യുഗങ്ങൾക്കപ്പുറം നീതു [Achillies]

Posted by

കുഞ്ഞിനെ മീനുവിന് കൈ മാറി ഗംഗയെ കെട്ടിപ്പിടിച്ചു നീതു പറഞ്ഞു…

“ഒന്ന് തണുക്കെന്റെ ചേച്ചികുട്ടി….ഇന്നൊരു നല്ല ദിവസല്ലേ…”

നീതുവിന്റെ കൊഞ്ചലിൽ അലിഞ്ഞ ഗംഗ പിന്നെ ഒരുങ്ങാൻ തുടങ്ങി.
മൂന്ന് മണവാട്ടിമാരെയും അതിസുന്ദരികളായി ഒരുക്കാൻ നീതുവും കൂടിയതോടെ എടുപിടീന്നു പരിപാടി കഴിഞ്ഞു.
പുറത്തിറങ്ങിയ അവരെ കാത്ത് ഇന്ദിരാമ്മയും ഹേമേടത്തിയും മല്ലിയും ഉണ്ടായിരുന്നു പുതിയ സാരികളിൽ വെട്ടിത്തിളങ്ങി രണ്ടു പേരും ഗമയിൽ നിൽപ്പുണ്ടായിരുന്നു…

“ഇതിപ്പോൾ ഞങ്ങളെക്കാളും ഒരുങ്ങിയത് നിങ്ങൾ ആണല്ലോ…”

“ഒന്ന് പോടീ കുറുമ്പി….കേട്ടില്ലേ ഹേമേ… നമ്മളൊന്നു ശെരിക്ക് ഒരുങ്ങിയത് കുറുമ്പിക്ക് പിടിച്ചില്ല….,
അല്ലേലും മക്കളുടെ കല്യാണത്തിന് പിന്നെ അമ്മമാര് തിളങ്ങണ്ടേ….”

തന്നെ കളിയാക്കിയ ഗംഗയെ തിരിച്ചു കളിയാക്കി ഇന്ദിരാമ്മ സ്കോർ ബോർഡ് ടാലി ആക്കി.

എല്ലാവരും കൂടെ ഹാളിലേക്കെത്തുമ്പോഴും അജയ് സോഫയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്നു…

“ഡാ അവനെന്തേടാ… റെഡി ആയില്ലേ ചെക്കൻ ഇതുവരെ…”

“ഹ്മ്മ്… കുളിക്കാൻ കയറിയതല്ലേ.…
നീരാടൽ കഴിഞ്ഞിട്ടില്ല…”

“ഞങ്ങൾ ഇറങ്ങുവാ…ഏട്ടൻ അവനേം കൊണ്ടാങ്ങോട്ടു പോര്…ഹും…”

ഗംഗ മീനുവിന്റെയും വസുവിന്റെയും കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് മുഖവും കയറ്റിപ്പിടിച്ചു നടന്നു…

“ഡാ പെണ്ണ് മഹാ വാശിയിൽ ആഹ് അവനേം കൊണ്ട് വൈകാതെ അങ്ങെത്തിക്കോൾണം….കേട്ടല്ലോ…”

“ആഹ് അമ്മ..”

ഇന്ദിരാമ്മ അവനോടു പറയുമ്പോൾ ഇന്ദിരാമ്മയുടെ കയ്യിലും ചുറ്റിപ്പിടിച്ചുകൊണ്ട് നിന്ന നീതുവിന് അജയുടെ മുഖത്ത് നോക്കാൻകഴിയാതെ ജാള്യതയോടെ നിൽക്കുന്നത് ശ്രെദ്ധിച്ച അജയുടെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു, എന്നാൽ അത് വേഗം ഒളിപ്പിച്ചു ഗൗരവം വീണ്ടും മുഖത്തണിഞ്ഞു.

പുറത്തേക്ക് ഇറങ്ങും വഴി അജയ് യെ തിരിഞ്ഞു നോക്കിയ നീതുവിന്റെ കണ്ണും അജയുടെ കണ്ണും തമ്മിൽ ഒന്ന് ഒരു മാത്ര നേരത്തേക്ക് കൊരുത്തു.
മുഖം വെട്ടിച്ച രണ്ടുപേരും ഉള്ളിൽ നിറഞ്ഞ ചമ്മൽ വെറുതെ ചിരിച്ചു കളഞ്ഞു.

കല്യാണ പട്ടും ചുറ്റിയിരുന്നു കാറോടിക്കുന്ന വാസുകിയെ കളിയാക്കികൊണ്ട് കാവിലേക്ക് ആദ്യ വാഹനം നീങ്ങി….

********************************

“ഡി നീതുസേ….നീ ഇതെന്താലോചിച്ചു നിൽക്കുവാ…
ആഹ് താലം എടുത്തു താ…”

“നീതു കുറച്ചയിട്ടു ഇവിടെ ഒന്നും അല്ല ഇച്ചേയി….
എന്തോ മനസ്സിൽ കുടുങ്ങിയിട്ടുണ്ട്….”

കാവിനുള്ളിലെ കോവിലിന് പിറകിൽ നിന്ന് അവസാന വട്ട ഒരുക്കം നടത്തുകയായിരുന്നു മണവാട്ടിമാർ അതിനിടയിലാണ് താലി വെച്ച താലവും നോക്കി ഭൂമിയിൽഇല്ലാത്ത കണക്ക് ആലോചിച്ചു കൊണ്ട് നിന്ന നീതുവിനെ നോക്കി വാസുകി വിളിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *