ജനാരോഹകയന്ത്രം [🎀 𝓜 𝓓 𝓥 🎀]

Posted by

അജുമാമൻ തലതോർത്തികൊണ്ട് മുണ്ടു ഉടുത്തു ഷർട് ഇട്ടു.

‘പോകാം അല്ലെ’ എന്ന് ചോദിച്ചുകൊണ്ട് ചേച്ചി വന്നിട്ട് എന്റെ ചെവിയിൽ നുള്ളി.

‘അമ്മയോട് ഞാൻ നീന്തിയ കാര്യം പറഞ്ഞാൽ ഉണ്ടല്ലോ….’

‘ഉഹും ഇല്ല ചേച്ചി. പറയില്ല’ ഞാൻ പേടിച്ചു കൊണ്ട് തലയാട്ടി.

വീട്ടിലേക്ക് ചെന്നപ്പോൾ ഞങ്ങൾ എന്തെ വൈകി എന്ന് അമ്മയും മുത്തശ്ശിയും ചോദിച്ചപ്പോൾ, ബൈക്ക് ഒന്ന് പഞ്ചർ ആയി എന്ന് മാമൻ പറഞ്ഞു. ഞാൻ മാമനെ നോക്കി.

എന്റെ പിറകിൽ നിന്നിരുന്ന ചേച്ചി, എന്റെ ചന്തിയിൽ പിച്ചാൻ വേണ്ടി റെഡി ആയി നിന്നപ്പോൾ ഞാൻ എന്റെ വായ അടച്ചു.

ഞാൻ അപ്പുറത്തെ വീട്ടിലെ പിള്ളേരടെ ഒപ്പം കുട്ടിയും കോലും കളിയ്ക്കാൻ പോയി. നല്ല രസമാണ് എനിക്കിഷ്ടമാണ് അതൊക്കെ. അത് കഴിഞ്ഞു വല്യത്താന്റെ പറമ്പിൽ കുറെ ആൽമരം ഉണ്ട് അതിലെ വള്ളിയിൽ തൂങ്ങിയാടി കൂക്കി വിളിക്കുമ്പോ വല്യത്താൻ ചിലപ്പോ ഞങ്ങളെ നാലുകെട്ടിന്റെ മേൽനിന്നു ചീത്ത വിളിച്ചു ഓടിക്കും.
ആൽമരം ഒരു കാവിനു ചുറ്റുമാണ് നിൽക്കുന്നത്, അവിടെ വല്യത്താന്റെ മകൾ ലക്ഷ്മിചേച്ചി വിളക്ക് വെക്കുന്ന നേരം വരെ ഞങ്ങൾ അവിടെയൊക്കെ കളിക്കും.

ആൽമരം മാത്രമല്ല കുറെ മൂവാണ്ടൻ മാവും ഉണ്ട്, മരം കേറാൻ എനിക്ക് നല്ല ഉഷാറായതു കൊണ്ട്, മിക്ക പെങ്കുട്യോൾക്കും എന്നെ വല്യ കാര്യമാണ്.
അവർ പട്ടു പാവാടയൊക്കെ ഇട്ടു മാവിന്റെ ചോട്ടിൽ നിക്കും, പക്ഷേങ്കില് ഞാൻ നല്ല പഴുത്ത മാങ്ങയൊക്കെ മരത്തിന്റെ മേലെന്നു തന്നെ തിന്നും,
ഇടത്തരം പഴുക്കാത്ത മാങ്ങയൊക്കെ കുട്യോൾക്ക് എറിഞ്ഞു കൊടുക്കും, താഴേക്ക് എത്തുന്ന മാമ്പഴം കുട്യോള് പാവാട സ്വല്പം പൊക്കി വിരിച്ചു പിടിക്കും.

അത് കഴിഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും പാടത്തേക്ക് പോയി, വൈകുന്നേരം കളിയ്ക്കാൻ, ഓണാവധി ആയതുകൊണ്ട് കൊയ്ത പാടത്തു
പന്തേറു കളിച്ചുകൊണ്ട് വിയർത്തു കഴിഞ്ഞാൽ പിന്നെ ഒരോട്ടമാണ് കുളത്തിലേക്ക്.

വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ ചേച്ചി കുളിയൊക്കെ കഴിഞ്ഞു നെറ്റിയില് ഭസ്മകുറിയിട്ട് ഉമ്മറത്തെ തുളസിത്തറയിൽ വിളക്ക് വെക്കുന്ന തിരക്കിൽ ആയിരുന്നു. ചേച്ചിയുടെ മുഖത്തുള്ള ആ സമയത്തെ ഐശ്വര്യം കണ്ടു മുത്തശിയും അമ്മയും എണീറ്റ് ആ വിളക്ക് നോക്കി തൊഴുതും.

നേന്ത്രക്കായ കൊണ്ടുള്ള പുളിശ്ശേരിയും ചോറും പപ്പടവും പിന്നെ മാമൻ വന്നൊണ്ട് പ്രഥമനും ഉണ്ടായിരുന്നു. കഴിച്ചു കഴിഞ്ഞപ്പോൾ മുത്തശിയോടപ്പം കഥയൊക്കെ കേട്ടിരുന്നു കൊണ്ട് എനിക്ക് ഉറക്കം വന്നു, ഞാൻ ഗോവണി കയറി മുകളിലേക്ക് ചെന്നപ്പോൾ മാമനും ചേച്ചിയും എന്തോ പുസ്തകം നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *