യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

“നീയാണ് പെണ്ണെ….അതിനു കാരണം, പിന്നെ ആദിയും….”

അവൻ പറഞ്ഞത് മനസ്സിലാവാതെ വീണ്ടും അവനെ നോക്കി കണ്ണ് മിഴിച്ച നീതുവിനെ തന്റെ നെഞ്ചിലേക്ക് അമർത്തി കെട്ടിപ്പിടിച്ചുകൊണ്ട് അജയ് വീണ്ടും പറഞ്ഞു തുടങ്ങി.

“നീ അവളെ വീണ്ടും എന്നിലേക്ക് നിറച്ചു പഴയതിലും അധികമായി.
നിന്റെ ഉള്ളിൽ എവിടെയൊക്കെയോ അവളുണ്ട്… നിന്നെ കണ്ട നാൾ മുതൽ അതെനിക്ക് അറിയാൻ കഴിയുന്നുണ്ട്.
ഒരിക്കലെന്റെ സ്‌മൃതിയുടെ ആഴങ്ങളിൽ മാഞ്ഞു തുടങ്ങിയിരുന്ന ആഹ് സ്വപ്നത്തെ നിന്നെ കണ്ടനാൾ മുതൽ ഞാൻ വീണ്ടും പുൽകി തുടങ്ങി, പക്ഷെ അപ്പോൾ ഞാൻ കാത്തിരുന്ന ആദിയുടെ മുഖം നീയായി പരിണമിച്ചിരുന്നു.
ആദിയെ ഉള്ളിൽ വെച്ചുകൊണ്ട് നിന്നെ സ്നേഹിക്കാൻ കഴിയുമോ എനിക്കറിയില്ലായിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് അറിയാം നിന്നെ എനിക്ക് നീയായി തന്നെ സ്നേഹിക്കാൻ കഴിയും ഉള്ളിൽ കൊണ്ട് നടക്കാൻ കഴിയും.”

“ഐ ലവ് യൂ നീതു…”

പകരം ഉയർന്നു വന്നു ചുണ്ടിലൊരു ഉമ്മയായിരുന്നു നീതുവിന്റെ മറുപടി, അജയ് യുടെ ചുണ്ടൊന്നു നുണഞ്ഞു, നാണം പൂണ്ടു നെഞ്ചിലേക്ക് മുഖം താഴ്ത്തിയ നീതുവിനെ തന്നിലേക്ക് അടക്കി പിടിച്ചു അജയ് ആഹ് നിമിഷം ആസ്വദിച്ചു.

” അടുത്ത ആഴ്ച മോൾ നേരെ നാട്ടിലെ വീട്ടിലേക്ക് വിട്ടോ, ഇനി അധികം വൈകിക്കാനൊന്നും ഇല്ല…ബുധനാഴ്ച എന്റെ പെങ്ങന്മാരേം ഇന്ദിരാമ്മേം അനിയനേം കൂട്ടി ഞാൻ വരുന്നുണ്ട് നിന്റെ വീട്ടിൽ പെണ്ണ് ചോദിക്കാൻ…”

അജയ് പറഞ്ഞത് കേട്ടിട്ടും എന്തോ ചിന്തയിലാണ്ടു നിൽക്കുന്ന നീതുവിന്റെ മുന്നിൽ വിരൽ ഞൊടിച്ചു അജയ് അവളുടെ ശ്രെദ്ധ പിടിച്ചു.

“എന്താടോ പറ്റിയെ….കല്യാണം ഇപ്പോൾ വേണ്ടെന്നു തോന്നണുണ്ടോ… അതോ വീട്ടിൽ പ്രശ്നം എന്തേലും ഉണ്ടോ…”

അജയ് യുടെ സ്വരത്തിലെ ആശങ്ക തിരിച്ചറിഞ്ഞ നീതു ഒരു പുഞ്ചിരി മുഖത്ത് വരുത്തി.

“അതല്ല ഇച്ഛായാ….അമ്മയ്ക്ക് എന്നെ ഇഷ്ടാവോ….ഞാൻ നമ്മുടെ മതം….”

“ഹോ ഇത്രേ ഉള്ളോ….
ഞാൻ അങ്ങ് പേടിച്ചു പണ്ടാരം അടങ്ങിപോയി…
ഡി നീതമ്മോ നീ മതത്തിന്റെ കാര്യം അങ്ങ് വിട്…നിന്റെ വിശ്വാസം നിനക്ക് എന്റെ വിശ്വാസം എനിക്ക് അത്രേ ഉള്ളൂ ഇന്ദിരാമ്മയുടെ കാര്യം, പിന്നെ നിന്നെ ഇഷ്ടവുന്ന കാര്യം, നിന്നെ കൊണ്ട് പോയി നിർത്തി ഞാൻ എങ്ങനെ ഉണ്ട് നിന്നെ കാണാൻ എന്ന് ഇന്ദിരാമ്മയോട് ചോദിച്ചാൽ അടുത്ത സെക്കന്റിൽ എന്റെ കയ്യിൽ ഇന്ദിരാമ്മ താലി തന്നിട്ട് കെട്ടാൻ പറയും.
അത്ര കൊതിച്ചു നിൽപ്പാ പാവം….
……പിന്നെ ആകെ ഉള്ളൊരു പ്രശ്നം ഇത്രയും നാൾ ഇങ്ങനെ ബലം പിടിച്ചു നടന്നിട്ട് ഇപ്പോൾ പെട്ടെന്ന് ഞാൻ കല്യാണൊന്നും പറഞ്ഞു ഇന്ദിരാമ്മയുടെ അടുത്ത് ചെന്നാൽ ഉണ്ടാവുന്ന ചളിപ്പ് ഓർക്കുമ്പോഴാ…..
……..ഹാ അതിനും ഇനി ആഹ് കുരുപ്പുകളുടെ കാലു പിടിക്കണം…”

ഒരു ദീർഘനിശ്വാസത്തോടെ അജയ് പറഞ്ഞു നിർത്തി.

“അതേതു കുരുപ്പുകൾ….??”

“ഓഹ്, ……എടി പൊട്ടിക്കാളി എന്റെ പെങ്ങന്മാരു, മൂന്നെണ്ണം…നിന്റെ

Leave a Reply

Your email address will not be published. Required fields are marked *