ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

“പക്ഷെ ഒരു കാര്യം ആരുമറിയാതെ പോയി,ഗോവിന്ദ് ചന്ദ്രചൂഡന്റെ ജാരനാണെന്നുള്ള സത്യം.പക്ഷെ വൈകിയറിഞ്ഞ സത്യം എന്നെയിപ്പോഴും
ചുട്ടുപൊള്ളിക്കുന്നു.വൈകാതെ അയാളും കൊല്ലപ്പെടും.പിന്നെ ഞാൻ ഈ വീട്ടിൽ കാണില്ല.അത് വരെ മാത്രം എന്നെ സഹിച്ചേ പറ്റു’
വീണ പറഞ്ഞു.

“ഒരുപാട് നാൾ കാത്തിരുന്നു ഒരു കുഞ്ഞിന് വേണ്ടി.ഒടുവിൽ ദത്ത് വാങ്ങി.അതൊരു നീചനാണെന്ന് മനസ്സിലായത് വളരെ വൈകിയും.
അതൊരു ചെകുത്താന്റെ ചോരയിൽ പിറന്നതാണെന്നറിയാൻ പിന്നെയും വൈകി.എന്റെ തറവാട്ടിലെ പുറംപണിക്കാരൻ തന്റെ പാതിയെ കൂട്ടിക്കൊടുത്ത വകയിൽ കുരുത്ത ജീവൻ.

തമ്പ്രാക്കന്മാരുടെ വാക്കിന് എതിർവാക്കില്ലല്ലോ.അവർ കുഞ്ഞിനെ ഉപേക്ഷിച്ചു.ദൂരെ നിന്ന് അവന്റെ വളർച്ചയവർ കണ്ടു.ഒടുവിൽ ചിതക്ക് കൊള്ളി വക്കുന്നതിന് മുന്നേയറിഞ്ഞ സത്യം എന്നെയും വേട്ടയാടുന്നു.
പക്ഷെ എന്തിന് നീ ഞങ്ങളെ ശിക്ഷിക്കുന്നു?”സാവിത്രി ചോദിച്ചു.

“ഞാൻ അനുഭവിച്ച വേദനയുടെ ഒരംശമെങ്കിലും നിങ്ങളുമറിയണം അതിന് ഞാൻ എന്തും ചെയ്യും.
ഇപ്പോൾ അതിനുള്ള സമയമാണ്”
വീണ പറഞ്ഞു.

“ഒന്നുമില്ലെങ്കിലും നിന്റെയുള്ളിലെ ജീവനെയും അതിന്റെ ദാതാവിനെയും മറക്കരുത് വീണ.
അവനൊന്ന് വീണപ്പോൾ,നിന്റെ
സാമിപ്യം ഏറെ വേണ്ട നേരത്തു പോലും നീയവനിൽ നിന്നും അകന്നുനിന്നു.എന്തിനാ ഇത്രയും ക്രൂരമായി അവനോട്………?”
അവസാന പിടിവള്ളിപോലെ ഒന്ന്
പിടിച്ചുനിൽക്കാനായി സാവിത്രി പറഞ്ഞു.

“ഹും…..ശംഭു………ആര് പറഞ്ഞു എന്റെയുള്ളിലെ ജീവന്റെ ഉറവിടം
അവനിൽ നിന്നാണെന്ന്.
അതിനുറപ്പ് തരാൻ എനിക്കെ കഴിയൂ…..അക്കാര്യത്തിൽ എന്റെ വാക്കിനാണ് വില.

എന്റെ കുഞ്ഞ് ജീവിക്കും
നന്നായിത്തന്നെ.കുഞ്ഞിനുമേൽ അവകാശം,അതെനിക്ക് മാത്രം.
വേറാർക്കും സമ്മതിച്ചുതരില്ല ഞാൻ.

ഒരു നല്ല ജീവിതം സ്വപ്‌നം കണ്ടു. പക്ഷെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവർ എന്നെ ചതിച്ചിട്ടേയുള്ളൂ,ഇനിയും വയ്യ.
എല്ലാവർക്കും മറുപടി ലഭിക്കും.
എന്നിട്ടേ വീണ ഈ തറവാട് വിട്ടുപോകൂ.”

“പിന്നെന്തിന് വൈകുന്നു.ഇന്ന് തന്നെ ഇറങ്ങണം നീയ്.”സാവിത്രി ദേഷ്യം കൊണ്ട് വിറച്ചു.

“ചുമ്മാ പേടിപ്പിക്കാതെ അമ്മെ.
ഇത് ശംഭുവിന്റെ താലിയാ.ഇത് എന്റെ കഴുത്തിൽ ഉള്ളിടത്തോളം ഞാനിവിടെത്തന്നെ കാണും.

Leave a Reply

Your email address will not be published. Required fields are marked *