ഒരു ഇലക്ഷന്‍ ഡ്യൂട്ടി അപാരത 2 [Vijay Das]

Posted by

കുറച്ച് ചുവടുകള്‍ക്കപ്പുറം ചാഞ്ഞുനില്‍ക്കുന്ന ഒരു മരത്തിലാണ് അതവസാനിച്ചത്. അവള്‍ക്ക് മരത്തില്‍ തട്ടി നില്‍ക്കേണ്ടി വന്നെങ്കിലും ഞാന്‍ നിന്നില്ല. അവളുടെ ദേഹത്തേക്ക് വളരെയധികം ചേര്‍ന്ന് ഞാന്‍ വിളിച്ചു. “മൃദൂ…”

അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി. നാണം കൊണ്ട് അവള്‍ കീഴ്പോട്ട് നോട്ടം മാറ്റാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ എന്‍റെ മുഖം അവളുടെ താടിക്കു മുന്പില്‍ കൊണ്ടുവന്ന് അതിനെ നിഷ്പ്രഭമാക്കി. ഇപ്പോ അവള്‍ക്ക് എന്‍റെ കണ്ണുകളിലേക്ക് നോക്കാതെ നിവൃത്തിയില്ല.

“അപ്പൊ ഉറപ്പിക്കുകയല്ലേ മൃദൂ?”

എന്ത് എന്ന് ചോദിക്കാതെ തന്നെ അവള്‍ക്ക് മനസിലായതുകൊണ്ട് അവള്‍ക്ക് ചിരി പൊട്ടി.

അത് കടിച്ചമര്‍ത്താന്‍ ശ്രമിച്ചും കൈകള്‍ വിടുവിക്കാന്‍ ശ്രമിച്ചും അവള്‍ നിന്നു.

“ദേ പറഞ്ഞില്ലെങ്കില്‍ ഞാന്‍ പോവും കേട്ടോ…” ”

ഊം” അവള്‍ മൂളി.

“അപ്പൊ നമുക്ക് രണ്ടുപേര്‍ക്കും സമ്മതമായ നിലയ്ക്ക് നമ്മള്‍ ഇതങ്ങോട്ട് ഉറപ്പിക്കുന്നു.”
അവളുടെ കണ്ണുകളില്‍ നാണം.

“അപ്പൊ ഈ സന്തോഷത്തിന്‍റെ ഓര്‍മയ്ക്ക് നമുക്ക് എന്തെങ്കിലും വേണ്ടേ?”

അവള്‍ ചോദ്യഭാവത്തില്‍ നോക്കി.

“ഞാനൊരു സമ്മാനം തരട്ടെ? ഇന്നത്തെ ഓര്‍മയ്ക്ക്?”

കണ്ണുകളില്‍ പരമാവധി ശൃമ്ഗാരം വരുത്തിക്കൊണ്ട് ഞാന്‍ ചോദിച്ചു, ഒപ്പം എന്‍റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.

അവള്‍ക്ക് കാര്യം മനസിലായി ഒഴിഞ്ഞുമാറാന്‍ ശ്രമം നടത്തിയെങ്കിലും അത് വളരെ ദുര്‍ബലമായിരുന്നു. അവള്‍ മുഖ വെട്ടിച്ച തക്കത്തിന് ഞാന്‍ ആര്‍ദ്രമായി അവളുടെ കവിളത്ത് ചുംബിച്ചു. അവള്‍ ഞെട്ടി കണ്ണടച്ചു.

 

 

ഞാന്‍ അങ്ങനെ തന്നെ ഒരു നിമിഷം നിന്ന ശേഷം പിന്‍വലിഞ്ഞപ്പോഴും പെണ്ണ് കണ്ണു തുറന്നിട്ടില്ല.

ഞാന്‍ മെല്ലെ പിടി അവളുടെ കൈകളില്‍ നിന്ന് വിട്ട് അവളുടെ താടി പിടിച്ച് പതുക്കെ തിരിച്ചു.

ഇപ്പോള്‍ അവള്‍ മരത്തില്‍ ചാരിയും ഞാന്‍ എന്‍റെ ദേഹം മുഴുവന്‍ അവളില്‍ അമര്‍ന്നും നില്‍ക്കുകയായതിനാല്‍ അവള്‍ക്ക് പെട്ടെന്ന് ഒഴിഞ്ഞുമാറാന്‍ വഴിയില്ല. അവളുടെ മുഖം മറുഭാഗത്തോട്ടു തിരിച്ചശേഷം ആ കവിളിലും ഞാന്‍ ചുംബിച്ചു. അല്‍പം

Leave a Reply

Your email address will not be published. Required fields are marked *