യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

“സോറി……
ദേ നോക്കിയേ ഞാൻ സോറി പറഞ്ഞില്ലേ….ഇനിയെങ്കിലും ഒന്ന് കരച്ചിൽ നിർത്തു….പ്ലീസ്….”

ഏങ്ങലടി കുറഞ്ഞു വരുന്നത് കണ്ടതും അജയ്‌യുടെ മുഖവും തെളിഞ്ഞു.

“ഹൊ എന്റെ മോളെ കുറച്ചു നേരം കൊണ്ട് നീ എന്നെ തീ തീറ്റിച്ചു കളഞ്ഞു…നിന്നെ ഞാൻ കരയിപ്പിച്ചു എന്ന് വല്ലതും അവളുമാരോ എന്റെ അമ്മയോ അറിഞ്ഞാൽ അത് മതി….
ഇപ്പോൾ എന്തായാലും ഒക്കെ അല്ലെ…എന്നോട് വഴക്കൊന്നുമില്ലല്ലോ….”

അവളുടെ കരച്ചിൽ മാറിയ ആശ്വാസത്തിൽ അജയ് വാ തോരാതെ അവളോട് സംസാരിച്ചുകൊണ്ടിരുന്നു, എല്ലാത്തിനും തലയാട്ടി നനഞ്ഞ പീലിക്കണ്ണിലൂടെ കുഞ്ഞു പുഞ്ചിരി തൂകി നീതു അജയ് യെ നോക്കി നിന്നു.

“ന്നാലിപ്പോൾ എന്റെ കൊച്ചു ഈ ഇലയുമൊക്കെ ആയിട്ട് ഇന്ദിരാമ്മയുടെ അടുത്തേക്ക് വിട്ടോ നമ്മൾ പോന്നിട്ടു കുറച്ചായില്ലേ ബാക്കി വെട്ടി ഞാൻ കൊണ്ടോന്നോളാം….”

അത് വരെ വെട്ടിയ തൂശനിലകൾ എല്ലാം നീതുവിന്റെ കയ്യിൽ കൊടുത്തിട്ടു അജയ് പറഞ്ഞു.
അവളിൽ നിന്ന് വിട്ടു മാറി നിന്നപ്പോൾ പേടിച്ച ഒരു അരയന്നത്തെപോലെ കുണുങ്ങി കൊണ്ട് നീതു പയ്യെ നടന്നു വീട്ടിലേക്ക് നീങ്ങി.
അത് നോക്കികൊണ്ട് അജയ് യും പിറകിൽ നിന്നിരുന്നു.

കുറച്ചു നടന്ന നീതു പെട്ടെന്ന് നിന്നു. എന്നിട്ടു അജയ് യെ തിരിഞ്ഞു നോക്കി.

അവൾ നിന്നതെന്തിനാണെന്നറിയാതെ ആകാംഷയോടെ അജയ് യും അവളെ നോക്കി,
അവളുടെ കണ്ണിൽ അപ്പോൾ നീർത്തുള്ളികളുടെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല…
ചുണ്ടുകളിൽ രാവിലെ കണ്ട അതെ കുറുമ്പ്.

“നിന്നെ കൊണ്ട് സോറി പറയിക്കാൻ എനിക്കറിയാടാ തെമ്മാടി പോലീസേ….”

നാക്കു കടിച്ചു കണ്ണിറുക്കി അവളതു പറഞ്ഞതും,
ഇക്കാണിച്ചത് മുഴുവൻ അവളുടെ അഭിനയമാണെന്നു മനസ്സിലായ അജയ് അവളെ തല്ലുംപോലെ കയ്യോങ്ങി കാണിച്ചു…
അതോടെ അതോടെ ഒരു കൈ കൊണ്ട് സാരി എടുത്തുപൊക്കി മറുകയ്യിൽ ഇലകളുമായി നീതു അജയ് യെ നോക്കി കൊണ്ട് മുന്നോട്ടു ഓടി.

“കാന്താരി…”

ചെറുചിരിയോടെ അജയ് യുടെ ചുണ്ടുകൾ അവളെ പിന്തുടർന്ന് അനങ്ങി.ഒപ്പം തന്റെ ഉള്ളിൽ എന്തോ തണുപ്പും ചൂടും ഒരുമിച്ചിറങ്ങുന്നതും അറിഞ്ഞു. ആഹ് നിമിഷത്തെ ആസ്വദിച്ചു അജയ് കുറച്ചു നേരംകൂടി അവിടെ നിന്നു.

ഉച്ചയ്ക്കത്തെ സദ്യവട്ടത്തിനിടയിലും നിലത്തിരുന്ന തന്റെ മുന്നിലെ ഇലയിലേക്ക് വിളമ്പുന്ന നീതുവിന്റെ കുസൃതി കണ്ണിലായിരുന്നു അജയ് യുടെ കണ്ണുകൾ പലപ്പോഴും.
വിളമ്പി തിരിഞ്ഞപ്പോൾ സാരിക്കിടയിലൂടെ കണ്ട വിയർപ്പു തിളങ്ങുന്ന കുഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *