ജനാരോഹകയന്ത്രം [🎀 𝓜 𝓓 𝓥 🎀]

Posted by

അവിടമാകെ നീറുന്ന പോലെ തോന്നി, ഞാൻ ചേച്ചിയെ നോക്കിയപ്പോൾ ചേച്ചി മുടി പിറകിലേക്ക് ഇട്ടു തിരിഞ്ഞു മുകളിലെ മുറിയിലേക്ക് നടന്നു.

ചേച്ചിയേ എനിക്ക് പേടിയാണ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആ പേടി, ഓര്‍മ്മ വെച്ച നാൾ മുതലേ ഉണ്ടെന്നു പറയാം.

കണക്ക് മാഷായ അച്ഛൻ നെഞ്ചുവേദന വന്നു മരിച്ചതിൽ പിന്നെ, ചേച്ചിയാണ് മൂന്നാം ക്ലാസ്സുമുതൽ എന്നെ പഠിപ്പിക്കുന്നത്, എന്നെക്കാളും 8 വയസുണ്ട് അവൾക്ക്, വിടർന്ന കണ്ണും എപ്പോഴും നനവാർന്ന റോസ് ചുണ്ടും കറുത്ത പുരികവും വലിയ നെറ്റിയും, ഒരു വശത്തേക്ക് ഇടുന്ന ഇടതൂർന്ന കറുത്ത മുടിയും അത്ര നീളൻ മുടിയല്ല അവളുടെ, പക്ഷെ അതിങ്ങനെ ചെറിയ മടക്കുകൾ ഉള്ള മുടിയാണ്, എങ്കിലും അതിങ്ങനെ നിറമാറിൽ കിടക്കുന്നത് കാണാൻ നല്ല ശേലാണ്, ഞാൻ മാത്രമല്ല അപ്പുറത്തെ വീട്ടിലെ സജി ചേട്ടന്റെ പിറകിൽ ഒരൂസം സൈക്കിളിൽ പോകുമ്പോ ചേട്ടൻ എന്നോട് ചോദിച്ചു, വിമല എന്തെണ്ണയാണ് തേക്കുന്നത് ഇങ്ങനെ ഇടതൂർന്ന മുടി തളച്ചു വരാൻ വേണ്ടി.

സജിച്ചേട്ടന് ഇപ്പോഴേ കഷണ്ടിയാണ്… തലയിൽ തടവിയാണ് അത് എന്നോട് ചോദിച്ചതെങ്കിലും യക്ഷിയെപോലെ ആ മുടിയും പിറകിലേക്കിട്ട് പാവാടയും ബ്ലൗസും ഇട്ടു വീടിന്റെ തളത്തിൽ തിരിഞ്ഞു നടക്കുമ്പോ ശെരിക്കും എനിക്ക് പേടി തന്നെ തോന്നി. അതിനേക്കാളും വിശേഷം ഒരുവശത്തുള്ള അവളുടെ കൂർത്ത പല്ലാണ് അതിനു ചിരിക്കുമ്പോൾ പുറത്തേക്ക് കാണുമ്പോ ‘അമ്മെ… പ്രേതം’ എന്ന് പറഞ്ഞു ഞാൻ കളിയാക്കു മെങ്കിലും എന്റെ ചന്തിയിൽ അപ്പൊ തന്നെ അതിനു മറുപടിയെന്നോണം നുള്ളി ചുവപ്പിക്കാറുണ്ട്, ഒരു മര്യാദയും കാണില്ല അവൾക്ക്, ആകെയുള്ള അനിയനാണ് എന്ന വിചാരവുമില്ല.

വല്ലപ്പോഴും മാത്രമേ എന്നെ ഒരു അനിയൻ എന്ന കരുതൽ കൊണ്ട് തലോടിയിട്ടുള്ളു, ചേച്ചിയുടെ നുണക്കുഴി ആ സമയത്തൊക്കെ ഞാൻ തൊട്ടു നോക്കാറുണ്ട്. അതൊക്കെ ഓർമ്മകൾ പോലെ ആയി, ഇപ്പൊ രണ്ടാളും കീരിയും പാമ്പും പോലെയാണ്.

അവൾന്നു ഞാൻ ഇപ്പൊ വിളിക്കുമ്പോ പോലും ഉള്ളിൽ നല്ല പേടിയുണ്ട് ട്ടാ, അമ്മയോട് എനിക്കിതൊന്നും പറയാൻ വയ്യ, എങ്കിൽ പിന്നെ നിങ്ങളോടു എങ്കിലും എനിക്ക് പറയാല്ലോ.
പറയാല്ലോ ലെ……..

എന്റെ പേര് വിനയ് അമ്മയുടെ വിനുക്കുട്ടൻ, പക്ഷെ ചേച്ചി അങ്ങനെ വിളിക്കാറൊന്നും ഇല്ല എടാ വിനൂ എന്നെ ചേച്ചിയുടെ വായീന്നു വരൂ.

വീട്ടിലാകെ നാല് പേരാണ് ഞാൻ, ചേച്ചി, അമ്മ,മുത്തശ്ശി.
ചോരുന്ന പഴയ ഒരു ഇരുനില വീടാണ് ഞങ്ങളുടെ, മുകളിൽ ഒരു മുറിയുണ്ട് അവിടെ ഞാനും ചേച്ചിയുമാണ് കിടക്കുക, താഴെ മുത്തശ്ശിക്കും അമ്മയ്ക്കുമായി ഒരു മുറി പിന്നെയുള്ളത് അച്ഛന്റെ മുറിയാണ്, പക്ഷെ ആ മുറിയിൽ ആരും കിടക്കാറൊന്നും ഇല്ല. അവിടെ അച്ഛന്റെ ഓർമക്കായി സൂക്ഷിച്ചിരിക്കുന്ന കുറെ പുസ്തകങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *