❤️അനന്തഭദ്രം 11❤️ [രാജാ]

Posted by

നിന്നും വാങ്ങി മാറോട് ചേർത്തു….അമ്മയുടെ മാറിലെ ചൂട് കിട്ടിയതും മോളുടെ മുഖത്ത് തികഞ്ഞ ആശ്വാസം….. അവൾ ഭദ്രയുടെ കവിളിൽ ചുണ്ടുരസിയതും ഭദ്ര ആ കുഞ്ഞു കവിളിണകളിൽ മാറി മാറി ചുംബിച്ചു….

“”കാവിൽ വിളക്ക് വച്ചോ…..””

“”ഹാ വച്ചു ഏട്ടാ…..”‘
എന്റെ അരികിലേക്ക് ചേർന്ന് നിന്ന ഭദ്രയുടെ ഇടുപ്പിൽ ഞാൻ ചേർത്ത് പിടിച്ചു….

“”അതേയ് ഇത് റൊമാൻസിന് ഉള്ള ഇടമല്ലട്ടോ….””
മോളെ ഇടത് തോളിലായി കിടത്തിയ ഭദ്ര എന്റെ മുഖത്തോട് മുഖം ചേർത്ത് കൊണ്ടാണ് അത്‌ പറഞ്ഞത്….കള്ളചിരി നിറഞ്ഞ ആ മുഖത്തെ നാണം കൂമ്പിയ കണ്ണുകളിൽ ഞാൻ അല്പനേരം നോക്കി നിന്നു….. പരസ്പരം പ്രണയം പങ്കു വച്ച ആ മിഴിയിണകളിൽ പതിയെ പുഞ്ചിരി വിടർന്നു….മീശ പിരിച്ചു കൊണ്ട് ഞാൻ ചുണ്ടുകൾ കൂർപ്പിച്ചു കാണിച്ചപ്പോൾ അവൾ എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു….. അച്ഛന്റെയും അമ്മയുടെയും ചുംബനം കണ്ട് അനുമോൾ മോണ കാട്ടി ചിരിച്ചു…..

“”അമ്മൂസേ….””
“”ഹ്മ്മ്…..’”
“”ടി അമ്മു…..””
ഞാൻ ഒന്ന് കൂടി ശബ്ദമുയർത്തി വിളിച്ചു….
“”എന്തേ ഏട്ടാ…..””
ഭദ്ര മുഖം എന്റെ മുഖത്തോടടുപ്പിച്ചു….എന്നിട്ട് എന്റെ വലതു കവിളിൽ കടിച്ചു….അത്‌ ഇഷ്ട്ടപ്പെട്ട പോലെ ഞാൻ എന്റെ ഇടത്തെ കവിളും അവൾക്ക് കാണിച്ചു കൊടുത്തു….ഭദ്ര അവിടെയും മെല്ലെയൊന്ന് കടിച്ചു….വീണ്ടും കവിളുകൾ കാണിച്ചു കൊടുത്തപ്പോൾ അവൾ അവിടമാകെ മാറി മാറി ചുംബിക്കുകയാണ് ചെയ്തത്…..നെറ്റികൾ പരസ്പരം കൂട്ടിമുട്ടിച്ചു… മൂക്കുകൾ തമ്മിൽ ഉരസി….. എന്റെ പെണ്ണിനേയും കുഞ്ഞിനേയും ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ഞങ്ങളുടെ ഇവിടുത്തെ സ്ഥിരം താവളമായ പറമ്പിനോട് ചേർന്നുള്ള പാറക്കെട്ടിന്റെ അരികിലേക്ക് നടന്നു….
“”ഇതിപ്പോൾ എവിടെക്കാ പോകുന്നെ….??””
ഭദ്ര ചോദിച്ചു….
“”നമ്മുടെ പാറക്കെട്ടിന്റെ അടുത്തേക്ക്….””
ഭദ്രയുടെ കയ്യിൽ നിന്നും മോളെ വാങ്ങി മുകളിലേക്ക് ഉയർത്തിയ ഞാൻ കുഞ്ഞിന്റെ വയറിൽ മൂക്കും മീശയും ഉരസി അവളെ ഇക്കിളിയിട്ട് ചിരിപ്പിച്ചു….. എന്നിട്ട് ആ കവിളിണകളിൽ മാറി മാറി മുത്തി….
“”അതേയ് കുഞ്ഞാവയെ മാത്രം സ്നേഹിക്കാനാണെങ്കിൽ ഞാൻ വരുന്നില്ല….””
ഭദ്ര ചുണ്ട് കൂർപ്പിച്ചു കൊണ്ട് പരിഭവം നടിച്ചു…
“”പിന്നെ….?’”
“”എന്നെക്കൂടി സ്നേഹിക്കാനാണെങ്കിൽ ഞാൻ വരാം….””
എന്റെ പിന്നാലെ വന്നു കൊണ്ട് ഭദ്ര നാക്ക് പുറത്തേക്ക് നീട്ടി കടിച്ചു… എന്നിട്ടൊരു കള്ളച്ചിരി പാസ്സാക്കി…
“”എന്റെ അമ്മൂസേ എനിക്ക് നീ കഴിഞ്ഞിട്ടല്ലേ എന്റെ മോള് പോലും ഉള്ളൂ…””
പാറപ്പുറത്തേക്ക് ഇരുന്ന ഞാൻ മോളെ എന്റെ മടിയിൽ ഇരുത്തി….എന്റെ അരികിൽ ചിണുങ്ങി കൊണ്ട് നിന്നിരുന്ന ഭദ്രയുടെ കയ്യിൽപ്പിടിച്ചു താഴേക്ക് വലിച്ചു…. അവൾ അരികിലായി ഇരുന്ന്‌ എന്റെ തോളിൽ തല ചേർത്തു..….
കാല് നീട്ടി ഇരുന്ന അവളുടെ മടിയിലേക്ക് തല വച്ച് കിടന്ന് കൊണ്ട് ഞാൻ

Leave a Reply

Your email address will not be published. Required fields are marked *