“പോടീ….ബാ ഹരി ഇവൾ അല്ലേൽ ഇനിയും എന്നെ കളിയാക്കും…”
“അയ്യോ ഞാൻ ഒന്നും പറയുന്നില്ല….ഗംഗേച്ചി വന്നില്ലേ..”
“അവള് തുമ്പിയുടെ ഒപ്പം ഇരിപ്പാണ് യാത്രകൾ അധികം വേണ്ടന്ന് ഇന്ദിരാമ്മയുടെ ഉത്തരവുണ്ട്…ഇത് പിന്നെ വന്നല്ലേ പറ്റൂ…..
…….അപ്പോൾ എത്തിക്കോൾണം അറിയാലോ ഞങ്ങൾക്ക് പറയാനും വരാനും അധികം ആരുമില്ല…”
“ദേ ചേച്ചികുട്ടിയുടെ സെന്റി കാണാനൊന്നും ഇവിടെ ആരൂല്ല വേണേൽ അടുക്കളയിൽ ചായ ഇടുന്ന വിനീറ്റയെ വിളിക്കാം…”
“പോടീ പ്രാന്തി….
….അധികം ഇളിക്കയൊന്നും വേണ്ട…നിന്നെ ഗംഗ കാണാൻ ഇരിപ്പുണ്ട് അവൾടെ കയ്യിൽ കിട്ടട്ടെ മോളെ അപ്പോൾ ഈ ഇളി ഒന്ന് കാണണം…”
നീതുവിന്റെ മുമ്പിൽ നിന്ന് ചൂളിയ വസൂ എപ്പോഴത്തെയും പോലെ ഗംഗയെ മുന്നിലേക്ക് കരു നീക്കി കൊടുത്തു.
“ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ നീതു…കാര്യങ്ങൾ ഒക്കെ ഇനി പറയണ്ടല്ലോ…നാളെ വസൂ പറഞ്ഞതുപോലെ ജ്വല്ലറിയിലേക്ക് പോര്…മറ്റന്നാൾ വീട്ടിലേക്ക് എത്തിയെക്കണം…
ഇനി നിന്റെ കാര്യങ്ങളൊക്കെ നിന്റെ ചേച്ചിമാരു നോക്കിക്കോളും…”
“അയ്യോ ഇറങ്ങുവായോ…എങ്കിൽ ഈ ചായ കുടിച്ചിട്ട് പോവാം…”
അടുക്കളയിൽ നിന്നും ട്രേയിൽ ചായയുമായി വിനീറ്റ എത്തിയിരുന്നു.
“വേറാരെയും പുറത്തേക്ക് കണ്ടില്ലല്ലോ എന്ന് ഞാൻ ഓർത്തെ ഉള്ളൂ….നീ മാത്രേ ഉള്ളോ വിനീ.”
“നിങ്ങളു ചേച്ചിടേം അനിയത്തീടേം കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞിട്ട് ചായേം കൊണ്ട് വരാന്നു കരുതി ഇരുന്നതാ…ബാക്കി രണ്ടുപേരും ഡ്യൂട്ടി കഴിഞ്ഞു എത്തിയിട്ടില്ല…”
ചായ എല്ലാവര്ക്കും നീട്ടിക്കൊണ്ട് വിനീറ്റ പറഞ്ഞു.
ചായകുടി കഴിഞ്ഞു നീതുവിനെ ഒന്നൂടെ കെട്ടിപ്പിടിച്ചു യാത്ര ചോദിച്ചിട്ടാണ് വാസുകിയും ഹരിയും പോയത്.
“ഒന്ന് കുലുക്കാതെ പയ്യെ കൊണ്ടുപോ മനുഷ്യാ….പ്പോ തെറിച്ചു പോയേനെ…”
ഓർമകളുടെ ഇടയിൽ നിന്നും ഒരു ഇന്റർവെൽ എന്നോണം നീതു പുറത്തേക്ക് വന്നത് ബുള്ളറ്റ് ഒരു ഗട്ടറിൽ ചാടിയപ്പോഴാണ്.
“ആഹ് തെറിച്ചു പോവണ്ടേൽ വേണേലൊന്നു ചുറ്റിപ്പിടിച്ചിരുന്നോ….”
ഉള്ളിലൊളിപ്പിച്ച കള്ളചിരിയോടെ അജയ് പറഞ്ഞു.
“അയ്യട ഏമാന്റെ പൂതി കൊള്ളാല്ലോ…അങ്ങനെ ഇപ്പോൾ സുഗിക്കണ്ട…”
പറഞ്ഞെങ്കിലും കുറച്ചൂടെ ചേർന്ന് തോളിൽ കൂടെ കൈ വെച്ച് നീതു അല്പം ചേർന്ന് ഇരുന്നു.
“അധികം ഇളിക്കയൊന്നും വേണ്ട ഇനി മനഃപൂർവ്വം എന്നെ തെറിപ്പിച്ചാലോ ന്നു പേടിച്ചിട്ടാ…”