കുഞ്ഞിനെ എന്റെ നെഞ്ചിൽ കിടത്തി….എന്റെ മുടിയിഴകളിലും കുഞ്ഞിന്റെ പുറത്തും ഭദ്ര വാത്സല്യത്തോടെ തലോടി….ഭദ്രയുടെ വയറിൽ നിന്നും സാരി മാറ്റി ഞാൻ അവിടം ചുണ്ടുകൾ അമർത്തിയതും അവൾ എന്റെ നെറുകയിൽ ചുംബിച്ചു….നിറപുഞ്ചിരിയോടെ അവൾ എന്റെ മുഖത്തേക്ക് നോക്കിയിരുന്നു….വയറിൽ ഞാൻ വീണ്ടും ഉമ്മ വെച്ചപ്പോൾ ഇക്കിളിയെടുത്ത പെണ്ണ് ഒരു നീണ്ട നിശ്വാസമെടുത്ത് കൊണ്ട് കുറുകി….ഈ സമയം എന്റെ നെഞ്ചിൽ കിടന്നിരുന്ന അനുമോള് മുകളിലേക്ക് വന്ന് എന്റെ കാതിൽ ചുണ്ടുരസി കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു…..
“”എന്താ അവള് പറയണേ ഏട്ടാ…..””
എന്റെ കവിളിൽ കവിൾ ചേർത്ത് വച്ച് കൊണ്ട് അത് ചോദിച്ച ഭദ്ര അനുമോളുടെ തലയിലും പുറത്തും തലോടി…..
“”കുഞ്ഞാവ എന്നോട് പറയുവാണേ,, അച്ഛാ എന്റെ അമ്മയെ നല്ലോണം സ്നേഹിച്ചോളണേന്ന്….””
വലതു കൈ ഭദ്രയുടെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു…
“”എന്നിട്ട് അച്ഛൻ എന്ത് തീരുമാനിച്ചു….?””
“”എന്റെ കുഞ്ഞാവേടെ അമ്മ ഈ അച്ഛന്റെ ജീവനല്ലേ….അതോണ്ട് ആ അമ്മയെ സ്നേഹിച്ച് സ്നേഹിച്ച് കൊല്ലാനാ അച്ഛന്റെ തീരുമാനം….””
ഭദ്രയുടെ മാറിൽ മുഖമൊളിപ്പിച്ച എന്നെ അവൾ മുറുക്കെ കെട്ടിപ്പിടിച്ചു….
“”അനന്തേട്ടാ…..””
“”ഹ്മ്മ്….””
“”അനന്തേട്ടാ……..””
പെണ്ണ് ചിണുങ്ങാൻ തുടങ്ങി….
“”എന്തേ അമ്മൂസേ….??””
“”അനന്തേട്ടൻ എന്റെയാ..….എന്റെ മാത്രം..””
“”ഞാൻ നിന്റെ തന്നെയല്ലേ വാവേ നീ എന്റേതും….””
“”എനിക്കത് മാത്രം കേട്ടാൽ മതി….അനന്തേട്ടൻ എന്റെ മാത്രമായിട്ടിരുന്നാൽ മതി….””
എന്റെ കവിളിൽ അവൾ ചുണ്ടുകൾ ചേർത്തു…..
“”നീയും എന്റേത് മാത്രമാണ് ട്ടോ….””
“”ഞാൻ എന്റെ അനന്തേട്ടന്റേത് മാത്രമല്ലേ…… അനന്തേട്ടന്റെ മാത്രം ഭദ്ര….””
അത് പറഞ്ഞ് എന്നെ ഇറുകെപ്പുണർന്ന അവൾ മെല്ലെ എന്റെ ചുണ്ടുകളെ വിഴുങ്ങി ചപ്പി വലിച്ചു…..ദേഹത്ത് പരതിയ അനുമോളുടെ കുഞ്ഞ് വിരലുകളുടെ നൈർമ്മല്യം എന്നെ തഴുകി തലോടി….അന്നേരം എങ്ങു നിന്നോ ഒഴുകിയെത്തിയ ഇളംകാറ്റിനേക്കാൾ കുളിർമ ഉണ്ടായിരുന്നു ആ നനുത്ത സ്പർശനത്തിന്..…..എന്റെ ജീവനെയും ജീവന്റെ പാതിയെയും
നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ പതിയെ കണ്ണുകളടച്ചു…….
ആത്മാവിൽ തൊട്ട പ്രണയത്തിന് മുന്നിൽ ശരീരവും മനസ്സും ഒന്നാണെന്ന് പറഞ്ഞു തരുകയായിരുന്നു അനന്തനും ഭദ്രയും….അങ്ങനെ തന്നെയാവട്ടെ അവരുടെ ഇനിയുള്ള ജീവിതവും… ഭദ്രയ്ക്കും അനന്തനും അനുമോൾക്കും എല്ലാവിധ ആശംസകളും നേരുന്നു….
(*അവസാനിച്ചു….*)
[ഞാൻ ആദ്യമായി എഴുതിയ ഈ കൊച്ചു കഥയെ പിന്തുണച്ച പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ഒരുപാട് നന്ദി…..]
*************=======****************