അടയാളങ്ങൾ [സിമോണ]

Posted by

അവരുടെ സ്വന്തം അനുജത്തിയായിരുന്നു സുലേഖ…
നാടുമുഴുവനും ആ കഥയറിഞ്ഞപ്പോൾ ആറ്റിൽ ചാടി ആത്മഹത്യ ചെയ്തെന്നു പറയപ്പെടുന്ന അവരെ പിറ്റേന്ന് കണ്ടെത്തുമ്പോൾ ആ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, ശരീരം മുഴുവൻ മുറിവിന്റെ പാടുകളുണ്ടായിരുന്നെന്നും മറ്റുള്ളവർ പറഞ്ഞുകേട്ട അറിവേ രമ്യക്കുണ്ടായിരുന്നുള്ളു….

എന്നാൽ, സംഗതി അതല്ലെന്നും, അന്ന് തറവാട്ടിൽ പശുവിനെ കറക്കാൻ വന്നിരുന്ന ഏതോ ഒരു കറവക്കാരൻ ചെറുക്കൻ ഒരു ദിവസം പശുവിനെ മാറ്റി ഇവരെ തൊഴുത്തിലിട്ട് കറക്കുന്നത് വിവാഹമോചനം നേടി വീട്ടിൽ നിൽപ്പായിരുന്ന അനുജത്തി കണ്ടെന്നും, അത് മറയ്ക്കാൻ വേണ്ടി കറവക്കാരനും ഇവരും ചേർന്ന് ഉണ്ടാക്കിയ കള്ളക്കഥയായിരുന്നു അതെന്നുമെല്ലാം പിന്നീട് നാട്ടിലെ പരദൂഷണക്കാർ പറയുന്നതും കേട്ടിരുന്നു രമ്യ…
അന്നവർക്ക് ഏതാണ്ട് മുപ്പതിനാലായിരുന്നത്രേ പ്രായം…
കറവക്കാരനാണെങ്കിൽ അന്നുകാലത്ത് ആ നാട്ടിലെ തനി തല്ലുകൊള്ളിയായിരുന്ന ഒരുത്തനായിരുന്നുപോലും…

പക്ഷെ എന്താണ് ഇതിലെയെല്ലാം യാഥാർഥ്യമെന്നത് ആകെ ദൈവത്തിനേ അറിയുമായിരുന്നുള്ളു….

ഇരുപത്തിരണ്ടു വർഷങ്ങൾക്കിപ്പുറവും അവരുടെ മനസ്സിൽ അതെല്ലാം ശപിക്കപ്പെട്ട ഓർമ്മകളായി നിലനിൽക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അവൾ ശരിക്കും അത്ഭുതപ്പെട്ടുപോയി…..

“……..ആ മോളേ… അല്ലാതെ ആരാ തുണിയില്ലാതെ അമ്മേടെ മുറിയിലേക്ക് കേറി വരാൻ…
അവൾക്ക് ചാവാൻ നേരം ദേഹത്ത് തുണിയില്ലായിരുന്നല്ലോ…
അപ്പൊ പിന്നെ ആത്മാവിനും തുണീം മണീമൊന്നും കാണില്ല…
എന്റെ ഭഗവാനേ… ആ എന്ധ്യാനിച്ചിയെ എവിടേലും പിടിച്ച് തളച്ചിടണേ…
മോൻ ലീവിനുവന്നാൽ എങ്ങനെയെങ്കിലും ഞാൻ അവിടെ വന്ന് നിനക്ക് നറുവെണ്ണയിലും പഞ്ചസാരയിലും തുലാഭാരം നടത്തിക്കോളാമേ…”

അമ്മായിയമ്മ തല ചെരിച്ച് ചുവരിലെ ഗുരുവായൂരപ്പന്റെ ഫ്രയിമിലേക്ക് നോക്കി കൈകൂപ്പി…

യൂറോപ്യൻ ക്ളോസറ്റിലിരുന്ന് കാഫ്കയുടെ “ദേർ പ്രോസസ്സ്” വായിച്ച് മനഃപാഠമാക്കി, കൊറോണയുടെ പുതിയ പുതിയ വാരിയന്റുകളെ സൃഷ്ടിച്ച് ബോധവും പൊക്കണവുമില്ലാതെ അന്തം വിട്ട് പാഞ്ഞുകൊണ്ടിരുന്ന മനുഷ്യരാശിയെ ചിത്രവധം ചെയ്യാനുള്ള സൈക്കോളജിക്കൽ ഐഡിയകൾ മെനഞ്ഞുകൊണ്ടിരുന്ന ദൈവം, അമ്മായിയമ്മയുടെ പൊടുന്നനെയുള്ള വിളികേട്ട് ഒളിക്യാമറക്കണ്ണിലൂടെ കണ്ണുതുറിപ്പിച്ചു നോക്കി…

“……..സ്വസ്ഥമായിട്ടൊന്ന് തൂറാനും സമ്മതിക്കില്ലേ????
പിതാവേ… ഈ കുരിശെന്തിനാ ഇപ്പൊ ഇങ്ങോട്ട് തുറിച്ചു നോക്കുന്നത്….
ഇനി എന്റെ ഒളിക്യാമറ ഈ കുരിപ്പിന്റെ കണ്ണിലെങ്ങാൻ പെട്ടിരിക്കൊ???…”

ഈസ്റ്റ്മെൻ കളറുള്ള ഗുരുവായൂരപ്പന്റെ തലയിലെ അഞ്ചു മയിൽപ്പീലിയിൽ ഇടത്തുനിന്ന് രണ്ടാമത്തെ പീലിക്കണ്ണിൽ ഒളിച്ചുവെച്ചിരുന്ന ക്യാമറ പെട്ടെന്നൊന്നും കണ്ടുപിടിക്കാൻ അങ്ങനെ സാധാരണക്കാർക്കൊന്നും പറ്റത്തില്ല… പിന്നല്ലേ ഈ പൊട്ടക്കണ്ണിക്ക്….

“……..ഹേയ്!!!!.. നോ!!! നെവർ!!!!! ചാൻസേയില്ല….”
ദൈവം സ്വയം സമാശ്വസിച്ചു….

“……..ചോരേം നീരുമുള്ളപ്പോ ലോകത്തില്ലാത്ത എല്ലാ ഊ!!!…. അല്ലേ വേണ്ട!!!..
ഉടായിപ്പ് പരിപാടികളും ഒപ്പിച്ച് ലാസ്റ്റ് ചവാൻ നേരാവുമ്പോ ഒക്കെ എന്റെ

Leave a Reply

Your email address will not be published. Required fields are marked *