ജനാരോഹകയന്ത്രം [🎀 𝓜 𝓓 𝓥 🎀]

Posted by

ജനാരോഹകയന്ത്രം

Janarohakayanthram | Author : MDV

 

(ജനാരോഹകയന്ത്രം , പേരുകേട്ടു ഞെട്ടണ്ട, ചേച്ചിക്കഥയാണ്. പക്ഷെ ചേച്ചിയും അനിയനും അല്ല കേട്ടോ ! ധൈര്യമായിട്ട് വായിച്ചോ!
ഒത്തിരി സത്യവും ഇച്ചിരി കള്ളവും കൊണ്ട് മെനഞ്ഞെടുത്ത ചില സംഭവങ്ങൾ)

************************************************************************

‘അമ്മെ ദേ ചേച്ചി…അവി…’

വീടിന്റെ അകത്തളത്തിലൂടെ ഞാൻ അടുക്കളയിലേക്ക് ഓടുകയായിരുന്നു, അടുക്കളയിൽ നോക്കിയപ്പോൾ അമ്മയില്ല അവിടെ… വിളി കേൾക്കുന്നില്ല,
അകത്തളത്തിന്റെ പകുതിയെത്തുമ്പോഴേക്കും ചേച്ചി എന്റെ കോളറിൽ പിടുത്തമിട്ടുകൊണ്ട് എന്നെ ചുമരോട് ചേർത്തിയിരുന്നു. ഞാനും ചേച്ചിയും ഒരുപോലെ നിന്ന് കിതച്ചപ്പോൾ ചേച്ചി എന്റെ കണ്ണിലേക്ക് നോക്കികൊണ്ട്.

‘അമ്മയോട് വല്ലോം പറഞ്ഞാ രാത്രി കിടക്കുമ്പോ….അറിയാല്ലോ എന്നെ, ശ്വാസം മുട്ടിച്ചു നിന്നെ കൊല്ലും..ഞാൻ’ എന്ന് പറഞ്ഞു, ഒപ്പം എന്റെ കഴുത്തിൽ ചേച്ചിയുടെ വെളുത്തു തടിച്ച കൈ പിടി മുറുക്കിയിരുന്നു.

ഇതാണ് എനിക്കേറ്റവും പേടി തോന്നിയ നിമിഷം. എട്ടാം ക്ലാസുകാരനായ ഞാൻ അവളുടെ തോളിന്റെ ഒപ്പമേ ഉള്ളു പക്ഷെ മെലിഞ്ഞിരിക്കുന്ന എന്നെ അവളുടെ മുഴുവൻ ശക്തിയും എടുത്താണ് അവൾ പലപ്പോഴും ഉപദ്രവിക്കുക. അമ്മയോട് പോയി പറഞ്ഞാൽ രാത്രി വരെ ചേച്ചി കാത്തിരുന്ന് കൊണ്ട്, കിടക്കുമ്പോൾ എന്റെ മേലെ കയറി ശ്വാസം മുട്ടിക്കുകയും ചെയ്യും. ഒടുക്കത്തെ ശക്തിയാണ് എന്റെ ചേച്ചി പെണ്ണിന്. ഇപ്പൊ തന്നെ അവളുടെ കൈകളുടെ ബലം കഴുത്തിൽ മുറുകിയപ്പോൾ ജീവൻ പോകുന്നപോലെയാണ് എനിക്ക് തോന്നിയത്. ഇങ്ങനെ മെലിഞ്ഞിരിക്കാൻ എന്ത് പാപമാണ് ഞാൻ ചെയ്തത്, ഇച്ചിരി ആരോഗ്യം ഉണ്ടെങ്കിൽ ചേച്ചിയോട് അല്പമെങ്കിലും എതിർത്ത് നില്കാമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല.
എനിക്ക് എന്തേ അമ്മയെ പോലെയോ ചേച്ചിയെപ്പോലെയെ ഇച്ചിരി തടി കൂടാഞ്ഞേ എന്ന് ആലോചിച്ചാൽ തന്നെ പ്രാന്താകും.

‘ഇല്ല പറയൂല്ല, എന്നെ വിട് ചേച്ചി…വേദനിക്കുന്നു നിക്ക്’

ഞാൻ അപ്പൊ ശെരിക്കും പേടിച്ചിരുന്നു പക്ഷെ ചേച്ചി ഒന്നൂടെ കണ്ണുരുട്ടികൊണ്ട് പിടിമുറുക്കി, ശബ്ദം പുറത്തു വരാതെ ‘വിടൂ ഏച്ചി’ എന്ന് ഞാൻ പറയാൻ ശ്രമിച്ചു. ഒരു നിമിഷം കഴിഞ്ഞാണ് കഴ്ത്തീന്ന് ചേച്ചിയുടെ കൈ പതിയെ പിടി വിട്ടത്. എന്റെ കഴുത്തിൽ ഞാൻ തൊട്ടപ്പോൾ നല്ലപോലെ എനിക്ക് വേദനിച്ചു,

Leave a Reply

Your email address will not be published. Required fields are marked *