യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

“ഇറങ്…..”

അജയ് യുടെ സ്വരം ഇതുവരെ ഇരുന്നതിൽ നിന്നും വല്ലാതെ നേർത്തിരുന്നു ഒപ്പം സ്വതസിദ്ധമായ കട്ടിക്ക് അല്പം ഉടവും തട്ടിയിരുന്നു.

ഒരു കുന്നിന്റെ താഴെ ആയിരുന്നു അവർ അപ്പോൾ ഇരുവശങ്ങളിലും അരയ്‌ക്കൊപ്പം പൊങ്ങി നിന്നിരുന്ന പുല്ലുകൾക്കിടയിൽ മുകളിലേക്ക് ഒരു ഒറ്റവരി പൊടിപ്പാത ഉണ്ടായിരുന്നു.

“നമുക്കൊന്ന് നടക്കാം നീതു….”

അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പാതയിലൂടെ മുകളിലേക്ക് നടന്നു തുടങ്ങിയിരുന്നു.
അവന്റെ മനസ്സിൽ എന്താണ് എന്ന് ഇതിനകം മനസ്സിലായിരുന്ന നീതു ചില തീരുമാനങ്ങളുമായി അവനെ അനുഗമിച്ചു.

ചെറിയ രീതിയിൽ കുത്തി കിടന്നിരുന്ന കുന്നിലെ പുല്നാമ്പുകളെ വകഞ്ഞുമാറ്റി, നിറഞ്ഞു പിടയുന്ന ഹൃദയവുമായി അജയ് കയറി….

മുകളിലെ പരപ്പിലേക്ക് കയറുവാൻ അജയ് നീട്ടിയ കൈ നീതു പിടിച്ചു പിന്നീട് ആഹ് കയ്യുടെ ബലത്തിൽ അവൾ കുന്നിന്റെ മുകളിൽ എത്തി. അവിടെ ആകെ രണ്ടു മരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ പുൽക്കാട് അതിരിട്ടു മാറി നിന്നുകൊടുത്ത കുന്നിന്റെ ഒരു ചെറിയ പരപ്പിൽ ആരോ ചേർത്തുവച്ചെന്ന പോലെ തമ്മിൽ പുണർന്നു നിൽക്കുന്ന രണ്ടു മന്ദാര മരങ്ങൾ.

അവൻ അവളെ നോക്കാതെ അതിനു ചുവട്ടിലേക്ക് നടന്നു
വെള്ളനിറത്തിൽ പുതപ്പു വിരിച്ചപോലെ ആഹ് മരങ്ങൾക്ക് ചുവട്ടിൽ കാലം കഴിഞ്ഞ മന്ദാരപൂക്കൾ നിദ്ര പ്രാപിച്ചിരുന്നു.
പൊങ്ങിയും താഴ്ന്നും പറക്കുന്ന മഞ്ഞവാലുള്ള തുമ്പികൾ അവരുടെ രഹസ്യം കേൾക്കാൻ എന്നോണം അവർക്ക് ചുറ്റും അല്പം അകലത്തിൽ വലം വച്ചുകൊണ്ടിരുന്നു.

“നീതു…..എനിക്ക് പറയാനുള്ളത് എന്താവുമെന്ന് ഇതിനോടകം നീ ഊഹിച്ചിട്ടുണ്ടാവും….”

അവളുടെ സാമിപ്യം പുറകിൽ അറിഞ്ഞിരുന്ന അജയ് അവൾക്ക് മുഖം കൊടുക്കാതെ ഒരു പൂവിനെ കയിലെടുത്തുകൊണ്ട് പറഞ്ഞു.

“ഹ്മ്മ്…..”

അവളിൽ നിന്നും പതിഞ്ഞ ഒരു മൂളൽ മാത്രം പുറത്തു വന്നു.

“എനിക്കൊരു ഉത്തരം വേണം നീതു…???
ഒരുപാട് വട്ടം ആലോചിച്ചിട്ടാണ് ഞാൻ ഇപ്പോൾ ഇവിടെ നിന്നെയും കൂട്ടി നിൽക്കുന്നത്…
എന്നെ നിരാശപ്പെടുത്തുന്ന വാക്ക് കേൾക്കരുത് എന്ന പ്രാർത്ഥനയോടെ….ബുദ്ധിയുള്ള കുട്ടിയാണ് നീ, നിന്റെ ഉത്തരം അതെന്തായാലും എനിക്ക് സമ്മതമാണ്….
ഒറ്റയ്ക്ക് ജീവിച്ചു മതിയായെടോ…….
നിന്നെ കണ്ടപ്പോൾ നിന്നെ അറിഞ്ഞപ്പോൾ മുതൽ ഇനി തല മണ്ണിൽ കുത്തും കാലം വരെ നിന്റെ കുറുമ്പും കൂടെ വേണം എന്ന് തോന്നി.
വന്നൂടെ നിനക്ക്….”

Leave a Reply

Your email address will not be published. Required fields are marked *