തുടങ്ങിയെങ്കിലും കുറച്ച് സമയം കഴിഞ്ഞ് മോള് വാശി പിടിച്ച് കരയാൻ തുടങ്ങി….. ഞാൻ എടുക്കാൻ വേണ്ടി എന്റെ നേരെ കൈ നീട്ടി കൊണ്ട് കുഞ്ഞ് ചീറി കരഞ്ഞു….
“”ഗംഗ പറഞ്ഞത് നേരാ….ഇവള് ശരിക്കും അച്ഛൻമോള് തന്നെയാണുട്ടോ….കണ്ടില്ലേ അനന്തു എടുത്തപ്പോഴേക്കും അവള് കരച്ചിൽ നിർത്തിയത്…..””
ഞാൻ എടുത്തതും കരച്ചിൽ നിർത്തിയ മോളെ നോക്കി കൊണ്ട് മീനാക്ഷി പറഞ്ഞു…..
“””നേരാണോ വാവേ….നീ അച്ഛൻമോളാണോ…അച്ഛേടെ കാന്താരിയാണോ നീ….. ആണോ വാവേ…”’
തന്നെ പിന്നെയും ലാളിക്കാൻ നോക്കുന്ന മീനാക്ഷിയെ നോക്കി കണ്ണ് ചിമ്മി കൊണ്ട് മോളെന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി……എന്നാൽ കുറച്ച് കഴിഞ്ഞ് കുഞ്ഞ് എന്റെ തോളിൽ മുഖമുരസി കൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങി…..
“”ഞാൻ ഇവളെ ഇവളുടേ അമ്മയെ കൊണ്ടോയി കാണിക്കട്ടെ….അതിനാണെന്ന് തോന്നുന്നു ഈ വാശി…..””
ഞാൻ മോളെയും കൊണ്ട് മുറ്റത്തേക്കിറങ്ങി നടന്നു…..വന്നപ്പോൾ തൊട്ട് ഗംഗയുമായി നല്ല ഇണക്കമായിരുന്നെങ്കിലും പോകെ പോകെ മോള് ഗംഗയുടെ അടുത്തും വാശി കാണിക്കാൻ തുടങ്ങിയിരുന്നു….ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഗംഗയുടെ ഇങ്ങോട്ടേക്കുള്ള വരവ്…..ഗംഗയുടെ വിവാഹം കഴിഞ്ഞു രണ്ട് മാസം മുൻപ്….. അരുൺ എന്നാണ് ഭർത്താവിന്റെ പേര്….ഇവിടെ അങ്കിളിന്റെ വീടിനടുത്താണ് അരുണിന്റെ വീട്….ഞങ്ങൾ ഇവിടെ വന്നിട്ടുണ്ടെന്നറിഞ്ഞ് കാണാൻ വന്നതാണ് അവൾ……അതേ മാസം തന്നെയായിരുന്നു സെലിന്റെയും വിവാഹം….ചേട്ടന്റെ സുഹൃത്തായ ജിജോച്ചായന്റെ അനിയൻ ആൽവിനായിരുന്നു സെലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്….പരസ്പരം മനസ്സ് തുറന്ന് എല്ലാം മനസ്സിലാക്കിയുള്ള ഒരു വിവാഹം….അത് തന്നെയായിരുന്നു സെലിൻ ആഗ്രഹിച്ചതും സ്വപ്നം കണ്ടതും… ആ സ്വപ്നത്തിലെ രാജകുമാരനാകാൻ ദൈവം നിയോഗിച്ചത് ആൽവിനെയായിരുന്നു….. ആൽവിനോടൊപ്പം ഇപ്പോൾ കാനഡയിൽ സെറ്റിൽഡാണ് സെലിൻ……
വീടിനോട് ചേർന്നുള്ള ആ തെങ്ങിൻപറമ്പിൽ പണി കഴിച്ചിട്ടിരിക്കുന്ന അസ്ഥിത്തറകൾക്കരികിലേക്കായിരുന്നു ഞാൻ നടന്നത്….അവിടേക്ക് എത്താറായതും മോള് എന്റെ തോളിൽ നിന്നും മുഖമടർത്തി അങ്ങോട്ടേക്ക് നോക്കി…….
അസ്ഥിത്തറയ്ക്ക് നേരെ ആ കുഞ്ഞ് വിരലുകൾ നീണ്ടു…..
‘”മ് മാ… മാാ….ച്ച്ഛാ….മാാ….””
അവ്യക്തമായ ശബ്ദം ആ കുഞ്ഞ് ചുണ്ടുകൾ പുറപ്പെടുവിച്ചു….മഷിയെഴുതിയ പീലികണ്ണുകൾ കൂടുതൽ വിടർന്നു……
“”മ് മാാാാ…..””
കുഞ്ഞ് ഉറക്കെ വിളിച്ചു……..
“”ഓ….. അമ്മേടെ വാവ വന്നോ….അമ്മ ദാ വരുണ്‌ട്ടോ വാവേ…..””
അസ്ഥിത്തറകളിൽ വിളക്ക് വച്ച് കൊണ്ട് എഴുന്നേറ്റ ഭദ്ര ഞങ്ങൾക്ക് നേരെ തിരിഞ്ഞു…….. എന്റെ അരികിലേക്ക് എത്തിയ ഭദ്ര കുഞ്ഞിനെ എന്റെ കയ്യിൽ