യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

തെണ്ടികൾ വന്നു കെട്ടികൊണ്ട് പോയെനെ…”

“ആഹ് ഇനി പെട്ടെന്നായിക്കോട്ടെ എനിക്ക് കാത്തു കെട്ടി കിടക്കാനൊന്നും വയ്യെന്റെ ഇച്ഛായോ…”

“നിന്നെ വേണേൽ ഇപ്പോൾ ഞാൻ കൊണ്ട് പോയേക്കാം…ഞാൻ റെഡി.”

സംസാരം കഴിഞ്ഞു പുറത്തിറങ്ങിയ നീതുവിനെ അപ്പോഴേക്കും ഇന്ദിരാമ്മ കൈക്കുള്ളിൽ ആക്കിയിരുന്നു.

“ഡാ ചെക്കാ…നിന്റെ തീരുമാനം എന്തായാലും എനിക്ക് വേറൊന്നും നോക്കാനില്ല ഇതാ എന്റെ മരുമോൾ….
ആനി….ഇപ്പോൾ കൊണ്ടുപോണേ അതിനും ഞാൻ തയ്യാറാ…അത്ര ഇഷ്ടമായി എനിക്ക് എന്റെ കൊച്ചിനെ.”

കൊതിപിടിച്ച കുട്ടിയുടെ കയ്യിൽ മിട്ടായി കിട്ടിയതുപോലെ ആയിരുന്നു നീതുവിനെ കണ്ടതുമുതൽ ഇന്ദിരാമ്മ, ഒരു നിമിഷം പോലും കയ്യിൽ നിന്ന് വിടാതെ ഇറങ്ങും വരെ ഓരോന്ന് ചോദിച്ചും പറഞ്ഞും ഇന്ദിരാമ്മ മരുമകളെ കൊഞ്ചിക്കുന്നത് കണ്ടു എല്ലാവരും അതിൽ മയങ്ങി ഇരുന്നു.

********************************

ഒരു ക്രിസ്ത്യാനി പെണ്ണിനെ തറവാട്ടമ്മയായി വാഴിക്കുന്നതിൽ എതിർപ്പ് ഈ ആലോചന വന്നപ്പോൾ മുതൽ ഉയർത്തിയിരുന്ന ഇന്ദിരാമ്മയുടെ ആങ്ങളയുടെ വാശിയും ദേഷ്യവും നീതുവിനെയും വീട്ടുകാരെയും അറിയുന്നത് വരെ മാത്രമേ നീണ്ടുള്ളൂ.
നീതുവിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തിലൂടെ നിശ്ചയത്തിനെത്തിയ അമ്മാവൻ ചേരിമാറി ഇപ്പുറത്തെ ആളായത് വേറെ കാര്യം.
ഒരാൾക്ക് വേണ്ടി മറ്റൊരാളുടെ വിശ്വാസം മാറ്റരുത് എന്ന അജയുടെ വാക്കിൽ കല്യാണം അമ്പലത്തിലോ പള്ളിയിലോ വച്ച് വേണ്ടെന്ന തീരുമാനത്തിൽ രജിസ്റ്റർ ഓഫീസിൽ വച്ച് നടത്തി.
കെട്ടും കഴിഞ്ഞു വരുന്ന വഴിക്ക് രണ്ടുപേരും പള്ളിയിലും അമ്പലത്തിലും ഒന്ന് തലകാണിച്ചു, മുകളിലുള്ളവരെ ചാക്കിട്ടു പിടിച്ചു.
കെട്ട് രെജിസ്റ്റർ ഓഫീസിൽ ആയിരുന്നെങ്കിലും, ആങ്ങളയുടെയും പുതിയതായി നാത്തൂൻ സ്ഥാനത്തേക്ക് ചാർജ് എടുത്ത നീതുവിന്റെയും കല്യാണത്തിന് ഏറ്റവും ആഢംഭരമായ രീതിയിൽ റിസപ്ഷൻ വച്ച് തങ്ങളുടെ കല്യാണം ആഘോഷിക്കാൻ കഴിയാതിരുന്ന വിഷമം ഹരിയും പെണ്ണുങ്ങളും തീർത്തു.
രമേട്ടന്റെയും ഹേമേടത്തിയുടെയും നാൻസിയുടെയും നിയയുടെയുമെല്ലാം കയ്യിൽ മാറി മാറി കിടന്നു തുമ്പി ആഘോഷിക്കുമ്പോൾ.
എല്ലായിടത്തും എന്തിനും ഓടി നടന്നു ഭംഗിയാക്കാനുള്ള തിരക്കിൽ ആയിരുന്നു ഗംഗയും മീനുവും ഹരിയും വാസുകിയുമെല്ലാം.
സ്വർഗം പോലെ അലങ്കരിച്ചിരുന്ന സ്റ്റേജിൽ ചുവന്ന ലഹങ്കയിൽ മിന്നി ദേവസൗന്തര്യം പോലെ നീതുവും.
കരിനീല കുർത്തയിൽ രാജപ്രൗഢിയോടെ അജയ് യും അതിഥികളുടെ മുന്നിൽ അസൂയാവഹമായ നിലയിൽ ഒരിക്കലും തങ്ങളുടെ ജീവിതത്തിൽ നടക്കുമെന്ന് വിചാരിച്ചിരുന്ന ഒരു സ്വപ്നം നടന്ന നിർവൃതിയിൽ കൈകോർത്തു പിടിച്ചു നിന്നു.

********************************

Leave a Reply

Your email address will not be published. Required fields are marked *