൺകുട്ടിയുടെ പോസ്റ്റ് എന്റെ ശ്രദ്ധയിൽപ്പെടുന്നത്….
*മെൻസ്ട്രൽ കപ്പും ആർത്തവവും*..
പോസ്റ്റിന് ഒരുപാട് ഷെയറും സപ്പോർട്ടും കിട്ടിയിരിക്കുന്നത് കൊണ്ട് തന്നെ ഞാനത് ആകാംഷയോടെ വായിക്കാൻ തുടങ്ങി….ആദ്യത്തെ പാരഗ്രാഫ് ഏറെക്കുറെ രാവിലെ ഭദ്ര പറഞ്ഞു തന്ന കാര്യങ്ങൾ തന്നെ….രണ്ടാമത്തെ പാരഗ്രാഫിൽ പരാമർശിച്ചിരിക്കുന്ന ‘മെൻസ്ട്രൽ കപ്പ്’ എന്ന വാക്ക് എനിക്ക് പരിചിതമല്ലായിരുന്നു….സാധാരണ പാഡുകളേക്കാൾ ആർത്തവസമയത്ത് സ്ത്രീകൾക്ക് ഏറെ ഉപകാരപ്രദമാ, സിൽക്കണിൽ നിർമ്മിച്ച ചെറിയ ഒരു കപ്പാണിത്…..ഒരു വർഷം പാഡ് വാങ്ങാൻ വേണ്ടി വരുന്ന പൈസയുമായി താരതമ്യം ചെയ്ത് നോക്കിയാൽ ആ സ്ഥാനത്ത് പാഡിനേക്കാൾ വിലകുറഞ്ഞ ഇത് പോലെയൊരു കപ്പ് വാങ്ങുമ്പോൾ ഏഴെട്ട് വർഷം വരെ ഉപയോഗിക്കാം….പാഡും മറ്റും വലിച്ചെറിഞ്ഞുള്ള പരിസരമലിനീകരണങ്ങളും ഒഴിവാക്കാം….മാത്രമല്ല പാഡ് ഉപയോഗിക്കുമ്പോൾ സാധാരണ ഉണ്ടാകുന്ന സ്കിൻ പ്രോബ്ലെംസോ ബ്ലഡ് ലീക്കാവുകയോ ഇല്ല….കപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന അളവ് പരിശോധിച്ചാൽ എത്ര മാത്രം രക്തം ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നുണ്ടെന്നും നമുക്ക് മനസ്സിലാക്കാം….പല സൈസിലും ലഭ്യമായ ഇവ ഓൺലൈനിലും മെഡിക്കൽ സ്റ്റോറുകളിലും കിട്ടും….സംഗതി വായിച്ചപ്പോൾ ഇത് കൊള്ളാമെന്ന് എനിക്ക് തോന്നി…ഞാൻ പോസ്റ്റിന്റെ കമന്റ് ബോക്സും കൂടി വായിച്ചു നോക്കി….പല സ്ത്രീകളും സ്വന്തം അനുഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു….ഈ പ്രൊഡക്റ്റ് ഉപയോഗിച്ച ശേഷം പോസിറ്റീവായ ഒരുപാട് മാറ്റം ഉണ്ടായെന്നും നല്ലൊരു പ്രൊഡക്റ്റ് ആണെന്നുമെല്ലാം അഭിപ്രായപ്പെട്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് വിശ്വാസമായി…ഞാൻ യൂട്യൂബിൽ ഈ പ്രൊഡക്റ്റിനെപ്പറ്റി സെർച്ച് ചെയ്ത് നോക്കി….കേരളത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക സ്ത്രീരോഗ വിദഗ്ധരും മെൻസ്ട്രൽ കപ്പിനെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞിരിക്കുന്നതും എല്ലാ സ്ത്രീകൾക്കും സജസ്റ്റ് ചെയ്തിരിക്കുന്നതും കണ്ടു….ഇതിനെപ്പറ്റി നേരത്തെ അറിയേണ്ടതായിരുന്നു എന്ന് എനിക്ക് തോന്നി….ഞാൻ വേഗം പുറത്തേക്കിറങ്ങി ഓഫീസ് ബിൽഡിംഗിനു എതിർ വശത്തുള്ള മെഡിക്കൽ ഷോപ്പിലേക്ക് നടന്നു….ഷോപ്പിൽ നിന്നിരുന്ന പെൺകുട്ടിയോട് എങ്ങനെ ഇതിനെപ്പറ്റി ചോദിക്കുമെന്നറിയാതെ ഞാൻ ആദ്യം ഒന്ന് പരുങ്ങി….
“”എന്താ സർ വേണ്ടത്….??”’
ആ പെൺകുട്ടി തെളിഞ്ഞ മുഖത്തോടെ എന്നെ നോക്കി….
‘”ഒരു മെൻസ്ട്രൽ കപ്പ് വേണം….””
ഞാൻ എങ്ങനയൊക്കെയോ പറഞ്ഞൊപ്പിച്ചു….
“‘ഏത് സൈസ് ആണ് സർ വേണ്ടത്…?””
എന്റെ മനസ്സിൽ നേരത്തെ വായിച്ച ഫേസ്ബുക് പോസ്റ്റ് ഓർമ്മ വന്നു…