ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

താൻ ചോദിച്ചതിനൊക്കെയുള്ള മറുപടിയാണതെന്നു മാത്രം ദിവ്യക്ക് മനസ്സിലായി.അവൾ എന്താണുദ്ദേശിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല,
എന്നാൽ ഒരു പ്രതീക്ഷ നൽകും പോലെ അവിടെയുമിവിടെയും തൊട്ടുള്ള ഒരു ഉത്തരം.അവൾക്ക് അത് കേൾക്കുക മാത്രമേ തരമുണ്ടായിരുന്നുള്ളു.എന്തിനും വീണയുടെ ഒപ്പം നീക്കുക,അതെ കഴിയുമായിരുന്നുള്ളൂ.അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി.
ചെട്ടിയാരുടെ കാർ ഗേറ്റ് കടന്നു പോകുന്നുണ്ടായിരുന്നു.പിന്നീട് അവർക്കിടയിൽ മൗനമായിരുന്നു
ആരും ഒന്നും ചോദിച്ചുമില്ല,ഒന്നും പറഞ്ഞുമില്ല.സമയം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.
*****
ദിവസം രണ്ട് കഴിഞ്ഞു.ഇരുമ്പും കമാലും ശംഭുവിന് കാവലായി ആശുപത്രിയിലും പരിസരത്തും തന്നെയുണ്ട്.പ്രാർത്ഥനയോടെ സാവിത്രിയും ഗായത്രിയും തീവ്ര പരിചരണ വിഭാഗത്തിന് മുന്നിൽ കഴിയുന്നു.ഉള്ള് നീറുന്നത് പുറത്തുകാണിക്കാതെ മാധവനും

രുദ്ര അവരിൽ നിന്നൊക്കെ ഒരു അകലം പാലിച്ചുകൊണ്ട് നല്ല വാർത്തക്കായി കാത്തിരിക്കുന്നു.
അവളുടെ സാന്നിധ്യം മാധവനും
കുടുംബത്തിനും അസ്വസ്ഥത നൽകുന്നുണ്ട്.പക്ഷെ സമയവും സന്ദർഭവും രുദ്രക്കനുകൂലമായത് മൂലം മറുത്തുപറയാൻ കഴിയാത്ത സ്ഥിതിയിലാണ് മാധവനും കുടുംബവും.കുറഞത് ശംഭുവിനെ ആശുപത്രിയിൽ എത്തിച്ചതിന്റെയെങ്കിലും നന്ദി കാണിക്കണമെന്ന ചിന്ത.

ആശുപത്രിയിൽ രുദ്രയുടെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുന്ന നില വരെയെത്തിയിരുന്നു.
അവൾക്ക് ശംഭുവുള്ളിടത്ത് നിന്നെ പറ്റുമായിരുന്നുള്ളു.
അതിനായി വിശ്വസ്‌തനായ ഒരാളെ ചെറിയ അപകടത്തിൽ പെടുത്തി അതെ ഹോസ്പിറ്റലിൽ അഡ്മിറ്റ്
ചെയ്യിക്കുകവരെയുണ്ടായി.

“കൊല്ലാൻ നടന്നവൾ അതിലെ ഒരുവന് കാവല് നിക്കുവാ.”എന്ന് കത്രീനപോലും പറഞ്ഞു,അതിന് കാരണം ചോദിച്ചു.പക്ഷെ അവൾ പറയാൻ കൂട്ടാക്കിയില്ല.കത്രീന കൂടുതൽ ചോദിച്ചുമില്ല.

പക്ഷെ ഒന്ന് കത്രീനക്ക് മനസ്സിലായി, ശംഭുവിന്റെ ജീവൻ ഇപ്പോൾ രുദ്രക്ക് വിലപ്പെട്ടതാണ്.
അവനിലൂടെ അവൾക്കെന്തോ ലക്ഷ്യം നേടാനുണ്ട്.അല്ലെങ്കിൽ കൊല്ലാൻ തുനിഞ്ഞിറങ്ങിയവൾ ഒറ്റനിമിഷം കൊണ്ട് തീരുമാനം മാറ്റിയതെന്തിന്?ഗോവിന്ദ് ഇടക്ക് കയറി,അങ്ങനെയൊന്നു പ്ലാനിൽ ഇല്ലായിരുന്നതുമാണ്.അതുകൊണ്ട് നഷ്ടം ഗോവിന്ദിന് മാത്രം. സംരക്ഷിക്കാം എന്നേറ്റിരുന്ന രുദ്ര അവന്റെ അവസാന സമയത്ത് തിരിഞ്ഞുനോക്കാഞ്ഞതുപോലും

Leave a Reply

Your email address will not be published. Required fields are marked *