യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

മിററിലൂടെ അജയുടെ മുഖത്തെ ചിരി കണ്ടൊന്നു ചൂളിയ നീതു ചമ്മൽ മറക്കാനെന്നോണം പറഞ്ഞിട്ട് ചുണ്ടുകോട്ടി…

വീണ്ടും ഓർമകളിലേക്ക് അജയ് യെ ആദ്യമായി കണ്ട ദിവസത്തെകുറിച്ചു.

കല്യാണ ദിവസം …
രാവിലെ ഹരിയുടെയും അവളുടെ ചേച്ചിമാരുടെയും വീട്ടിലേക്ക് പതിവുപോലെ ചാടിക്കേറി ചെന്നപ്പോളാണ് സോഫയിൽ ഇരുന്ന അജയ് യെ നീതുവും, നീതുവിനെ അജയ് യും ആദ്യമായി കണ്ടത്,
ചേച്ചീന്നും വിളിച്ചോണ്ട് ഓടിക്കയറിയ നീതുവിനെ കുഴപ്പിച്ചു തുറിച്ചു നോക്കിയ നോട്ടം ഓര്മ വന്നതും നീതുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.

“ആരാ….എങ്ങോട്ടാ ഈ ഓടി കേറിപോണേ…”

പതിവ് ഗൗരവത്തിൽ ആണ് അജയ് ചോദിച്ചത്.

“താൻ ആരാ…??
ഞാൻ ഇവിടുത്തെയാ…”

ചോദ്യം ഒട്ടും പിടിക്കാതിരുന്ന നീതു തിരിച്ചും അതേ തരത്തിൽ ആണ് മറുപടി നൽകിയത്

“ഇവിടുത്തെയോ…ഏതു വകയിൽ, ഞാൻ കണ്ടിട്ടില്ലല്ലോ…”

ഗൗരവം വിടാതെ അജയ് യുടെ അടുത്ത ചോദ്യം വന്നതും നീതുവിന് വിറഞ്ഞു തുടങ്ങി.

“തന്നെ ഞാനും കണ്ടിട്ടില്ലല്ലോ….താൻ ആദ്യം എവിടുത്തയാന്ന് പറ..”

“ദേ പെണ്ണെ വെറുതെ കേറി താൻ എന്നൊക്കെ വിളിക്കാൻ നിക്കല്ലേ…ഞാൻ ഹരിയുടെ ഏട്ടനാ…”

“ഓഹോ…എങ്കിൽ ഞാൻ വാസുകിയുടെയും ഗംഗയുടെയും അനിയത്തിയാ പോരെ…”

“ഇങ്ങനൊരു അനിയത്തിയുള്ള കാര്യം എനിക്കറിയില്ലല്ലോ…”

“ഇപ്പോൾ അറിഞ്ഞില്ലേ അത് മതി…
ചേച്ചീ……..”

മുഖം കോട്ടികൊണ്ട് നീതു അകത്തേക്ക് നോക്കി വീണ്ടും വിളിച്ചു.

“ഹ വിളിച്ചു കൂവാതെടി…അവളുമാര് അപ്പുറെ ഉണ്ട്…ചെവിതല കേൾപ്പിക്കുകേലല്ലോ…”

“ഇയാളന്നാലങ്ങോട്ടു വല്ലം മാറിയിരിക്ക്, അല്ല പിന്നെ, വന്നപ്പോൾ തൊട്ടു തുടങ്ങീതാണല്ലോ…”

ഈർഷയോടെ നീതു മുഖം വെട്ടിച്ചു അകത്തേക്ക് നോക്കി..പിന്നെയും വിളിച്ചു.

അജയ് സോഫയിൽ നിന്ന് എണീക്കാൻ തുടങ്ങിയതും അകത്തു നിന്ന് ഗംഗ ഇറങ്ങി വന്നു.

“ഡി നീതുസേ….”

ഓടി വന്നു നീതുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് ഗംഗ തന്റെ സന്തോഷം മുഴുവൻ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *