❤️അനന്തഭദ്രം 11❤️ [രാജാ]

Posted by

കൂമ്പിയടഞ്ഞു…
“”കാരണക്കാരൻ ഈ പറയുന്ന ആള് തന്നെയല്ലേ…. ഏത് നേരവും കയ്യും മുഖവും അവിടെയാ….. പിന്നെങ്ങനെയാ വലുതാവാണ്ട് ഇരിക്ക്യാ….””
മോളെ മാറിലേക്ക് ചേർത്ത് കിടത്തി കൊണ്ട് ഭദ്ര കപട ഗൗരവം നടിച്ചു……ഷോപ്പിംഗിന്റെ സമയത്ത് ഞാൻ ഈ കാര്യം ശ്രദ്ധിച്ചു കാണുമെന്നാണ് അവൾ കരുതിയിരുന്നത്….
ഞാൻ ഒരു ചെറു ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്തു….
“”യ്യോ ഏട്ടാ ന്റെ വാലറ്റ് കാണുന്നില്ല… ഞാനതാ റെസ്റ്റോറന്റിൽ വച്ച് മറന്നുന്നാ തോന്നണെ…..””
കാർ റിവേഴ്സ് എടുക്കവേ ഭദ്ര എന്റെ കയ്യിൽ കയറിപ്പിടിച്ചു….
“”എന്നാ ഞാൻ പോയി റെസ്റ്റോറന്റ്ൽ നോക്കിയിട്ട് വരാം….””

“”അത്‌ വേണ്ടാ അനന്തേട്ടൻ… കാർ തിരിച്ചിട്ടോ… അപ്പോഴേക്കും ഞാൻ പോയി നോക്കിയിട്ട് വരാം….””
എൻജിൻ ഓഫ്‌ ചെയ്യാൻ പോയ എന്നെ തടഞ്ഞ ഭദ്ര ഡോർ തുറന്ന് പുറത്തിറങ്ങി കുഞ്ഞിനെ ഫ്രന്റ് സീറ്റിൽ ഇരുത്തി….
“”ഞാനിപ്പോ വരാം ഏട്ടാ… മോളെ നോക്കിക്കോണേ….””
ഭദ്ര വേഗം റെസ്റ്റോറന്റ്ലേക്ക് നടന്നു….റോഡ് ക്രോസ്സ് ചെയ്ത് പോകുന്ന അവളെ നോക്കി ഞാൻ കാർ തിരിച്ച് പാർക്കിംഗ് ഗ്രൗണ്ടിന് വെളിയിലേക്ക് വന്നു….എന്നിട്ട് റോഡ് സൈഡിലായി കാർ ഒതുക്കി നിർത്തി ഭദ്ര വരാൻ കാത്തിരുന്നു….പതിയെ സീറ്റിൽ പൊത്തിപ്പിടിച്ചു കൊണ്ട് എഴുന്നേൽക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന അനുമോളെ ഞാൻ എടുത്തതും ആ കുഞ്ഞി കൈകൾ എന്റെ താടിയിൽ കൊരുത്തു….. കൊഞ്ചിച്ചു കൊണ്ട് ആ ഉണ്ണിവയറിൽ എന്റെ മീശ രോമങ്ങളാൽ ഇക്കിളിയിട്ടതും കുഞ്ഞ് പൊട്ടിച്ചിരിച്ചു……
നേരം സന്ധ്യ മയങ്ങി അന്തരീക്ഷത്തിലെ രക്തചുവപ്പിനെ വിഴുങ്ങി കൊണ്ട് ഇരുൾ പരളാൻ തുടങ്ങിയിരിക്കുന്നു….. കുഞ്ഞിനെ പതിയെ നെഞ്ചിൽ നിന്നും അടർത്തി സീറ്റിൽ തന്നെ ഇരുത്തി കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി….. റോഡിൽ സാധാരണ വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന തിരക്ക് ഉണ്ട്….റെസ്റ്റോറന്റ്ന് മുൻപിൽ സ്ഥലമില്ലാത്തത് കൊണ്ടാണ് വണ്ടി ഇപ്പുറം നിർത്തിയത്….
“”ഇനി ഇവൾക്ക് വാലറ്റ് കിട്ടിയില്ലേ….വേറെവിടെയെങ്കിലും വച്ചാണോ മറന്നത്….””
കുറച്ച് സമയം കഴിഞ്ഞിട്ടും ഭദ്രയെ കാണാതായപ്പോൾ ഞാൻ അക്ഷമനായി മുറുമുറുത്തു….കാറിനുള്ളിൽ ഇരുന്ന് എന്റെ പുറത്ത് തോണ്ടുന്ന കുഞ്ഞിനെയൊന്ന് തലോടി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോഴാണ് റോഡിന്റെ അപ്പുറം നിൽക്കുന്ന ഭദ്രയെ കണ്ടത്….വാലറ്റ് കിട്ടി എന്ന് എന്നെയറിയിക്കാൻ കയ്യിലിരുന്ന വാലറ്റ് അവൾ ഉയർത്തി കാണിച്ചു….റോഡ് ക്രോസ്സ് ചെയ്യാൻ പറ്റാതെ വിഷമിച്ചു നിൽക്കുവാണ് അവൾ….റോഡിൾ നല്ല തിരക്കുണ്ട്….വാഹനങ്ങൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നു….ഭദ്രയുടെ പരിഭ്രമം കണ്ട് ഒരു ചെറു ചിരിയോടെ റോഡ് ക്രോസ്സ് ചെയ്യാൻ ഞാൻ തുനിഞ്ഞതും എന്റെ നേരെ അവൾ വേണ്ടാ എന്ന് പറഞ്ഞ് റോഡ് ക്രോസ്സ് ചെയ്ത് നടന്നു…..ഭദ്ര കടക്കുന്നത് കണ്ടാകാം സ്ലോ ഡൌൺ ചെയ്ത ഓട്ടോറിക്ഷയെ മറികടന്നു കൊണ്ട് ഒരു ബ്ലാക്ക് കോമ്പാസ് ജീപ്പ് ഇരമ്പിയാർത്ത് അവളുടെ നേരെ വന്നത്….
കാതടപ്പിക്കുന്ന മുരൾച്ചയോടെ പാഞ്ഞു വരുന്ന ആ വാഹനം കണ്ടതും ഞെട്ടിത്തരിച്ചു പോയ ഭദ്ര എന്നെയൊന്ന് പാളി നോക്കി….പെട്ടെന്നുള്ള ആ കാഴ്ചയിൽ ഭയന്ന് വിറങ്ങലിച്ച എന്റെ ദേഹം തളർന്നു……..

“”ഭദ്രാ……………….””

Leave a Reply

Your email address will not be published. Required fields are marked *