ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

ആ ധിക്കാരത്തിന്റെ പുറത്താണ്.
പക്ഷെ അവൾ ശംഭുവിനെ…….. എന്തിന്……..?ഒറ്റ നിമിഷം കൊണ്ട്
രുദ്രയുടെ തീരുമാനം മാറാൻ അവിടെയെന്താണ് സംഭവിച്ചത്?
ചിലത് അറിയാനുണ്ടായിരുന്നു,
മാധവന് സമ്മാനമായി അവന്റെ തലയറുത്ത്
കൊടുക്കണമെന്നുമായിരുന്നു അവൾക്ക്.

തന്റെ വാക്കിന് അവളുടെ മുന്നിൽ പ്രസക്തിയില്ലായിരുന്നു.
കൊടുത്ത വാക്കിന്റെ ബന്ധനത്തിലായിരുന്നു താൻ. ഇപ്പോഴും അതെ.കത്രീന തന്റെ ഓഫിസിലിരുന്ന് ചിന്തിച്ചതും
രുദ്രയുടെ ആ മാറ്റത്തെക്കുറിച്ച് തന്നെയായിരുന്നു.

പതിവ് പരിശോധന കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വരുന്നത് കണ്ട മാധവനും കുടുംബത്തിനും ശംഭുവിന്റെ വാർത്തയറിയാനുള്ള തിടുക്കമായിരുന്നു.

“അപകടനില തരണം ചെയ്തു”
എന്നറിഞ്ഞ നിമിഷം അത്രനേരം അവരനുഭവിച്ച മാനസിക സംഘർഷത്തിന് അയവുവന്നത് ഡോക്ടർ ശ്രദ്ധിച്ചു.സാവിത്രിയെ അകത്തുകയറി കാണുവാൻ അനുവദിച്ചശേഷം മാധവനെയും കൂട്ടി ഡോക്ടർ തന്റെ മുറിയിലെക്കും നടന്നു.

ആ ഒരു പോക്ക് മാധവന് അല്പം ആശങ്കക്ക് വക നൽകി.അത് കണ്ടും കേട്ടും നിന്ന രുദ്രക്കും വലിയ ആശ്വാസമായിരുന്നു ആ വാർത്ത.മാധവനും ഡോക്ടറും നടന്നകലുന്നതും കണ്ടുകൊണ്ട് രുദ്ര ആർക്കോ മെസ്സേജ് നൽകുകയായിരുന്നു.

“ഡോക്ടറെ പ്രത്യേകിച്ച്
എന്തെങ്കിലും…….?”കൺസൽട്ടിങ്
റൂമിൽ ഡോക്ടർക്ക് മുന്നിൽ ഇരുന്നുകൊണ്ട് മാധവൻ ചോദിച്ചു.

“പേടിക്കാനൊന്നുമില്ലെടോ.അങ്ങ് തീർന്നുപോയി എന്ന് കരുതിയതാ
,ആയുസുണ്ടവന്.”അത് കേട്ട് മാധവനും ആസ്വാസമായി.

“സ്പ്ലീനിനായിരുന്നു ഇഞ്ചുറി.
അത് സർജറിയിലൂടെ നീക്കം ചെയ്തിട്ടുണ്ട്.ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞു മുറിയിലേക്ക് മാറ്റാം.”ഡോക്ടർ പറഞ്ഞു.

“അതുകൊണ്ടെന്തെങ്കിലും കുഴപ്പം?”മാധവൻ തന്റെ ആശങ്ക മറച്ചുവച്ചില്ല.

“ഇല്ലെടോ മാധവാ……ഇപ്പോൾ ഉള്ള അവസ്ഥ നേരെ ആയാൽ നോർമൽ ലൈഫ് തന്നെ അവന് മുന്നോട്ട് കൊണ്ടുപോകാം.കുറച്ചു കാലം നല്ല വിശ്രമം വേണം.മുറിവ് ഒക്കെ ആഴത്തിലുള്ളതാണ്,അവ
ഉണങ്ങാൻ സമയമെടുക്കും.അത് വരെ ശ്രദ്ധിച്ചേ പറ്റൂ.ഇൻഫക്ഷൻ
ആകാതെയിരിക്കുക,വീണ്ടും ബ്ലീഡ് ചെയ്യാനുള്ള സാധ്യത കുറക്കുക.അതാണിനി വേണ്ടത്”
ഡോക്ടർ പറഞ്ഞു.

പിന്നെയും അല്പസമയം അവർ സംസാരിച്ചിരുന്നു.ഡോക്ടറുമായി സംസാരിച്ച ശേഷം പുറത്തേക്ക് നടക്കുമ്പോൾ നല്ല സമാധാനം മാധവന് തോന്നി.അവിടെ ഐ സി യുവിന് മുന്നിൽ അയാളെയും കാത്ത് റപ്പായി നിപ്പുണ്ടായിരുന്നു.
സാവിത്രി അപ്പോഴും ശംഭുവിന്റെ അടുക്കലാണ്.ഗായത്രി അമ്മ വരുന്നതും കാത്തിരിപ്പുണ്ട്.

മാധവൻ വന്നതും ഡോക്ടറെന്ത് പറഞ്ഞു എന്നറിയാനായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *