നീ ഒറ്റ പീസെ ഉള്ളോ അതോ ഇതുപോലെ ഇനിയും വല്ലതും ബാക്കി ഉണ്ടോ…”
“എന്നെപോലെ ഞാൻ മാത്രേ ഉള്ളൂ….പിന്നെ താഴെ രണ്ടെണ്ണം കൂടെ ഉണ്ട്…അതുങ്ങൾ രണ്ടിനേം എന്റെ കൂടെ കൂട്ടാൻ പറ്റില്ല….ഞാൻ റയർ പീസാ മോനെ പോലീസേ….”
പിരുകം പൊക്കി അഭിമാനത്തോടെ അജയ്യെ നോക്കി.
“ഉവ്വ….നിന്നെ പോലെ ആവാത്തത് അതുങ്ങളുടെ ഭാഗ്യം അല്ലേൽ തെണ്ടി പോയേനെ….”
ചിരിയോടെ അജയ് പറഞ്ഞതും നീതു പെട്ടെന്ന് സൈലന്റ് ആയി….വീടെത്തും വരെ പുറത്തേക്ക് നോക്കി മൗനമായി അവളെന്തൊക്കെയോ ആലോചിച്ചിരിക്കുന്നതായി അജയ് കണ്ടു.
“ഡി ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ നീ പിന്നെ ഒന്നും മിണ്ടാഞ്ഞേ….ഞാൻ ചുമ്മാ പറഞ്ഞതാ….നിനക്ക് വിഷമായെങ്കിൽ സോറി….”
വീട്ടിൽ ഇറക്കി യാത്ര പറയാൻ നിന്ന നീതുവിനോട് അജയ് പറഞ്ഞു.
“അയ്യേ,….ഞാൻ അതിനു അതൊന്നും മനസ്സിൽ വെച്ചിട്ടെ ഇല്ല….പെട്ടെന്ന് വേറെന്തൊക്കെയോ മനസ്സിൽ കയറി അതാ അങ്ങനെ ഇരുന്നേ….
പോലീസ് അതും ആലോയിച്ചിരുന്നു തലപുണ്ണാക്കാതെ വീട്ടിലെത്താൻ നോക്ക്…..
അപ്പോൾ ഞാൻ പോണു ഗുഡ് നൈറ്റ്….”
“ഗുഡ് നൈറ്റ് നീതു….”
ചിരിയോടെ അകന്നു വീട്ടിലേക്ക് പോകുന്ന നീതുവിനെ അജയ് നോക്കിക്കൊണ്ട് അല്പ നേരം ഇരുന്നു. പിന്നെ കാർ വളച്ചു തിരികെ ഡ്രൈവ് ചെയ്തു.
അന്ന് രാത്രി അജയ് തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ നിദ്ര അവനെ തൊട്ടില്ല…
ഒരു ജോഡി പീലിക്കണ്ണുകളും വിടർന്ന ചിരിയും കുറുമ്പ് നിറയുന്ന കവിളുകളും അവനെ വേട്ടയാടി…
കണ്ണടഞ്ഞ ഏതോ നിമിഷത്തിൽ സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വിസ്മയം കണ്ടു.
പിറ്റേന്ന് മൂന്നാറിന് തിരികെ പോവുമ്പോൾ അജയ് യുടെ കയ്യിൽ ഹരി വഴി വാസുകിയോ ഗംഗയോ അറിയാതെ വാങ്ങിയ നീതുവിന്റെ നമ്പർ കൂടി ഉണ്ടായിരുന്നു.
********************************
രാത്രി കുളി കഴിഞ്ഞു ഈറൻ മുടി വിടർത്തിയിട്ട് ഉണക്കി ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു നീതു.
സ്ക്രോൾ ചെയ്ത പോവുന്ന ഇൻസ്റ്റയിലെ സ്റ്റോറി ഫീഡ് നോക്കുന്നതിനിടയിലാണ് മുകളിൽ ഒരു വാട്ട്സ് ആപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ ഉയർന്നു വന്നത്.
പോപ് അപ്പ് ഇൽ ക്ലിക്ക് ചെയ്തപ്പോൾ മെസ്സേജ് ഓപ്പൺ ആയി.
“ഹലോ….”
എന്ന് നീണ്ട ഒരു വരി…
നമ്പർ ആണ്…ഡിപി, യിൽ മുഖമല്ല ഒരു സൈബീരിയൻ ഹസ്കിയുടെ ഫോട്ടോ.
“ഇതാരണാവോ….പിറകെ പോണോ…….അതോ ഇനി ഏതേലും ഞരമ്പ്