അവരുടെ മനഃപൂർവമുള്ള ഈ ഉൾവലിയലും നിസ്സഹകരണവും വ്യക്തമായിരുന്നു….അതെല്ലാം മുൻകൂട്ടി കണ്ട സുരേദ്രനങ്കിൾ ഒന്നും പ്രതീക്ഷിക്കാതെ തന്നെ കല്യാണം മംഗളകരമായി നടത്തി….
ഭദ്ര അനുമോളെ പ്രസവിച്ചു കിടന്നിരുന്ന സമയത്ത് ഈ ബന്ധുക്കളിൽ ചിലർ കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ വന്നിരുന്നു… ഭദ്ര പോലും ആരെയും പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം….. ആ കൂടിക്കാഴ്ചയും മനസ്സ് തുറന്നുള്ള സംസാരവും അകൽച്ചയുടെ മഞ്ഞുരുകാൻ നിമിത്തമായി എന്ന് മാത്രം….
ബന്ധുവീടുകളിലെ സന്ദർശനം കഴിഞ്ഞിറങ്ങിയപ്പോഴേക്കും സമയം ഉച്ചയായിരുന്നു….. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഷോപ്പിംങിനായി മാളിൽ കയറി….inoxൽ കയറി സിനിമ കാണാനുള്ള ഉദ്യമം ഞങ്ങൾ ഉപേക്ഷിച്ചു….മോള് കരഞ്ഞ് വാശിപിടിക്കും എന്നുള്ളത് തന്നെയായിരുന്നു കാരണം….ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഭദ്രയുടെ ആഗ്രഹപ്രകാരം ഞങ്ങൾ ബീച്ച്ലേക്ക് പോകാൻ തീരുമാനിച്ചു….. പോകുന്ന വഴിക്കായിരുന്നു ശരതിന്റെ വീട്….അവിടെയുമൊന്ന് കയറി….സൺഡേയായതിനാൽ അവനും വീട്ടുകാരെയുമെല്ലാം ഒരുമിച്ച് കാണാൻ പറ്റി….കുറച്ചു നേരം അവിടെ ചിലവഴിച്ച ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങി…… സമയം അഞ്ച് മണി കഴിഞ്ഞിരുന്നു ബീച്ചിൽ എത്തുമ്പോൾ….സൂര്യാസ്തമയം കണ്ടിട്ട് പോകാൻ തന്നെയായിരുന്നു ഞങ്ങളുടെ പ്ലാൻ….ഇടയ്ക്ക് യാത്രയിൽ കാറിൽ വച്ച് ഉറങ്ങിയ അനുമോൾ അപ്പോഴേക്കും ഉണർന്നിരുന്നു….സൺഡേയായതിനാൽ ബീച്ചിൽ നല്ല തിരക്കുണ്ട്….. തിരക്കൊഴിഞ്ഞ ഒരിടം നോക്കി ഞങ്ങൾ ഇരുന്നു….ഭദ്ര എന്റെ കയ്യിൽ നിന്നും അനുമോളെ വാങ്ങി മടിയിൽ ഇരുത്തി….
മോളുടെ കളിചിരികളും കുറുമ്പും ആസ്വദിച്ചു കൊണ്ട് ഞങ്ങൾ ഇരുന്നു….. എന്നും രാത്രികളിൽ ഉറങ്ങുന്നതിനു മുൻപേ എന്നോട് പറഞ്ഞ് തീർക്കാൻ കഴിയാതെ പോയ വിശേഷങ്ങൾ എന്നെ അറിയിക്കാൻ ഭദ്ര ആവേശംകാണിച്ചു…….തീരത്തെ പുൽകാൻ പാഞ്ഞെത്തിയ തിരകൾ ഞങ്ങളുടെ സന്തോഷനിമിഷങ്ങൾക്ക് സാക്ഷിയായി മടങ്ങി…..നേരം കടന്ന് പോയി കൊണ്ടിരുന്നു….ആഴിയിലേക്ക് നൂഴ്ന്ന അസ്തമയ സൂര്യൻ രക്തവർണ്ണമാക്കിയ ആകാശത്തെ കാർമേഘങ്ങൾ വന്ന് പൊതിയാൻ തുടങ്ങിയിട്ടുണ്ട്….ലക്ഷണം കണ്ടിട്ട് തിമിർത്ത് പെയ്യാൻ കണക്കു കൂട്ടി കൊണ്ടാണ് മഴയുടെ വരവ് എന്ന് തോന്നുന്നു….പല തരം കിളികൾ പാറിപറന്ന് പോകുന്നത് കാണാം…….ബീച്ചിലെ തിരക്ക് പിന്നെയും കനക്കുന്നു….ചുറ്റുമുള്ള ബഹളങ്ങളും ആരവങ്ങളും വർദ്ധിക്കവേ മോള് അസ്വസ്ഥത കാണിച്ചു തുടങ്ങിയപ്പോൾ ഞങ്ങൾ പോകാനായി എഴുന്നേറ്റു….പോകുന്നതിന് മുൻപ് ബീച്ചിനോട് ചേർന്നുള്ള റെസ്റ്റോറന്റിൽ നിന്നും ഞങ്ങൾ ഭക്ഷണം കഴിച്ചു….. റോഡിന്റെ ഓപ്പോസിറ്റ് സൈഡിൽ ഉള്ള ഗ്രൗണ്ടിലായിരുന്നു കാർ പാർക്ക് ചെയ്തിരുന്നത്… കുഞ്ഞിനെ വാങ്ങി തോളിൽ കിടത്തി ഞാൻ ഭദ്രയുടെ കയ്യിൽ മുറുകെപ്പിടിച്ചു കൊണ്ട് റോഡ് ക്രോസ്സ് ചെയ്തു….. കാറിൽ കയറിയിരുന്നപ്പോഴായിരുന്നു പിൻസീറ്റിൽ വച്ചിരുന്ന കവർ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്….അതിൽ നിന്നും താഴെ വീണു കിടന്നിരുന്ന ബോക്സ് ഞാൻ കയ്യിലെടുത്തു….ഭദ്രയുടെ ഇന്നർ വെയെഴ്സായിരുന്നു അതിൽ….പെണ്ണിന്റെ ബ്രായുടെയും പാന്റിയുടെയും പാക്കിങ് ബോക്സ് ഞാൻ കൗതുകത്തോടെ നോക്കുന്നത് കണ്ട് അവളെന്റെ കയ്യിൽ നുള്ളി….. ഞാൻ കുസൃതി ചിരിയോടെ കണ്ണിറുക്കി….
“”സൈസ് കൂടീലെ രണ്ടിന്റെയും….??”‘
പതിയെ ഞാൻ പറഞ്ഞതും പെണ്ണിന്റെ കണ്ണ് രണ്ടും നാണത്താൽ