ശംഭുവിന്റെ ഒളിയമ്പുകൾ 44 [Alby]

Posted by

പ്രശ്നത്തെക്കുറിച്ച് അവൾ ഒട്ടും തന്നെ ചിന്തിച്ചിരുന്നില്ല.അകത്തു പോയാൽ പുറം ലോകം കാണും എന്ന് യാതൊരു ഉറപ്പുമില്ലാത്ത വകുപ്പിലാവും കേസ് വരിക.ചിത്ര
ഒരു തീരുമാനമെടുക്കാനാവാതെ കുഴങ്ങി.പക്ഷെ തീരുമാനിച്ചേ പറ്റു.

കത്രീനയുമായി ഡീൽ ചെയ്യുക.
ചിത്ര ഉറപ്പിച്ചു.അകത്തുകിടന്ന് ഉണ്ടതിന്നാൻ തനിക്ക് വയ്യ.തന്റെ കഴപ്പടക്കണം,എങ്ങനെ ജീവിച്ചോ അതിലും ആടമ്പരത്തിൽ ജീവിക്കണം.അതിനിടയിൽ കുടുംബം പോലും അവൾക്കൊരു പ്രശ്നമല്ലായിരുന്നു.

“ഞാൻ എന്താണ് ചെയ്യേണ്ടത്?”
അവൾ ചോദിച്ചു.

“അപ്പൊ കൂടെ നിൽക്കാനാണ് തീരുമാനം അല്ലെ?”കത്രീനയുടെ വക മറുചോദ്യം.

“അങ്ങനെ പോയി അകത്തു കിടക്കാൻ എനിക്ക് സൗകര്യമില്ല.”
ചിത്ര മറുപടി നൽകി.

“എങ്കിൽ ഇപ്പോൾ സ്വസ്ഥമായി ഉറങ്ങൂ.തത്കാലം പിരിയാൻ സമയമായി.നാളെ ഒരിടം വരെ പോകണം.കൃത്യം പതിനൊന്നിന് ഞാൻ ഇവിടെത്തും.തയ്യാറായി നിക്കുക.”അത്ര മാത്രം പറഞ്ഞ് കത്രീന പുറത്തേക്കിറങ്ങി.മഴ തോർന്നിരുന്നു.പ്രകൃതി ശാന്തത കൈവരിച്ചിരിക്കുന്നു.അവൾ ഗേറ്റ് കടന്നതും ചിത്ര വാതിലടച്ചു.

വാതിലിൽ ചാരിനിന്നുകൊണ്ട് ചിത്ര കിതപ്പടക്കുകയായിരുന്നു.
അത്രനേരമനുഭവിച്ച ടെൻഷൻ….
വല്ലാത്ത പരവേശം.ഓടിച്ചെന്ന് ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ വെള്ളമെടുത്തു കുടിച്ചു.എന്നിട്ടും അവളുടെ കിതപ്പടങ്ങിയിരുന്നില്ല.

രാത്രി ഏറെയായിട്ടും ഉറക്കം വരാതെ ഹാളിൽ സോഫയിൽ ഇരുന്ന് ഓരോന്ന് ചിന്തിച്ചുകൂട്ടുകയായിരുന്നു ചിത്ര.
അവൾ എപ്പോൾ ഉറങ്ങിയെന്ന് അവൾക്ക് പോലുമാറിയില്ല.രാത്രി അതിന്റെ വന്യമായ സൗന്ദര്യം പുറത്തെടുത്തുകഴിഞ്ഞിരുന്നു അപ്പോൾ.
*****
കോശിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വിയർക്കുകയായിരുന്നു
ചന്ദ്രചൂഡൻ.മനോനില തെറ്റിയ ആളായിട്ടാണ് കോശിക്ക് തോന്നിയത്.ചന്ദ്രചൂഡൻ ആകെ പെട്ടുപോയ അവസ്ഥയിലും.

മനസ്‌ കലുഷിതമായപ്പോൾ ശ്രദ്ധിക്കാതെ നോ പാർക്കിങ്ങിൽ വണ്ടിയിട്ട നിമിഷത്തെ അയാൾ സ്വയം പഴിച്ചു.കൃത്യമായിത്തന്നെ നാവിൽ ഗുളികൻ കയറുകയും ചെയ്തു.ഒരു പെറ്റിയിൽ തീരേണ്ട കാര്യം അതുകൊണ്ട് സ്റ്റേഷനിൽ എത്തിനിൽക്കുന്നു.

“തനിക്കെന്താ കുഴൽപ്പണവുമായ് ബന്ധം?എന്താ താങ്കളെ വഴിയിൽ കണ്ട സമയം ഹവാലയെക്കുറിച്ച് പിറുപിറുത്തുകൊണ്ടിരുന്നത്.?”
എന്ന കോശിയുടെ ചോദ്യത്തിന് മുന്നിൽ ഉരുണ്ടു കളിക്കുകയല്ലാതെ ചന്ദ്രചൂഡന് വേറെ വഴിയില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *