നെഞ്ച് പൊട്ടിയുള്ള എന്റെയാ അലർച്ച ചുറ്റും മുഴങ്ങിയപ്പോൾ റോഡിൽ മുട്ടിയിരുമ്മിത്തെറിക്കുന്ന സഡൻ ബ്രേക്കിട്ട ആ ജീപ്പിന്റെ ടയറിന്റെ ശബ്ദവും അനുമോളുടെ കരച്ചിലുമാണ് എന്റെ കാതുകളിൽ തുളച്ചു കയറിയത്…… ഒരു വേള ശരീരം കീഴ്പ്പെടുത്തിയ ഭയം എന്റെ കണ്ണുകളിലും ഇരുൾ പരത്തി…..
“””അനന്തൂ…….അനന്തൂ….. കണ്ണ് തുറക്ക് മാഷേ…. എന്തൊരു ഉറക്കാ ഇത്….. സന്ധ്യാനേരത്താണോ ഈ ഉറക്കം…..”””
സ്വപ്നത്തിൽ നിന്നുമെന്ന പോലെ ഞാൻ ചാരു കസേരയിൽ നിന്നും പെട്ടന്ന് കണ്ണ് തുറന്ന് ഞെട്ടിയെഴുന്നേറ്റിരുന്നു.…..
അനുമോളെയും ഇടുപ്പിലിരുത്തി എന്നെ നോക്കി ചിരിച്ചു കൊണ്ട് മുന്നിൽ നിൽക്കുന്നുണ്ട് ഗംഗ….ഞാൻ പതിയെ കണ്ണ് തിരുമ്മി കൊണ്ട് ഗംഗയെ നോക്കി ചിരിക്കാൻ ശ്രമിച്ചു…..
“”ഞാൻ അകത്തോട്ട് പോയതിന് ശേഷം പിന്നെയും കിടന്നുറങ്ങി അല്ലേ…ഞാൻ വന്ന് നോക്കുമ്പോൾ അനന്തു നല്ല ഉറക്കം…അനുമോളാണേൽ നിന്റെ ദേഹത്ത് ഉണർന്നും കിടപ്പുണ്ട്…..”””
“”ഹാ… ഞാൻ ഉറങ്ങിപ്പോയി പെട്ടന്ന്… സോറി…..””
ഉറക്കപിച്ചിലെന്ന പോലെ ഞാൻ മുറുമുറുത്തു കൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു….
“‘എന്ത് പറ്റി അനന്തു….നിനക്ക് എന്തേലും അസ്വസ്ഥത തോന്നുന്നുണ്ടോ….എന്താ നീയിങ്ങനെ വിയർക്കുന്നെ….””
“”ഏയ്യ് എനിക്കൊന്നുമില്ല… I’m alright….””
ഞാൻ കർച്ചീഫ് എടുത്ത് നെറ്റിയിലെയും കയ്യിലെയും വിയർപ്പ് തുടച്ചു….
“”എന്തേ സ്വപ്നം വല്ലതും കണ്ടോ….””
“‘ഏയ് ഞാൻ വെറുതെ,,,പഴയ ചില കാര്യങ്ങളെല്ലാം ഓർത്ത് കിടന്നതാ… പെട്ടന്ന് ഉറങ്ങിപ്പോയി….””
ഗംഗയുടെ കയ്യിൽ നിന്നും മോളെ വാങ്ങി ഞാൻ താഴേക്ക് നടന്നു….
“”അനന്തു ഞാൻ പോവാട്ടോ….അരുണേട്ടന്റെ വീട്ടിൽ നിന്നും വിളിച്ചിരുന്നു… അവിടെയെല്ലാവരും ഇറങ്ങാൻ നിൽക്കുവാ…..””
താഴെ ഹാളിലേക്ക് എത്തിയ എന്നോട് ഗംഗ പറഞ്ഞു….
“”അപ്പോൾ ശരി… അരുണിനോട് എന്റെ അന്വേഷണം അറിയിച്ചേക്ക്….””
എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നിരുന്ന അനുമോളുടെ പുറത്ത് തലോടി കൊണ്ട് നിന്നിരുന്ന ഗംഗയോട് ഞാൻ അത് പറഞ്ഞതും സുരേദ്രനങ്കിളും ഭാനുമതി ആന്റിയും അങ്ങോട്ട് വന്നു….. അവരോട് കൂടി യാത്ര ചോദിച്ച് ഗംഗ പോകാനായി ഇറങ്ങി….. ഉമ്മറത്ത് ദിനേഷേട്ടനും ഇരുപ്പുണ്ടായിരുന്നു….
“”അവരെ കണ്ടില്ലേ….””
തന്നോട് യാത്ര പറഞ്ഞിറങ്ങിയ ഗംഗയോട് ദിനേഷേട്ടൻ ചോദിച്ചു….
“”ആ കണ്ടു… അവരോട് പോവാണ്ന്ന് പറഞ്ഞു….””
ഉമ്മറത്ത് നിന്നിരുന്ന ഞങ്ങൾ എല്ലാവരോടുമായി ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് ഗംഗ പോയി….
ഗംഗ പോയി കുറച്ചു സമയം കഴിഞ്ഞതും മോനുമായി മീനാക്ഷി അങ്ങോട്ട് വന്നു…..കഴിഞ്ഞാഴ്ചയാണ് ദിനേഷേട്ടനും മീനാക്ഷിയും മോനും നാട്ടിൽ എത്തിയത്……
എന്റെ തോളിൽ കിടന്നിരുന്ന അനുമോളെ മീനാക്ഷി എടുത്ത് കൊഞ്ചിക്കാൻ